ഇന്ത്യയിലെ ഡെല്‍റ്റ വകഭേദം ഗുരുതരമെന്ന് സഊദി
അബ്ദുസ്സലാം കൂടരഞ്ഞി
റിയാദ്: ഇന്ത്യയില്‍ കണ്ടെത്തിയ കൊവിഡ് വകഭേദം കൂടുതല്‍ അപകടകാരിയെന്നു സഊദി ആരോഗ്യ മന്ത്രാലയം. നിലവിലെ ഡെല്‍റ്റ വകഭേദത്തിന് സ്വാഭാവിക പ്രതിരോധശേഷിയെയും മറികടക്കാനാകുമെന്നതിനാല് കൊവിഡ് ഭേദമായി ഇമ്യൂണ്‍ സ്റ്റാറ്റസിലുള്ളവരും വാക്സിന്റെ രണ്ടാമത്തെ ഡോസ് സ്വീകരിക്കേണ്ട സ്ഥിതിയാണെന്നും സഊദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യന്‍ വകഭേദത്തെക്കുറിച്ച് ആശങ്കയുളവാക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയതോടെ, സഊദി അറേബ്യ ഇന്ത്യയില്‍നിന്നുള്ള വിമാന സര്‍വിസ് പുനരാരംഭിക്കാന്‍ ഇനിയും വൈകുമെന്നാണ് വ്യക്തമാകുന്നത്.
നേരത്തെ, ബലിപെരുന്നാള്‍ കഴിയുന്നതോടെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു പ്രവാസികള്‍. എന്നാല്‍, ഓഗസ്റ്റ് അവസാനംവരെ നാട്ടില്‍ കുടുങ്ങിയവര്‍ക്ക് റീ എന്‍ട്രിയും ഇഖാമയും പുതുക്കിനല്കാന് രാജാവ് ഉത്തരവിട്ടതോടെ ഈ സാധ്യത മങ്ങിയിരുന്നു. അതിനിടെയാണ് ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ വെളിപ്പെടുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."