ഈ കാറിന് ഡിസ്ക്കൗണ്ട് ഒന്നേകാല്‍ ലക്ഷം രൂപ; ഷോറൂമില്‍ തളളിക്കയറ്റം
ഇലക്ട്രിക്ക് കാറുകള്‍ വാങ്ങാന്‍ താത്പര്യപ്പെടുന്നവരാണോ നിങ്ങള്‍? എന്നാല്‍ ഇതാ ഒരു വലിയ അവസരം നിങ്ങളെ കാത്തിരിക്കുകയാണ്. സെപ്റ്റംബര്‍ മാസത്തില്‍ മഹീന്ദ്രയുടെ XUV400ന് 1.25 ലക്ഷം രൂപയാണ് ഡിസ്ക്കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ ഏകദേശം 15 ലക്ഷം രൂപയില്‍ താഴെ ഈ മാസം മഹീന്ദ്രയുടെ XUV400 സ്വന്തമാക്കാന്‍ സാധിക്കും. ഇതോടെ മാര്‍ക്കറ്റിലെ മഹീന്ദ്രയുടെ എതിരാളികളായ നെക്സോണ്‍, എംജി എന്നിവയെല്ലാം ഡിസ്ക്കൗണ്ട് കൊണ്ട് വരാന്‍ നിര്‍ബന്ധിതരാകും എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
EC, EL എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായാണ് മഹീന്ദ്ര XUV400 ഇലക്ട്രിക് എസ്യുവി പുറത്തിറങ്ങുന്നത്.ഒരു 34.5 kWh ബാറ്ററി പായ്ക്കാണ് എന്‍ട്രി ലെവല്‍ EC വേരിയന്റില്‍ വരുന്നത്. ഒറ്റ ചാര്‍ജില്‍ 375 കിലോമീറ്റര്‍ റേഞ്ചാണ് ഇതിന് ലഭിക്കുന്നത്.39.4 kWh ബാറ്ററി പായ്ക്കില്‍ നിന്നാണ് EL വേരിയന്റ് പവര്‍ സംഭരിക്കുന്നത്. ഫുള്‍ ചാര്‍ജില്‍ 456 കിലോമീറ്റര്‍ ആണ് വാഹനത്തിന് റേഞ്ച് ലഭിക്കുന്നത്. വാഹനത്തിന് വെറും 8.3 സെക്കന്റുകൊണ്ട് പൂജ്യത്തില്‍ നിന്നും നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്.
അഡ്രിനോX UX ഉള്ള 7 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, കണക്റ്റഡ് കാര്‍ ടെക്നോളജി, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്റ്റിവിറ്റി, OTA അപ്ഡേറ്റുകള് എന്നിവയാണ് കാറിന്റെ പ്രധാന സവിശേഷതകള്‍.
Content Highlights:mahindra xuv400 discount upto rs 1 25 Lakh
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."