നിപ സംശയം; ചികിത്സയില്‍ നാലുപേര്‍, സമ്പര്‍ക്ക പട്ടികയില്‍ 75 പേര്‍
നിപ സംശയം; ചികിത്സയില്‍ നാലുപേര്‍, സമ്പര്‍ക്ക പട്ടികയില്‍ 75 പേര്‍
കോഴിക്കോട്: നിപ സംശയത്തെത്തുടര്‍ന്ന് കോഴിക്കോട് നാലുപേര്‍ ചികിത്സയിലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മരിച്ച വ്യക്തിയുടെ ഭാര്യയും കുട്ടികളും അടക്കമാണ് ചികിത്സയിലുള്ളത്. ആരുടേയും നില ഗുരുതരമല്ലെന്ന് ആരോഗ്യമന്ത്രി ഉന്നതതല യോഗത്തിനുശേഷം മാധ്യമങ്ങളോട് പറഞ്ഞു.
നിലവില്‍ 75 പേരുള്ള സമ്പര്‍ക്കപ്പട്ടികയാണ് തയ്യാറാക്കിയത്. മരിച്ചവരുമായി പ്രൈമറി കോണ്‍ടാക്ടുള്ളവരാണ് ഇവര്‍. ഫ പൂനെ എന്‍.ഐ.വിയില്‍ നിന്നുള്ള ഫലം ഇന്ന് വൈകീട്ടോടെ പുറത്തുവരുമെന്നും അതിന് ശേഷം ആറ് മണിയോടെ വീണ്ടും യോഗം ചേരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഫലം പോസിറ്റീവായാല്‍ കൃത്യമായ പ്രോട്ടോകോള്‍ നിലവില്‍ വരും.
കോഴിക്കോട്ട് കണ്‍ട്രോള്‍ റൂം തുറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. 16 കോര്‍ കമ്മിറ്റികള്‍ രൂപീകരിച്ച് 16 ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കി. ഹെല്‍പ് ലൈന്‍ നമ്പറുകള്‍ സജ്ജമാക്കും. രോഗികളെ ആശുപത്രിയില്‍ സന്ദര്‍ശിക്കുന്നത് പരമാവധി ഒഴിവാക്കണമെന്നും മന്ത്രി അറിയിച്ചു.
ഭയപ്പെടേണ്ട സാഹചര്യമില്ല. ജാഗ്രത വേണം, വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും മന്ത്രി പറഞ്ഞു.
പനി ബാധിച്ച് ആദ്യം മരിച്ചയാള്‍ ഒരു സ്വകാര്യ ക്ലിനിക്കില്‍ പോയി അതിനുശേഷം മറ്റൊരു സ്വകാര്യ ആശുപത്രിയിലും പോയിരുന്നു. ഏതാണ്ട് സമാനമായ രീതിയിലാണ് രണ്ടാമത്തെ പേഷ്യന്റെ കാര്യത്തിലും സംഭവിച്ചത്. രോഗിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവരെ ഐസോലേഷന്‍ വാര്‍ഡുകളില്‍ പ്രവേശിപ്പിക്കും. ചികിത്സ ആവശ്യമുള്ളവരെ മെഡിക്കല്‍ കോളജിലേക്ക് മാറ്റുമെന്നും മന്ത്രി പറഞ്ഞു.
തിങ്കളാഴ്ച മരണമടഞ്ഞ 49 വയസുള്ളയാളുടെ മൃതദേഹം മുന്‍കരുതലുകളോടെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്. സ്രവ പരിശോധനാഫലം വന്നശേഷമേ ഈ മൃതദേഹം സംസ്‌കരിക്കൂവെന്നും കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."