കാലിക്കറ്റിൽ ഗൾഫ് രാജ്യങ്ങളിൽ ബ്രാഞ്ച് കാംപസുകൾ തുടങ്ങാൻ അനുമതി തേടി
ഇഖ്ബാൽ പാണ്ടികശാല
തേഞ്ഞിപ്പലം • കാലിക്കറ്റ് സർവകലാശാല നേരിട്ടു നടത്തുന്ന ബ്രാഞ്ച് കാംപസുകൾ ഗൾഫ് രാജ്യങ്ങളിൽ തുടങ്ങുന്നതിന് സംസ്ഥാന സർക്കാരിന്റെയും യു.ജി.സിയുടെയും അനുമതി വാങ്ങാൻ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. നേരത്തേ വിദേശ രാജ്യങ്ങളിൽ സർവകലാശാലയുടെ ഓഫ് കാംപസുകൾ പ്രവർത്തിച്ചിരുന്നത് പരീക്ഷാഭവന്റെ തലപ്പത്തിരിക്കുന്ന ഉദ്യോഗസ്ഥൻ നൽകിയ കേസിനെ തുടർന്ന് കോടതി അടച്ചുപൂട്ടാൻ ഉത്തരവിടുകയായിരുന്നു.
അറബിക് കോളേജുകളിലെ പ്രിലിമിനറി കോഴ്സിന് ഓരോ വർഷവും പ്രൊവിഷണൽ അഫിലിയേഷൻ നേടണം. പി.എച്ച് .ഡി റിസർവേഷൻ റോസ്റ്ററിലെ അപാകത പരിഹരിക്കും. ഒക്ടോബർ ഏഴിന് പുറത്തിറങ്ങിയ ഉത്തരവിലെ അപാകത പരിഹരിക്കണമെന്ന് ഡോ.റഷീദ് അഹമ്മദ് സിൻഡിക്കേറ്റിൽ ആവശ്യപ്പെട്ടതനുസരിച്ചാണ് നടപടി.
കായിക വകുപ്പിലെ വിദ്യാർഥിയായ ഷറഹുൽ ബാനുവിന് ഹാജർ ഇല്ലാതെ പരീക്ഷ എഴുതാൻ അവസരം കൊടുത്തകാര്യത്തിൽ വി.സി റിപ്പോർട്ട് തേടി.കായിക വകുപ്പിലെ ഡോ കെ പി മനോജിന് ഡയറക്ടർ ആയി പ്രമോഷൻ കൊടുത്ത വിഷയത്തിൽ വി.സി റിപ്പോർട്ട് തേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."