റഷ്യ പിടിച്ചെടുത്ത നഗരം വളഞ്ഞ് ഉക്രൈൻ സേന ആണവ പ്ലാന്റ് മേധാവിയെ തടവിലാക്കി റഷ്യ
കീവ് • കിഴക്കൻ ഉക്രൈനിൽ റഷ്യ പിടിച്ചെടുത്ത ലിമാൻ നഗരം ഉക്രൈൻ സൈന്യം വളഞ്ഞു. ഉക്രൈനിന്റെ പതാകയുള്ള സൈനിക വാഹനങ്ങൾ നഗരത്തിൽ പ്രവേശിച്ചതിൻ്റെ വിഡിയോ പുറത്തുവന്നു. ലിമാൻ നഗരം ഉക്രൈനിൽ തുടരുമെന്ന് ഉക്രൈൻ സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
ഉക്രൈനിലെ നാലു നഗരങ്ങൾ റഷ്യക്കൊപ്പം കൂട്ടിച്ചേർത്തതായി കഴിഞ്ഞ ദിവസം റഷ്യ പ്രഖ്യാപിച്ചിരുന്നു. ഇതിലൊരു നഗരമായ സാപോറീഷ്യയിൽ റഷ്യൻ വ്യോമാക്രമണത്തിൽ 20 ദുരിതാശ്വാസ പ്രവർത്തകർ കൊല്ലപ്പെട്ടിരുന്നു. ഇതിനിടെയാണ് റഷ്യക്കെതിരേ ഉക്രൈൻ തിരിച്ചടി ശക്തിപ്പെടുത്തിയത്. റഷ്യ പിടിച്ചടക്കിയ എല്ലാ പ്രദേശവും തിരിച്ചുപിടിക്കുമെന്ന് ഉക്രൈൻ പ്രസിഡന്റ് വ്‌ളോദ്മിർ സെലൻസ്‌കി പറഞ്ഞു.
റഷ്യ ഉക്രൈനിലെ നഗരങ്ങൾ പിടിച്ചെടുത്ത് കൂട്ടിച്ചേർത്ത നടപടിയെ ദക്ഷിണ കൊറിയയും തുർക്കിയും എതിർത്തു.
അതിനിടെ സാപോറീഷ്യയിൽ റഷ്യ പിടിച്ചെടുത്ത ആണവ നിലയത്തിലെ മേധാ ഇഹോർ മുരാഷോവിനെ റഷ്യ തടവിലാക്കി. പ്ലാന്റിന്റെ ചുമതലയുള്ള എനർഗോടം ആണ് ഇക്കാര്യം അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."