ജൈവ പച്ചക്കറി വിപണിക്കായുള്ള വണ്ടൂരിന്റെ ആശങ്ക തീരുന്നു ആദ്യ ലോഡുകള്‍ ജില്ലക്കു പുറത്തേക്ക് കയറ്റിയയച്ചു
വണ്ടൂര്‍: ജൈവ പച്ചക്കറികള്‍ വിറ്റഴിക്കുന്നതിനായുള്ള കര്‍ഷകരുടെ ആശങ്ക തീരുന്നു. വണ്ടൂരിലെ കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കി ഹോര്‍ട്ടി കോര്‍പ്പ് വകുപ്പ്. രണ്ടു ലോഡ് പച്ചക്കറികള്‍ ഹോര്‍ട്ടി കോര്‍പ്പിന്റെ കോഴിക്കോട് വേങ്ങരയിലുള്ള അഗ്രികള്‍ച്ചര്‍ മാര്‍ക്കറ്റിലേക്ക് കയറ്റി അയച്ചു. ഇന്നു പലര്‍ച്ചെ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് രോഷ്‌നി കെ.ബാബു ഫ്‌ളാഗ് ഓഫ് ചെയ്തു.
ഇത്തവണ 130 ഏക്കറിലാണ് ഓണ വിപണിക്കായുള്ള പച്ചറികള്‍ വണ്ടൂരില്‍ തുടങ്ങിയത്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ തരിശായി കിടന്ന സ്ഥലങ്ങള്‍ കണ്ടെത്തിയായിരുന്നു കൃഷി. വിവിധ സംഘങ്ങളുടേ കീഴില്‍ കൃഷി പുരോഗമിച്ചതോടെ അധികവിളവായി ലഭിച്ച ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാന്‍ മാര്‍ഗങ്ങളില്ലാതെ കര്‍ഷകര്‍ ഏറെ പ്രയാസത്തിലായിരുന്നു. തുടര്‍ന്ന് കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ വണ്ടൂരില്‍ എത്തിയപ്പോള്‍ കര്‍ഷകര്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് ആശങ്കകള്‍ക്കു പരിഹാരമായത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഹോര്‍ട്ടി കള്‍ച്ചറല്‍ പ്രൊഡക്ട്‌സ് ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ കോഴിക്കോട് ജില്ലാ ഡവലപ്പ് മെന്റ് ഓഫീസര്‍ എസ്.ഡി ദില്‍ഷക് വണ്ടൂരില്‍ എത്തിയിരുന്നു. തുടര്‍ന്ന് പച്ചക്കറികളുടെ ഗുണനിലവാരം ഉറപ്പു വരുത്തിയാണ് കയറ്റി അയക്കാന്‍ അനുമതി നല്‍കിയത്. ചടങ്ങില്‍ കൃഷി ഓഫീസര്‍ കെ.സുബൈര്‍ ബാബു, എം.കെ നാസര്‍, ഏലമ്പ്ര മുരളി, കെ.പ്രഭാകരന്‍, കെ.കെ സാജിത, ശങ്കരന്‍ കുട്ടി എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."