HOME
DETAILS
MAL
ലോക്ക്ഡൗണ്‍ ഇളവ്; ഉടന്‍ തീരുമാനം വേണമെന്ന് ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി
backup
July 30 2021 | 18:07 PM
ടി.പി.ആര് അടിസ്ഥാനത്തിലുള്ള നിയന്ത്രണം
തുടരണോയെന്നും ചോദ്യം
യോഗത്തില്‍
ക്ഷുഭിതനായി മുഖ്യമന്ത്രി
തിരുവനന്തപുരം: ലോക്ക്ഡൗണ്‍ ഇളവില്‍ ഉടന്‍ തീരുമാനം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ബുധനാഴ്ചക്കുള്ളില്‍ പഠിച്ച് റിപ്പോര്‍ട്ട് നല്കാന് കൊവിഡ് അവലോകന യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശം നല്കി.
ലോക്ക്ഡൗണ്‍ തുടര്‍ന്നിട്ടും രോഗം കുറയാത്തത് ചൂണ്ടിക്കാട്ടി അവലോകന യോഗത്തില്‍ ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി ക്ഷുഭിതനായി. ഉദ്യോഗസ്ഥ നിര്‍ദേശങ്ങള്‍ പ്രായോഗികമായില്ലെന്നും പൊതുജനങ്ങള്‍ ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ടി.പി.ആര് അടിസ്ഥാനത്തിലുള്ള നിയന്ത്രണം ഇനിയും തുടരണോ എന്ന് ചോദിച്ച മുഖ്യമന്ത്രി ഇതിനായി മറ്റു ശാസ്ത്രീയ രീതി പരിശോധിക്കണമെന്നും നിര്‍ദേശിച്ചു.
ക്ലസ്റ്ററുകള്‍ വരുന്ന പ്രദേശങ്ങളുടെ അടിസ്ഥാനത്തില്‍ മൈക്രോ കണ്ടെയ്ന്മെന്റ് മേഖലകള്‍ പ്രഖ്യാപിച്ച് നിയന്ത്രണം ശക്തിപ്പെടുത്തും. ടൂറിസ്റ്റുകള്‍ക്ക് പ്രയാസം സൃഷ്ടിക്കാന്‍ പാടില്ല. ആഭ്യന്തര ടൂറിസം ശക്തിപ്പെടുത്തുന്ന നിലപാടെടുക്കണം.
ടൂറിസത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്കെതിരേ അനാവശ്യ ഇടപെടല്‍ പാടില്ല. മത്സ്യത്തൊഴിലാളികള്‍ക്കുള്ള വാക്സിനേഷന് സൗകര്യം വര്‍ധിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."