HOME
DETAILS
MAL
കന്നുകാലിയിടിച്ച് തകര്‍ന്ന വന്ദേഭാരത് ട്രെയിന്‍ നന്നാക്കി; ഉടമകള്‍ക്കെതിരേ കേസ്
backup
October 07 2022 | 09:10 AM
മുംബൈ: കന്നുകാലിയിടിച്ച് തകര്‍ന്ന മുംബൈ സെന്‍ട്രല്‍-ഗാന്ധിനഗര്‍ വന്ദേഭാരത് എക്സപ്രസ് ട്രെയിനിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായി. 24 മണിക്കൂറിനുള്ളിലാണ് റെയില്‍വേ അധികൃതര്‍ കേടുപാടുകള്‍ പരിഹരിച്ചത്. അഹമ്മദാബാദില്‍ ഗൈരാത്പൂരിനും വത്വ സ്റ്റേഷനുമിടയിലെ തീവണ്ടിപ്പാതയില്‍ വ്യാഴാഴ്ച രാവിലെ 11.15നാണ് അപകടമുണ്ടായത്.
കന്നുകാലി ഉടമകള്‍ക്കെതിരേ റെയില്‍വേ പ്രോട്ടക്ഷന്‍ ഫോഴ്സ് കേസെടുത്തു. ഉടമകളെ കണ്ടെത്താനായിട്ടില്ല. അപകടത്തില്‍ നാല് പോത്തുകള്‍ ചത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."