വില്വമംഗലം സ്വാമിയാര്‍ക്ക് ഉചിത സ്മാരകം യാഥാര്‍ഥ്യമാക്കും: മന്ത്രി കെ.ടി ജലീല്‍
എടപ്പാള്‍: വില്വമംഗലം സ്വാമിയാര്‍ക്ക് ഉചിതമായ സ്മാരകം യാഥാര്‍ഥ്യമാക്കാന്‍ പരിശ്രമിക്കുമെന്ന് മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു. 22ാം വില്വമംഗലം ദിനാഘോഷവും അനുസ്മരണസമ്മേളനവും തവനൂര്‍ അഗ്രികള്‍ച്ചറല്‍ കോളജിനുള്ളിലെ ഇല്ലത്തറയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശ്രീകൃഷ്ണകര്‍ണാമൃതം പാരായണ മത്സരവിജയികള്‍ക്കുള്ള അവാര്‍ഡ് മന്ത്രി വിതരണംചെയ്തു.
വില്വമംഗലം സ്മാരക ട്രസ്റ്റ് സംഘടിപ്പിച്ച പരിപാടിയില്‍ മുന്‍ എം.പി സി ഹരിദാസ് അധ്യക്ഷനായി. വടക്കുമ്പാട്ട് നാരായണന്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കരിക്കുലം കമ്മിറ്റിയംഗം എം.എസ് ശര്‍മ, ട്രസ്റ്റ് സെക്രട്ടറി എം ഗോപിനാഥന്‍, കൊളത്തോള്‍ രാഘവന്‍, ജി.കെ രാംമോഹന്‍, ഗോപിനാഥ് ചേന്നര, വട്ടംകുളം ശങ്കുണ്ണി, മുരളീധരന്‍ കൊല്ലത്ത്, മറവഞ്ചേരി രാമന്‍ നമ്പൂതിരി, കാര്‍ഷിക എന്‍ജിനീയറിങ് കോളജ് ഡീന്‍ ഹജിലാല്‍, വി.എം.സി നമ്പൂതിരി, ടി ശശിധരന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."