HOME
DETAILS
MAL
അറ്റകുറ്റപ്പണി; കേരളത്തിലൂടെയോടുന്ന നാല് ട്രെയിനുകള്‍ റദ്ദാക്കി റെയില്‍വെ
backup
September 12 2023 | 16:09 PM
തിരുവനന്തപുരം: തെക്ക് പടിഞ്ഞാറന്‍ റെയില്‍വേക്ക് കീഴില്‍ വിവിധ സെക്ഷനുകളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കേരളത്തിലൂടെയോടുന്ന നാല് ട്രെയിനുകള്‍ റദ്ദാക്കി റെയില്‍വെ.സെപ്റ്റംബര്‍ 23ലെ കൊച്ചുവേളിബംഗളൂരു എക്‌സ്പ്രസ് (16319), 24ലെ ബംഗളൂരു-കൊച്ചുവേളി എക്‌സ്പ്രസ് (16320 ) 25ലെ ബംഗളൂരു-എറണാകുളം സൂപ്പര്‍ ഫാസ്റ്റ് എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്. സെപ്റ്റംബര്‍ 24ലെ കന്യാകുമാരി-ഐലന്‍ഡ് (16525) യാത്രാമധ്യേ ഒന്നേകാല്‍ കിലോമീറ്റര്‍ വൈകുമെന്നും റെയില്‍വെ അറിയിച്ചിട്ടുണ്ട്.
Content Highlights:four trains running through kerala is cancelled
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."