അഞ്ചാംദിനം ഹജ്ജ് ക്യാംപില്‍ താരമായത് കുഞ്ഞുതീര്‍ഥാടകന്‍
നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് ക്യാംപില്‍ കഴിഞ്ഞദിവസം താരമായത് എട്ടു മാസം പ്രായമുള്ള കുഞ്ഞുതീര്‍ഥാടകന്‍. ബുധനാഴ്ച വൈകീട്ടോടെയാണ് കണ്ണൂര്‍ തളിപ്പറമ്പ് ഫൈസല്‍ മന്‍സിലില്‍ സഫീറ-മുജീബ് ദമ്പതികളുടെ ഇളയമകന്‍ മുഹമ്മദ് അസ്ഹര്‍ ഹജ്ജ് ക്യാംപിലെത്തിയത്.
ഇന്നലെ ഉച്ചയ്ക്കു യാത്ര പുറപ്പെടേണ്ടിയിരുന്നെങ്കിലും സഊദി എയര്‍ലെന്‍സ് വിമാനസമയത്തില്‍ മാറ്റംവരുത്തിയതിനെ തുടര്‍ന്ന് ഇന്നലെ 7.30ന് പുറപ്പെട്ട വിമാനത്തിലാണ് മുഹമ്മദ് അസ്ഹര്‍ ഉമ്മയ്ക്കും ഉപ്പയ്ക്കുമൊപ്പം യാത്രപുറപ്പെട്ടത്. ക്യാംപില്‍ എല്ലാവരുടെയും ലാളനയിലായിരുന്നു ഈ കുഞ്ഞു തീര്‍ഥാടകന്‍.
യാത്രപുറപ്പെടുന്നതിനുമുന്‍പ് ഹജ്ജ് ക്യാംപില്‍ ഒരുക്കിയ സമ്മേളനഹാളില്‍ അസ്ഹറും ഉപ്പയുടെ മടിയിലിരുന്നു. ഇഹ്‌റാംകെട്ടി, പ്രാര്‍ഥനയില്‍ മുഴുകി. തന്നെ തൊട്ടുതലോടി യാത്രാമംഗളം നേര്‍ന്ന വള ണ്ടിയര്‍മാര്‍ക്കൊക്കെ കൈ ഉയര്‍ത്തികാട്ടി. മോണകാട്ടി ചെറുപുഞ്ചിരിയോടെ ഈ തീര്‍ഥാടകനും ബസിനടുത്തേക്കു പോയി. വിശുദ്ധനഗരിയിലേക്കുള്ള യാത്രപുറപ്പെടാന്‍.
ഇത്തവണ രണ്ടര വയസില്‍ താഴെയുള്ള ഒന്‍പതു കുട്ടികള്‍ക്കാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹജ്ജിനുപോകാന്‍ അവസരം ലഭിച്ചത്.
അതേസമയം, രണ്ടുമുതല്‍ ഏഴുവരെയുള്ള കുട്ടികളെ മാതാപിതാക്കള്‍ക്കൊപ്പം കൊണ്ടുപോകാന്‍ സാധിക്കില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."