ക്രിസ്ത്യന്‍ രക്തസാക്ഷി ദിനാചരണം
കല്‍പ്പറ്റ: പീഢനങ്ങളില്‍ ഉരുകിയൊലിച്ചുപോകുന്നതല്ല ക്രൈസ്തവ ദര്‍ശനങ്ങളും വിശ്വാസവുമെന്നും ഒറീസ്സയിലെ കാണ്ഡമാലില്‍ നീണ്ടകാലത്തെ പീഢനങ്ങളേറ്റുവാങ്ങിയിട്ടും വിശ്വാസ ജീവിതത്തെ മുറുകെപിടിച്ചു ജീവിക്കുന്നവര്‍ അതിന്റെ നേര്‍സാക്ഷ്യമാണെന്നും സി.സി.എഫ് സംഘടിപ്പിച്ച ക്രിസ്ത്യന്‍ രക്തസാക്ഷി ദിനാചരണ യോഗം അഭിപ്രായപ്പെട്ടു.
കാണ്ഡമാലില്‍ വിശ്വാസത്തെപ്രതി പീഢനമേറ്റു വാങ്ങിയവരോടുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ക്രിസ്ത്യന്‍ കള്‍ച്ചറല്‍ ഫോറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ക്രിസ്ത്യന്‍ രക്തസാക്ഷി ദിനാചരണം കല്‍പ്പറ്റയില്‍ കേരള റീജ്യണല്‍ ലാറ്റിന്‍ കത്തോലിക്ക കൗണ്‍സില്‍ ലെയ്റ്റി കമ്മീഷന് സെക്രട്ടറി ഫാ. വില്ല്യം രാജന് ഉദ്ഘാടനം ചെയ്തു.
ജില്ല ചെയര്മാന് സാലു അബ്രഹാം മേച്ചേരില്‍ അധ്യക്ഷനായി. ജന.സെക്രട്ടറി റെയ്മ താഴത്ത്, ജോസഫ് പ്ലാറ്റോ, ഫാ. പ്രബോധ്കുമാര്‍ പ്രധാന്, ഫാ. തോമസ് ജോസഫ് തേരകം, ഫാ. ഫ്രാസ ചേരമാന്തുരുത്തേല്, ഫാ. ബാബു മാപ്ലശ്ശേരില്‍, ഫാ. മാത്യൂ പെരുമാട്ടിക്കുന്നേല്‍, ഫാ. ജോസ് കൊച്ചറക്കല്‍, തോമസ് ചാപറത്ത്, ലാലിച്ചന്‍ കാളുതറ, സി.സി.എഫ് ജില്ല ഭാരവാഹികളായ ജോസ് താഴത്തേല്‍, കെ.കെ ജേക്കബ്, ഷാജന് മണിമല, റെനില്‍ കഴുതാടി, ഫ്രാന്‍സിസ് കുഴിക്കാട്ടില്‍ പുഷ്പ ജോസഫ്, സിസ്റ്റര്‍ അനു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."