സീതാലയം സദ്ഗമയ ക്ലിനിക്കുകള്‍ ആരംഭിച്ചു
സുല്‍ത്താന്‍ ബത്തേരി: ബത്തേരി ഗവ. ഹോമിയോ ഡിസ്പെന്സറിയില് സീതാലയം, സദ്ഗമയ ക്ലിനിക്കുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഡിസ്പെന്‍സറി പരിസരത്ത് നടന്ന പരിപാടിയില്‍ മുന്‍സിപ്പല്‍ ചെയര്മാന് സി.കെ സഹദേവന് ക്ലിനിക്കുകള്‍ ഉദ്ഘാടനം ചെയ്തു.
ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ബാബു അബ്ദുറഹ്മാന് അധ്യക്ഷനായി. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ടി.എല്‍ സാബു, കൗണ്‍സിലര്‍ ബാനു പുളിക്കല്‍, ഡോ. അജി വില്‍ബര്‍, ഡോ. വിജയറാണി, സിസ്റ്റര്‍ മേരി ജോര്‍ജ്, അനിത, ഡോ. അജിത്, ഡോ. ആശ പി, ഡോ. ആല്‍സ, സി. ബിനി സംസാരിച്ചു.
ഹോമിയോപ്പതിയിലൂടെ ചികിത്സയും കൗണ്‍സിലിംഗും നല്കി സ്ത്രീകള്‍ക്ക് ചികിത്സ ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തേടെയാണ് സീതാലയം ക്ലിനിക്ക് ആരംഭിക്കുന്നത്.
കൗമാരപ്രായക്കാരുടെ ആരോഗ്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് സദ്ഗമയ ക്ലിനിക്കിന്റെ പ്രവര്‍ത്തനം.
മാസത്തില്‍ എല്ലാ രണ്ടാം ബുധനാഴ്ച്ചയും നാലാം ബുധനാഴ്ചയും ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."