HOME
DETAILS

കുതിക്കുന്ന അദാനിയും തളരുന്ന ഇന്ത്യയും

  
backup
October 12, 2022 | 7:36 PM

adani-habeeb-rahman-todays-article-13-10-2022

ഹബീബ് റഹ്മാൻ കരുവൻ പൊയിൽ

ലോകത്തെ ഏറ്റവും സമ്പന്നരിൽ ഗൗതം അദാനിക്ക് മുന്നിൽ ഇനിയുള്ളത് ഒരാൾ മാത്രം. ഏറ്റവും സമ്പന്നനായ ടെസ്‌ല, സ്‌പേസ് എക്‌സ് എന്നിവയുടെ സി.ഇ.ഒ എലോൺ മസ്‌ക്. കഴിഞ്ഞ ഒരുവർഷത്തിനിടെ 6,090 കോടി ഡോളറിന്റെ വർധനയുമായി അദാനിയുടെ ആസ്തി കുതിച്ചുകയറിയത് 13,740 കോടി ഡോളറിലേക്ക് (10.93 ലക്ഷം കോടി രൂപ). ബ്ലുംബെർഗിന്റെ ആഗോള ശതകോടീശ്വര പട്ടികയിൽ ഏഷ്യക്കാരൻ രണ്ടാം സ്ഥാനത്ത് എത്തുന്നത് ആദ്യം. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി തൊട്ടടുത്ത് 11ാം സ്ഥാനത്താണ്. ആസ്തി 9,190 കോടി ഡോളർ(7.31 ലക്ഷം കോടി രൂപ). ഫെബ്രുവരിയിൽ മുകേഷ് അംബാനിയെ മറികടന്ന് ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി മാറിയിരുന്നു.


ഇന്ത്യക്കാരനായ ഒരാൾ ലോക സമ്പന്നരിൽ ഒന്നാമനോ രണ്ടാമനോ ഒക്കെ ആകുന്നതിൽ നമുക്ക് അസൂയയൊന്നും തോന്നേണ്ടതില്ല. അഭിമാനം തോന്നുകയും ചെയ്യാം. പക്ഷേ അദാനിയെ കുതിപ്പിക്കാൻ ഇന്ത്യ കിതക്കേണ്ടി വന്നാലോ? നമുക്കൽപ്പം ചരിത്രം പറയാം. 1980കളിൽ ഗുജറാത്തിലെ സാധാരണ വ്യാപാരി മാത്രമായിരുന്ന ഗൗതം അദാനി 2022 ലേക്കെത്തുമ്പോൾ എങ്ങനെയാണ് ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെയോ മൂന്നാമത്തെയോ സമ്പന്നനായി മാറിയത്? കൃത്യമായ മറുപടി 2002ലെ ഗുജറാത്ത് കലാപത്തിന് ശേഷമാണെന്നാണ്. കലാപാനന്തരം ഗുജറാത്തിലെ വ്യാപാര സംഘടനയായ ചേമ്പർ ഓഫ് കോമേഴ്‌സിലെ ചില വ്യാപാരികൾ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ പരസ്യമായിത്തന്നെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. ഈ സമയത്ത് ഗൗതം അദാനി ആ വ്യാപാരികൾക്ക് ബദലായി മറ്റൊരു വ്യാപാര സംഘടന രൂപീകരിച്ചുകൊണ്ട് മോദിക്ക് ഐക്യദാർഢ്യപ്പെട്ടു. ആ ദിവസം മുതൽ ആരംഭിച്ചതാണ് ഗൗതം അദാനിയും നരേന്ദ്ര മോദിയും തമ്മിലുള്ള ആത്മബന്ധവും അദാനിയുടെ ഉയർച്ചയും വളർച്ചയും.
2001ൽ കേവലം 3749 കോടി മാത്രം വരുമാനമുണ്ടായിരുന്ന അദാനിയുടെ സ്വത്ത് 2022 ലേക്കെത്തുമ്പോൾ 11 ലക്ഷം കോടിക്കടുത്താണ്. ഇതിൽ 10 ലക്ഷം കോടിയും വർധിച്ചത് നരേന്ദ്രമോദി പ്രധാനമന്ത്രിയായതിന് ശേഷമാണ്. അഥവാ 2014ന് ശേഷമാണ്. 2012 ലാണ് ഗുജറാത്തിലെ മോദി സർക്കാർ തുറന്ന കമ്പോളത്തിൽനിന്ന് കോടിക്കണക്കിന് രൂപ ചെലവാക്കിക്കൊണ്ട് പ്രകൃതിവാതകം വാങ്ങിയത്. ഇൗപ്രകൃതിവാതകം വാങ്ങിയ തുകയേക്കാൾ കുറഞ്ഞ തുകക്ക് ഗൗതം അദാനിക്ക് മറിച്ചുവിറ്റതായി സി.എ.ജി കണ്ടെത്തി. 70 കോടിയിലധികം രൂപയാണ് ഈ വ്യാപാരത്തിലൂടെ മാത്രം അദാനി അധികം നേടിയത്.


ഇതിലും വിചിത്രവും ഞെട്ടിക്കുന്നതുമായ മറ്റൊരു സംഭവം നടന്നത് 2014ലാണ്. ആ വർഷം അന്നത്തെ എൻഫോഴ്‌സ്‌മെന്റ് അദാനിക്കെതിരേ കള്ളപ്പണ നിക്ഷേപവുമായി ബന്ധപ്പെട്ടുകൊണ്ട് രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തു. കേസുകൾ രജിസ്റ്റർ ചെയ്ത് നിമിഷങ്ങൾക്കകം അഹമ്മദാബാദിലെ ബ്രാഞ്ച് ഓഫിസിലേക്ക് ഇ.ഡി എത്തുമ്പോഴേക്കും അവിടെ സി.ബി.ഐ റെയ്ഡ് ചെയ്തു! മാത്രമല്ല, ഇ.ഡിയുടെ ബ്രാഞ്ച് ഓഫിസർക്കെതിരേ അനധികൃത സ്വത്ത് സമ്പാദനത്തിന് കേസെടുത്തു. അന്നത്തെ എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറായിരുന്ന രാജൻ കട്ടോച്ചിനെ നിർബന്ധിതമായി രാജിവയ്പ്പിച്ചു. മാത്രമല്ല, അദ്ദേഹത്തെ അഗസ്റ്റവെസ്റ്റ്‌ലാന്റ് കേസിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഇത്രക്ക് സുദൃഢമാണ് അദാനി-ഭരണകൂട കൂട്ടുകെട്ട്. ഇതേ ഭരണകൂടം തന്നെയാണ് ഗുജറാത്തിലെ മുന്ത്രിയിൽ സ്വകാര്യ തുറമുഖം നിർമിക്കുന്നതിന് വേണ്ടി ഗൗതം അദാനിക്ക് ചതുരശ്ര മീറ്ററിന് ഒരു രൂപ മുതൽ 16 രൂപ വരെയുള്ള നിരക്കിൽ ഭൂമി പാട്ടത്തിനായി പതിച്ചുകൊടുത്തത്. അദാനിയാകട്ടെ ഇതേ ഭൂമി സർക്കാർ സ്ഥാപനങ്ങളായ അല്ലെങ്കിൽ പൊതുമേഖലാ സ്ഥാപനങ്ങളായ ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഓയിൽ ആന്റ് നാച്ചുറൽ ഗ്യാസ് കോർപറേഷൻ (ഒ.എൻ.ജി.സി) എന്നിവക്ക് 600 രൂപയിൽ കുറയാത്ത നിരക്കിൽ മറിച്ച് പാട്ടത്തിന് കൊടുത്തു. അദാനി വളരുകയാണ്; മോദി വളരുന്നതോടൊപ്പം. അല്ലെങ്കിൽ മോദി വളരുകയാണ്;അദാനിയോടൊപ്പം.


ഇനി ഇന്ത്യയുടെ നിലവിലെ സാമ്പത്തിക സ്ഥിതി വിലയിരുത്താം. കൊവിഡനന്തരം ജി.ഡി.പിയിൽ 23.9 ശതമാനം ഇടിവ് രേഖപ്പെടുത്തി ഏറ്റവും കനത്ത പ്രഹരം ഏറ്റുവാങ്ങിയ ഇന്ത്യ സാമ്പത്തികരംഗം തകർന്നു കുത്തുപാളയെടുത്തെന്ന് പറയുന്നതുപോലും മിതമായ ഭാഷയാണ്. തൊഴിലില്ലായ്മ, ജനങ്ങളുടെ വരുമാനം, ഉൽപാദന വളർച്ച തുടങ്ങി ലോക്ക്ഡൗണിന് ശേഷം ഇന്ത്യയുടെ പല സാമ്പത്തിക സൂചകങ്ങളിലും ആശങ്കാജനകമായ ഇടിവ് രേഖപ്പെടുത്തുകയാണെന്നാണ് പഠനങ്ങൾ പറയുന്നത്. ഇത് ഇന്ത്യയെ വൈകാതെ മാന്ദ്യത്തിലേക്ക് തള്ളിവിടുമെന്ന് പ്രവചിക്കുന്ന സാമ്പത്തിക ശാസ്ത്രജ്ഞരുണ്ട്. ഈ സാമ്പത്തിക വർഷം ഇന്ത്യൻ സമ്പദ് വ്യ വസ്ഥ കഴിഞ്ഞ വർഷത്തെ 8.7 ശതമാനത്തിൽ നിന്ന് താഴ്ന്ന് 6.5 ശതമാനമായിരിക്കുമെന്ന് ലോകബാങ്ക് ഇപ്പോൾ തന്നെ പ്രവചിച്ച് കഴിഞ്ഞു.
എല്ലാം കൊവിഡിന്റെ മറവിൽ അടയാളപ്പെടുത്താനും നമുക്ക് സാധ്യമല്ല. നോട്ടുനിരോധം, ജി.എസ്.ടി, വർഗീയത, പൗരത്വ പ്രക്ഷോഭം, കാർഷിക പ്രക്ഷോഭം തുടങ്ങി ആഭ്യന്തര, സാമൂഹിക സുരക്ഷിതത്വവും സാമ്പത്തിക ഭദ്രതയും താറുമാറാക്കുന്ന ഒട്ടനവധി സന്ദർഭങ്ങൾക്കാണ് മോദി സർക്കാർ കളമൊരുക്കിയത്. പ്രതിസന്ധികൾ മറികടക്കാൻ രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാർക്ക് ഗുണകരമാകുന്ന സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിക്കുന്നതിന് പകരം കേന്ദ്ര സർക്കാർ ചെയ്തത് വായ്പയിലും സ്വകാര്യ വൽക്കരണത്തിലുമൂന്നിയ രക്ഷാപാക്കേജുകളാണ്. ഇതാകട്ടെ രാജ്യത്തിന് ഗുണത്തേക്കാളേറെ ദോഷമായി ഭവിക്കുകയും ചെയ്തു.


വിശപ്പ് സൂചികയിൽ ഇന്ത്യ ലോകത്ത് 101ാം റാങ്കിലേക്കാണ് കൂപ്പുകുത്തിയത്. ജീവിത നിലവാര സൂചിക, ലോകാരോഗ്യ സൂചിക, സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷിതത്വം, ആഭ്യന്തര സുരക്ഷിതത്വം തുടങ്ങി വ്യത്യസ്ത മേഖലകളിൽ ലോകത്ത് ഇന്ത്യയുടെ റാങ്കിങ് ദയനീയമാം വിധം താഴ്ന്നുകൊണ്ടിരിക്കുന്നു. ഈ അടുത്തിടെ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ഇന്ത്യ ലോകത്ത് ജീവിക്കാൻ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടികയിലാണുള്ളത്.


രാജ്യത്ത് ദാരിദ്ര്യവും തൊഴിലില്ലായ്മയും അസമത്വവും വർധിച്ചുവരികയാണെന്ന് ആർ.എസ്.എസ് തന്നെ തുറന്നുസമ്മതിക്കുന്നുണ്ട്. ഇന്ത്യയിൽ ദാരിദ്ര്യം രാക്ഷസ രൂപംപൂണ്ടുനിൽക്കുകയാണെന്ന് ആർ.എസ്.എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെ പറഞ്ഞിരുന്നു. ആ രാക്ഷസനെ സംഹരിക്കുക പ്രധാന വെല്ലുവിളിയാണ്. 20 കോടിയിലേറെ ജനങ്ങൾ ദാരിദ്ര്യരേഖയ്ക്കു താഴെയാണ്. 23 കോടിയിലധികം ആൾക്കാർക്ക് ദിവസം 375 രൂപയ്ക്കു താഴെ മാത്രമാണ് വരുമാനം. നാലു കോടിയിലധികമാണ് തൊഴിൽരഹിതർ. ലേബർ ഫോഴ്‌സ് സർവേ അനുസരിച്ച് തൊഴിലില്ലായ്മ നിരക്ക് 7.6 ശതമാനമാണെന്നും സംഘ്പരിവാർ സംഘടനയായ സ്വദേശി ജാഗരൺ മഞ്ചിന്റെ വെബിനാറിൽ ദത്താത്രേയ ഹൊസബലെ സമ്മതിക്കുന്നുണ്ട്. ജനസംഖ്യയുടെ ഒരു ശതമാനം രാജ്യത്തിന്റെ മൊത്തം സമ്പത്തിന്റെ അഞ്ചിൽ ഒന്നും (20 ശതമാനം) കൈയടക്കി വയ്ക്കുന്നത് നല്ല സാഹചര്യമാണോ? ഭൂരിഭാഗം മേഖലകളിലും ജനങ്ങൾക്ക് ശുദ്ധ വെള്ളമോ പോഷകാഹാരങ്ങളോ ലഭിക്കുന്നില്ലെന്നും ഹൊസബലെ തുറന്നടിച്ചു. നിലവിലെ സാമ്പത്തിക നയങ്ങളാണ് ദാരിദ്ര്യത്തിനും തൊഴിലില്ലായ്മയ്ക്കും കാരണമെന്ന വിമർശനം ആർ.എസ്.എസ് മുമ്പും ഉയർത്തിയിട്ടുണ്ട്. നമ്മുടെ തൊട്ടയൽ രാജ്യങ്ങളായ ബംഗ്ലാദേശിന്റെ കുതിപ്പും ശ്രീലങ്കയുടെ കിതപ്പുമൊക്കെ നമുക്കും പാഠങ്ങളാവേണ്ടതാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വ്യാപാരി ആത്മഹത്യ ചെയ്ത സംഭവം: പ്രതികളുടെ വീടുകളിൽ പൊലിസ് റെയ്ഡ്, പണവും രേഖകളും പിടിച്ചെടുത്തു

Kerala
  •  8 days ago
No Image

സംസ്ഥാനത്ത് തീവ്രമഴ മുന്നറിയിപ്പ്: കനത്ത നാശനഷ്ടങ്ങൾ; നാളെ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ചിടത്ത് യെല്ലോ അലർട്ട്

Kerala
  •  8 days ago
No Image

കാറിൽ അതി രൂക്ഷഗന്ധം: പരിശോധനയിൽ കണ്ടത് അഴുകിയ നിലയിൽ ഏഴ് മൃതദേഹങ്ങൾ; മക്കളെ കൊന്ന് പിതാവും ജീവനൊടുക്കി

International
  •  8 days ago
No Image

വിദ്വേഷത്തിന് രാജ്യത്ത് സ്ഥാനമില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി: വിദ്വേഷ ആക്രമണം നടന്ന മസ്ജിദ് സന്ദർശിച്ചു; മുസ്‌ലികളുടെ സുരക്ഷയ്ക്കായി 10 ദശലക്ഷം പൗണ്ട് അധികം ചെലവാക്കും

International
  •  8 days ago
No Image

13 കാരിയെ സ്‌കൂളിൽനിന്ന് കൊണ്ടുപോയി പീഡിപ്പിക്കുന്നതിനിടെ പിടിയിലായ ടി.ഡി.പി നേതാവ് കായലിൽ ചാടി മരിച്ചു

National
  •  8 days ago
No Image

അബൂദബിയിലെ സ്കൂളുകളിൽ 'ചുവപ്പ് ഗുളികകൾ' വിതരണം ചെയ്യുന്നതായി പ്രചാരണം; പൊലിസ് പറയുന്നതിങ്ങനെ

uae
  •  8 days ago
No Image

മര്യാദ ലംഘിച്ചു: പിഎം ശ്രീയിൽ ഒപ്പുവച്ചത് സിപിഐ നാളെ ചർച്ച ചെയ്യും; സർക്കാർ നടപടി വിദ്യാർഥികളോടുള്ള വെല്ലുവിളി

Kerala
  •  8 days ago
No Image

'വെസ്റ്റ് ബാങ്ക് പിടിച്ചടക്കിയാൽ ഇസ്റാഈലിനുള്ള അമേരിക്കയുടെ പിന്തുണ നഷ്ടപ്പെടും'; നെതന്യാഹുവിന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്

International
  •  8 days ago
No Image

വനത്തിനുള്ളിൽ കുരുക്കൊരുക്കി പിടികൂടിയത് കേഴമാനെ; ഇറച്ചിയാക്കുന്നതിനിടെ സഹോദരങ്ങൾ വനംവകുപ്പിന്റെ പിടിയിൽ

Kerala
  •  8 days ago
No Image

അച്ചടക്കത്തിന് രണ്ടടിയാകാം; നല്ല ഉദ്ദേശത്തിൽ ചൂരൽ പ്രയോഗം നടത്തുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി

Kerala
  •  8 days ago