HOME
DETAILS
MAL
സ്വര്‍ണക്കടത്ത് കേസ്: ഇ.ഡിയുടെ ഹരജി ഇന്ന് സുപ്രിം കോടതിയില്‍
backup
October 10 2022 | 04:10 AM
ന്യൂഡല്‍ഹി: സ്വര്‍ണക്കടത്ത് കേസ് കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന ഇ.ഡിയുടെ ഹരജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. വിചാരണ നടപടികള്‍ കര്‍ണാടകയിലേക്ക് മാറ്റാനുള്ള ഇ.ഡി നീക്കത്തിന് തടയിടാന്‍ സംസ്ഥാന സര്‍ക്കാരും ഹരജി സമര്‍പ്പിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് കലാപം ഉണ്ടാക്കാന്‍ ലക്ഷ്യമിട്ട് സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് ഇ.ഡിയുടെ ഹരജിയെന്ന് കേരളം ആരോപിക്കുന്നു.
ജൂണ്‍ ആറ്, ഏഴ് തീയതികളില്‍ സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കും എതിരെ ഗുരുതര ആരോപങ്ങള്‍ ഉന്നയിച്ചിരുന്നു. ഈ മൊഴി മുദ്രവച്ച കവറില്‍ സുപ്രിം കോടതിക്ക് കൈമാറാന്‍ തയാറാണെന്ന് ഇ.ഡി അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."