ലീഗ് നേതാക്കളുടെ നിലപാടിൽ ഏകസ്വരം വേണം: സാദിഖലി തങ്ങൾ
കോഴിക്കോട് • മുസ്‌ലിം ലീഗ് നേതാക്കൾ പാർട്ടി നിലപാട് പറയുമ്പോൾ ഏകസ്വരത്തിൽ വേണമെന്ന് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. മുസ്‌ലിം ലീഗ് സംസ്ഥാന കൗൺസിൽ യോഗത്തിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
ഒരൊറ്റ നിലപാടേ പാർട്ടിക്ക് പാടുള്ളൂ. നിഷ്‌കളങ്കരായ അണികളിൽ ആശയക്കുഴപ്പമുണ്ടുന്ന നിലപാട് പാടില്ല. സമുദായത്തിനുള്ളിൽ ഐക്യം നിലനിർത്താൻ ആദ്യം സംഘടനയ്ക്കുള്ളിലാണ് ഐക്യം വേണ്ടതെന്നും തങ്ങൾ പറഞ്ഞു. പോപുലർ ഫ്രണ്ട് നിരോധനത്തെ തുടർന്ന് നേതാക്കളിൽ നിന്ന് വ്യത്യസ്ത നിലപാട് വന്നതിനു പിന്നാലെയാണ് പ്രസിഡന്റിന്റെ വിമർശനം. പാർട്ടി ഭരണഘടനാ ഭേദഗതികൾക്ക് യോഗം അംഗീകാരം നൽകി. അംഗത്വ കാംപയിനുള്ള കർമപദ്ധതിയും യോഗം അംഗീകരിച്ചു. ദേശീയ പ്രസിഡന്റ് പ്രൊഫ.കെ.എം ഖാദർ മൊയ്തീൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി, ട്രഷറർ പി.വി അബ്ദുൽ വഹാബ് എം.പി. സീനിയർ വൈസ് പ്രസിഡന്റ് എം.പി അബ്ദുസ്സമദ് സമദാനി എം.പി, ഉന്നതാധികാര സമിതി അംഗം കെ.പി.എ മജീദ്, പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, സംസ്ഥാന ജനറൽ സെക്രട്ടറി ഇൻചാർജ് പി.എം.എ സലാം, മുസ്്‌ലിം ലീഗ് തമിഴ്‌നാട് സംസ്ഥാന ജന. സെക്രട്ടറി കെ.എം അബൂബക്കർ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."