'തൊഴുത്ത് മാറ്റി കെട്ടിയാല്‍ മച്ചി പശു പ്രസവിക്കില്ല'; മന്ത്രിസഭാ പുനഃസംഘടനയെ പരിഹസിച്ച് കെ മുരളീധരന്‍
'തൊഴുത്ത് മാറ്റി കെട്ടിയാല്‍ മച്ചി പശു പ്രസവിക്കില്ല'; മന്ത്രിസഭാ പുനഃസംഘടനയെ പരിഹസിച്ച് കെ മുരളീധരന്‍
കൊച്ചി: ഇടതുമുന്നണിയില്‍ മന്ത്രിസഭാ പുന:സംഘടനയ്ക്ക് ആലോചന നടക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ രൂക്ഷപരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. എം.പി. തൊഴുത്തു മാറ്റിക്കെട്ടിയാല്‍ മച്ചിപശു പ്രസവിക്കില്ലെന്ന് മുരളീധരന്‍ പരിഹസിച്ചു.
മന്ത്രിസഭാപുനഃസംഘടന ഇടതുമുന്നണിയുടെ ആഭ്യന്തരകാര്യമാണെന്ന് പറഞ്ഞ അദ്ദേഹം, വര്‍ഷംതോറും സ്പീക്കറെ മാറ്റുന്ന രീതി ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.കേട്ടിടത്തോളം മുഖം മിനുക്കാന്‍ ആയിരിക്കില്ല, മുഖം കൂടുതല്‍ വികൃതമാകുന്ന ലക്ഷണമാണ് ഇതിലൂടെ കാണുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
ഈ പറയുന്നതുപോലെ സ്പീക്കറെ മാറ്റുമെങ്കില്‍, മൂന്നാമത്തെ സ്പീക്കറെയാണ് തിരഞ്ഞെടുക്കാന്‍ പോകുന്നത്. ഇതു മന്ത്രിസഭ പോലെയല്ല. എംഎല്‍എമാര്‍ വോട്ടു ചെയ്താണ് സ്പീക്കറെ തിരഞ്ഞെടുക്കുന്നത്.മുന്‍പ് വി.എസ്. അച്യുതാനന്ദന്‍ ഇതേക്കുറിച്ച് പറഞ്ഞിട്ടുണ്ട്. സ്പീക്കറായിരുന്ന കാര്‍ത്തികേയനെ കെപിസിസി പ്രസിഡന്റാക്കാന്‍ നോക്കിയപ്പോഴായിരുന്നു അത്. സ്പീക്കര്‍ എന്നത് നിഷ്പക്ഷമായിട്ടുള്ള ഒരു പദവിയാണ്. അതിനെ ഇത്തരത്തില്‍ രാഷ്ട്രീയമാക്കി മാറ്റുന്നതു ശരിയല്ലെന്നാണ് അദ്ദേഹം പറഞ്ഞത്. എനിക്കും അതു തന്നെയാണ് പറയാനുള്ളത്. ബാക്കി കാര്യങ്ങള്‍ അവര്‍ തീരുമാനിച്ചോട്ടെ. മാറ്റുകയോ മാറ്റാതിരിക്കുകയോ ചെയ്യുന്നത് അവരുടെ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭ തല്ലിതകര്‍ത്തവര്‍ ഉള്‍പ്പടെ പല കേസുകളിലും പ്രതികളായവരാണ് ഇപ്പോള്‍ തന്നെ മന്ത്രി സഭയില്‍ ഉള്ളത്.അക്കൂട്ടത്തിലേക്ക് ഒരാള്‍ കൂടി എത്തുമെന്ന് ഗണേഷ് കുമാറിനെ പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."