HOME
DETAILS

ആടുവളര്‍ത്തലിലൂടെ വിജയം കൊയ്ത് അസീസ്

  
backup
August 25 2016 | 22:08 PM

%e0%b4%86%e0%b4%9f%e0%b5%81%e0%b4%b5%e0%b4%b3%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%82%e0%b4%9f%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%af%e0%b4%82


പാലക്കാട്: 19 വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുമ്പോള്‍ പട്ടാമ്പിക്കാരന്‍ അസീസിന് കുറച്ചു സ്ഥലം വാങ്ങി കൃഷി ചെയ്യണമെന്ന മോഹമായിരുന്നു ഉണ്ടായിരുന്നത്. കൂട്ടിന് ഗള്‍ഫിലെ കുറച്ചു ചങ്ങാതിമാരും ചേര്‍ന്നതോടെ അസീസ് കൃഷിയോടൊപ്പം ആടുവളത്താനും തീരുമാനിച്ചു. അതിര്‍ത്തി ഗ്രാമമായ എരുത്തേമ്പതിയിലെ സീഡ് ഫാമിനടുത്തായി എട്ട് ഏക്കര്‍ തെങ്ങിന്‍ തോട്ടം വാങ്ങി താമസം തുടങ്ങിയപ്പോഴാണ് ആടു വളര്‍ത്തലിന്റെ ആശയം മനസില്‍ വന്നത്. ഭാര്യ ആമിനയും മക്കള്‍ അസ്‌ന, അന്‍സാര്‍, അന്‍സിബ് എന്നിവരോടൊപ്പം ആടു വളര്‍ത്തല്‍ സംരംഭം തുടങ്ങി 55 ആടുകളുമായി തൊഴില്‍ ആരംഭിച്ചത്. മൂന്നു മാസം മുതല്‍ പ്രായമുള്ള ആട്ടിന്‍ കുട്ടികളെ തള്ളയോടൊപ്പം ഏകദേശം 12000 മുതല്‍ 15000 രൂപ വരെ നല്‍കി വാങ്ങി. ബീറ്റല്‍ ക്രോസ്, ജമുനപ്യാരി, മലബാറി എന്നി വിഭാഗത്തില്‍പെട്ട ജനസുകളാണ് തിരഞ്ഞെടുക്കുന്നത്. കോഴിപ്പാറ, വാണിയംകുളം ചന്തയുമാണ് പ്രധാനമായി ആട്ടിന്‍ കുട്ടികളെ ലഭിക്കുന്ന സ്ഥലം. ചെറിയ കണ്ണികള്‍ മാത്രമുള്ള കമ്പി വേലികെട്ടി കൃഷിയിടത്തെ സുരക്ഷിതമാക്കി. വെള്ളം കുടിക്കാനുള്ള തൊട്ടികളും. തീറ്റയിടാനുള്ള പെട്ടികളും കിടക്കാന്‍ നാലടി ഉയരത്തില്‍ തട്ടുകളും നിര്‍മിച്ചു വൃത്തിയും ബുദ്ധിയുമുള്ള ജീവിയാണ് ആട് എന്നതാണ് അസീസിന്റെ കണ്ടെത്തല്‍. അതിനാല്‍ ദിവസവും കൂട് വൃത്തിയാക്കും.
കാലത്ത് 10 ന് ആടിനെ തുറന്നുവിടും. അല്ലെങ്കില്‍ ജലദോഷമോ പനിയോ പിടിക്കും. സമീകൃത ആഹാരവും, ചോളപ്പൊടിയും, ഗോതമ്പു മാവും ഓരോ ദിവസവും ഒരുനേരം മാറിമാറി നല്‍കും. ശുദ്ധ ജലമാണ് ഒഴിവാക്കാനാവാത്ത മറ്റൊരു ഘടകം. അല്ലെങ്കില്‍ വെള്ളമെടുക്കില്ല. വിഷമോ, രാസകീടനാശിനികളോ ഈ തൊഴിലില്‍ ആവശ്യമില്ല എന്നത് ഒരു വ്യത്യസ്ഥതയാണ്.
പച്ചപുല്ല് തന്നെയാണ് ആടുകളുടെ പ്രധാന തീറ്റ അതിനായി മൂന്ന് ഏക്കര്‍ പുല്ലു കൃഷിയമുണ്ട്, കാലത്ത് തെങ്ങിന്‍ തോപ്പില്‍ ഇറക്കിവിടുന്ന ഇവ വൈകുന്നേരം നലോടെ കൂട്ടിനരികിലേക്ക് തിരിച്ചെത്തും. എന്തെങ്കിലും പരിക്കോ മുറിവോ ഉണ്ടോ എന്ന് ഓരോ ആടിനെയും പരിശോധിച്ച് മാത്രമേ കൂട്ടില്‍ കയറ്റൂ. സാധാരണയായി ആടുകള്‍ക്ക് വലിയ രോഗങ്ങള്‍ പിടിപെടാറില്ല. വിരശല്യമോ, ദഹനക്കേടോ വരും അന്നേരം നാട്ടിലെ പഴമക്കാരുടെ ഇടയില്‍ നിന്നും പകര്‍ന്നെടുത്ത പൊടികൈ പ്രയോഗം ഗുണം ചെയ്യും.
പ്രജനത്തിന് വേണ്ടി വളര്‍ത്തുന്ന ആടുകളിലെ ഒന്നാന്തരം ആടുകളെ നിലനിര്‍ത്തും. പരിസരത്തെ ചെറുകിട ആടുകര്‍ഷകരും പ്രജനനത്തിന് ഇപ്പോള്‍ ഇവിടെയെത്തുന്നു. 10 മാസം പ്രായമായാല്‍ വിപണനത്തിന് തയ്യാറാകും. പെരുന്നാളും, ഉത്സവകാലവും പറയുന്ന വില നല്‍കി വാങ്ങാന്‍ ആവശ്യക്കാര്‍ തോപ്പിലെത്തും. 100 ശതമാനം അധ്വാനത്തിനു പ്രതിഫലം കിട്ടുമെന്നാണ് അസീസിന്റെ അഭിപ്രായം.
നന്നായി സംരക്ഷിച്ചാല്‍ ആടുകച്ചവടം ലാഭകരമാക്കാന്‍ പറ്റുമെങ്കിലും അസുഖങ്ങള്‍ പിടിപെടാതെ സംരക്ഷിക്കണം ഗള്‍ഫിലെ സുഹൃത്തുക്കളുടെ പിന്‍ബലം കൂടിയുള്ളതിനാല്‍ അസീസ് ഇപ്പോള്‍ നന്നായി കൃഷിയും ആടുവളര്‍ത്തലും മുന്നോട്ട് കൊണ്ടുപോകുന്നു

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വമ്പന്‍ തൊഴിലവസരങ്ങളുമായി എമിറേറ്റ്‌സും ഇത്തിഹാദും ഫ്‌ളൈ ദുബൈയും; ഒഴിവുള്ള തസ്തികകള്‍ ഇവ

uae
  •  2 months ago
No Image

ഇന്ത്യ vs ഇംഗ്ലണ്ട്; നീണ്ട എട്ട് വർഷങ്ങൾക്ക് ശേഷം സൂപ്പർതാരം കളത്തിലറങ്ങുന്നു

Cricket
  •  2 months ago
No Image

വാടകയ്‌ക്കെടുത്ത കാറില്‍ അനുവദനീയമായ ദൂരത്തിന്റെ ഇരട്ടി സഞ്ചരിച്ചു; പിഴ ചുമത്തി അബൂദബി കോടതി

uae
  •  2 months ago
No Image

ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജിവച്ചു: ആരോ​ഗ്യ കാരണങ്ങൾ ചൂണ്ടികാട്ടിയാണ് രാജിയെന്ന് റിപ്പോർട്ട്

National
  •  2 months ago
No Image

അടുത്ത അഞ്ച് വർഷം കഴിഞ്ഞാൽ ഇന്ത്യൻ ക്രിക്കറ്റിൽ ആ കാഴ്ച കാണാം: സഞ്ജു

Cricket
  •  2 months ago
No Image

ദക്ഷിണ കൊറിയയിൽ കനത്ത മഴയെ തുടർന്ന് വെള്ളപ്പൊക്കവും മണ്ണിടിച്ചിലും; 18 മരണം, 9 പേരെ കാണാതായി

International
  •  2 months ago
No Image

മകന്‍ ഉണരുമെന്ന് പ്രതീക്ഷിച്ച് 20 വര്‍ഷം കാത്തിരുന്ന പിതാവ്; പ്രത്യാശയുടെ പര്യായമായി മാറിയ ഖാലിദ് ബിന്‍ തലാല്‍

Saudi-arabia
  •  2 months ago
No Image

ഇല്ല, ഇല്ല മരിക്കുന്നില്ല ജീവിക്കുന്നു ഞങ്ങളിലൂടെ

Kerala
  •  2 months ago
No Image

വി.എസ് അച്യുതാനന്ദന്റെ മൃതദേഹം പൊതുദർശനത്തിന്; ബുധനാഴ്ച ആലപ്പുഴയിൽ സംസ്കാരം

Kerala
  •  2 months ago
No Image

ബംഗ്ലാദേശിൽ സ്കൂൾ ക്യാമ്പസിൽ സൈനിക വിമാനം ഇടിച്ച് കയറി അപകടം: മരണം 19 ആയി ഉയർന്നു; 164 പേർക്ക് പരുക്ക്

International
  •  2 months ago