യുവാവിനെ കൊലപ്പെടുത്തി കുഴിച്ചിട്ട സംഭവം; മുഖ്യപ്രതി അറസ്റ്റില്‍
ആലപ്പുഴ • യുവാവിനെ കൊലപ്പെടുത്തി വീടിന്റെ തറ തുരന്ന് മൃതദേഹം കുഴിച്ചിട്ട കേസിലെ മുഖ്യപ്രതി പിടിയിൽ. ആലപ്പുഴ പാതിരപ്പള്ളി സ്വദേശി മുത്തുകുമാർ(53) ആണ് അറസ്റ്റിലായത്. ഇന്നലെ കലവൂർ മണ്ണഞ്ചേരി ഐ.ടി.സി കോളനിയിൽ നിന്ന് ആലപ്പുഴ നോർത്ത് സി.ഐ എം.കെ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആലപ്പുഴ തെക്കനാര്യാട് സ്വദേശി ബിന്ദുകുമാർ (45)യാണ് കൊലപ്പെടുത്തി ചങ്ങനാശേരിയിലെ മുത്തുകുമാറിൻ്റെ വാടകവീടിന്റെ തറ തുരന്ന് മൃതദേഹം കുഴിച്ചിട്ടത്.
കേസിലെ മറ്റ് രണ്ട് പ്രതികള്‍ ഒളിവിലാണ്. ബിന്ദുകുമാറിനെ കാണാനില്ലെന്ന പരാതിയില്‍ പൊലിസ് നടത്തിയ അന്വേഷണമാണ് ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ ചുരുളഴിച്ചത്. സെപ്റ്റംബര്‍ 26-ാം തിയതി മുതലാണ് ഇയാളെ കാണാതായത്. ആലപ്പുഴ നോര്‍ത്ത് പൊലിസ് നടത്തിയ അന്വേഷണത്തില്‍ ബിന്ദുകുമാറിൻ്റെ ബൈക്ക് കോട്ടയം വാകത്താനത്തെ തോട്ടില്‍നിന്ന് കണ്ടെത്തി. ഇയാളുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ചങ്ങനാശ്ശേരി ഭാഗത്തായിരുന്നുവെന്നും വ്യക്തമായി. തുടര്‍ന്നാണ് ബിന്ദുകുമാറിന്റെ സുഹൃത്തായ മുത്തുകുമാറിനെ കേന്ദ്രീകരിച്ച് പൊലിസ് അന്വേഷണം നടത്തിയത്.മുത്തുകുമാർ വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നതായി മനസിലാക്കിയിരുന്നു. വീടിന്റെ അടുക്കളയോട് ചേര്‍ന്ന ഭാഗത്ത് തറ പൊളിച്ച് വീണ്ടും കോണ്‍ക്രീറ്റ് ചെയ്തിരുന്നു. ഇതോടെയാണ് യുവാവിനെ കൊന്ന് കുഴിച്ചു മൂടിയിരിക്കാമെന്ന സംശയമുണര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."