HOME
DETAILS

നിറഞ്ഞ കൈയടിക്കിടയിൽ ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി നഞ്ചിയമ്മ

  
backup
October 01 2022 | 04:10 AM

%e0%b4%a8%e0%b4%bf%e0%b4%b1%e0%b4%9e%e0%b5%8d%e0%b4%9e-%e0%b4%95%e0%b5%88%e0%b4%af%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%9f%e0%b4%af%e0%b4%bf%e0%b5%bd-%e0%b4%a6%e0%b5%87%e0%b4%b6


ന്യൂഡൽഹി • നിറഞ്ഞ കൈയടിയ്ക്കിടയിൽ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം ഡൽഹി വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് ഏറ്റുവാങ്ങി നഞ്ചിയമ്മ. നിറചിരിയോടെ രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് നഞ്ചിയമ്മ പുരസ്‌കാരം വാങ്ങുമ്പോൾ സദസ്സ് ഒന്നാകെ എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിച്ചു. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ട സച്ചിക്കുള്ള പുരസ്‌കാരം ഭാര്യ സിജി സച്ചി ഏറ്റുവാങ്ങി.
സുരരൈ പോട്ര് എന്ന തമിഴ് ചിത്രത്തിലെ പ്രകടനത്തിലൂടെ മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയ മലയാളി അപർണ ബാലമുരളി, അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ മികച്ച സഹനടനുള്ള പുരസ്‌കാരം നേടിയ ബിജു മേനോൻ, മികച്ച മലയാള ചിത്രം ആയി തെരഞ്ഞെടുക്കപ്പെട്ട തിങ്കളാഴ്ച നിശ്ചയത്തിന്റെ സംവിധായകൻ പ്രസന്ന സത്യനാഥ് ഹെഗ്ഡെ, അയ്യപ്പപ്പനും കോശിയും ചിത്രത്തിലെ സ്റ്റണ്ട് സംവിധായകൻ മാഫിയ ശശി, കപ്പേള എന്ന ചിത്രത്തിലൂടെ കലാ സംവിധാനത്തിനുള്ള പുരസ്‌കാരം നേടിയ അനീഷ് നാടോടി, നോൺ ഫീച്ചർ വിഭാഗത്തിൽ മികച്ച സിനിമാ വിവരണത്തിനുള്ള പുരസ്‌കാരം നേടിയ ശോഭ തരൂർ ശ്രീനിവാസൻ, ജൂൺ എന്ന മറാത്തി ചിത്രത്തിലെ അഭിനയത്തിന് ജൂറിയുടെ പ്രത്യേക പരാമർശം നേടിയ മലയാളിയായ സിദ്ധാർഥ് മേനോൻ തുടങ്ങിയവരെല്ലാം പുരസ്‌കാരം ഏറ്റുവാങ്ങി.
മികച്ച നടനുള്ള പുരസ്‌കാരം തമിഴ് നടൻ സൂര്യ (സുരരൈ പോട്ര്) ബോളിവുഡ് നടൻ അജയ് ദേവ്ഗൺ (താനാജി: ദി അൺസംഗ് ഹീറോ) എന്നിവരും ഏറ്റുവാങ്ങി. ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരം ബോളിവുഡ് നടി ആശാ പരേഖിനും സമ്മാനിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചേലക്കരയില്‍ തന്ത്രങ്ങളുടെ മുനകൂര്‍പ്പിച്ച് മുന്നണികള്‍

Kerala
  •  2 months ago
No Image

ചരിത്രം ഇടത് - വലത് മുന്നണികള്‍ക്കൊപ്പം; പാലക്കാട് ശ്രദ്ധാകേന്ദ്രമാകും

Kerala
  •  2 months ago
No Image

വയനാട്ടിൽ ആത്മവിശ്വാസത്തിൽ യു.ഡി.എഫ്; സ്ഥാനാർഥി നിർണയം സി.പി.ഐക്ക് വെല്ലുവിളി

Kerala
  •  2 months ago
No Image

എ.ഡി.എമ്മിന്റെ ആത്മഹത്യ:  പ്രതിപക്ഷ പ്രതിഷേധം, വാക്കൗട്ട്

Kerala
  •  2 months ago
No Image

രാജിസമ്മര്‍ദമേറുന്നു; പി.പി ദിവ്യ പുറത്തേക്ക്

Kerala
  •  2 months ago
No Image

എ.ഡി.ജി.പി- ആർ.എസ്.എസ്  കൂടിക്കാഴ്ച- ദുരൂഹത നിലനിർത്തി അന്വേഷണ റിപ്പോർട്ട്

Kerala
  •  2 months ago
No Image

ഭിന്നശേഷിയുള്ളവർക്ക് മെഡിക്കൽ വിഭ്യാഭ്യാസത്തിന് തടസമില്ല: സുപ്രിംകോടതി

Kerala
  •  2 months ago
No Image

കേരളപ്പോര് 13ന്

Kerala
  •  2 months ago
No Image

ഉന്നയിച്ചത് വ്യാജ ആരോപണം;  ദിവ്യക്കും പ്രശാന്തിനുമെതിരെ പരാതി നല്‍കി നവീന്‍ ബാബുവിന്റെ സഹോദരന്‍

Kerala
  •  2 months ago
No Image

സഊദിയിൽ ഒക്ടോബർ 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago