HOME
DETAILS
MAL
അസം മുഖ്യമന്ത്രിക്കെതിരേ കൊലപാതക ശ്രമത്തിന് കേസെടുത്ത് മിസോറാം
backup
July 31 2021 | 05:07 AM
ഗുവാഹത്തി: അസം-മിസോറം അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മയ്ക്കും ആറ് ഉന്നതോദ്യോഗസ്ഥര്‍ക്കും എതിരേ മിസോറാം പൊലിസ് കേസെടുത്തു.കൊലപാതകശ്രമം ഉള്‍പ്പടെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പേരറിയാത്ത 200 പൊലിസുകാരും കേസില്‍ പ്രതിസ്ഥാനത്തുണ്ട്.
തിങ്കളാഴ്ച അസം-മിസോറാം പൊലിസുകാര്‍ തമ്മില്‍ നടന്ന വെടിവെപ്പില്‍ ആറ് അസം ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തിലാണ് അസം മുഖ്യമന്ത്രിക്കെതിരെ മിസോറാം പൊലിസ് കേസെടുത്തിരിക്കുന്നത്.
1994 മുതൽ അസമും മിസോറാമും തമ്മിലുള്ള അഭിപ്രായവ്യത്യാസം പരിഹരിക്കുന്നതിൽ നിരവധി ചർച്ചകൾ പരാജയപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."