സമ്പൂര്‍ണ ഒഡിഎഫ് പ്രഖ്യാപനവുമായി ഒതുക്കുങ്ങല്‍ പഞ്ചായത്ത്
ഒതുക്കുങ്ങല്‍: തുറസായ സ്ഥലത്ത് മലമൂത്രവിസര്‍ജനം ചെയ്യാത്ത പഞ്ചായത്തായി ഒതുക്കുങ്ങല്‍ ഗ്രാമപഞ്ചായത്തിനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന് പ്രഖ്യാപിച്ചു. ടിഎസ്സി സര്‍വേപ്രകാരം കക്കൂസ് ഇല്ലാത്തവരായി കണ്ടെത്തിയ കുടുംബങ്ങള്‍ക്കു കക്കൂസ് നല്‍കിയാണ് ഒഡിഎഫ് ആയി പ്രഖ്യാപിച്ചത്. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം പുല്ലാണി സൈത്, ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എ റഹ്മാന്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിഗ് കമ്മിറ്റി മൂസ കടമ്പോട്ട്, ബ്ലോക്ക് മെമ്പര്‍ അലി മേലേതില്‍, പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് ഫൗസിയ പാലേരി, മെമ്പര്‍മാരായ യു.കെ അഹമ്മദ്കുട്ടി, അയ്യപ്പന് കാവുങ്ങല്‍, ഇബ്രാഹീം, റുഖിയ മായീന്‍ കുരുണിയന്, അബ്ദുറഹീം, ആയിശ കൊല്ലേത്ത്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.കെ രാജീവ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."