സി.പി.ഐ ക്യാംപുകള്‍ക്ക് തുടക്കം
തൃശൂര്‍: സി.പി.ഐ ബ്രാഞ്ച് സെക്രട്ടറിമാര്‍ക്കുള്ള മേഖലാ ക്യാംപുകള്‍ക്ക് ഇന്ന് തുടക്കമാകും. കൊടുങ്ങല്ലൂര്‍, കയ്പമംഗലം, ഇരിങ്ങാലക്കുട മണ്ഡലങ്ങളിലെ സെക്രട്ടറിമാര്‍ക്കുള്ള ക്യാംപ് ഇന്നും നാളെയും കൊടുങ്ങല്ലൂരിലെ പണിക്കേഴ്സ് ഹാളിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗം സി.എന്‍ ജയദേവന് എം.പി ഉദ്ഘാടനം ചെയ്യും.
നാട്ടിക, മണലൂര്‍, ഗുരുവായൂര്‍ മണ്ഡലങ്ങളിലെ ബ്രാഞ്ച് സെക്രട്ടറിമാരുടെ ക്യാംപ് ശനി, ഞായര്‍ ദിവസങ്ങളില്‍ അന്തിക്കാട് ചടയംമുറി സ്മാരകത്തില്‍ നടക്കും. പാര്‍ട്ടി ദേശീയ എക്സി. അംഗം കെ.ഇ ഇസ്മയില്‍ ഇന്ന് രാവിലെ ക്യാംപ് ഉദ്ഘാടനം ചെയ്യും. തൃശൂര്‍, ഒല്ലൂര്‍, പുതുക്കാട്, ചാലക്കുടി മണ്ഡലങ്ങളിലെ സെക്രട്ടറിമാരുടെ ക്യാംപ് ആമ്പല്ലൂര്‍ പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ ശനിയാഴ്ച ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ് ഉദ്ഘാടനം ചെയ്യും. ഞായറാഴ്ചയും തുടരും. വടക്കാഞ്ചേരി, കുന്നംകുളം, ചേലക്കര മണ്ഡലങ്ങളിലെ സെക്രട്ടറിമാരുടെ ക്യാംപ് ആര്യമ്പാടം സര്‍വോദയ സ്കൂളില്‍ സെപ്റ്റംബര്‍ മൂന്ന്, നാല് തിയതികളില്‍ നടക്കും. മൂന്നിന് രാവിലെ എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി രാജേന്ദ്രന് ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."