കരുളായിയിൽ കാട്ടാന ആക്രമണം; ആദിവാസി യുവാവിന് പരുക്ക്
മലപ്പുറം: കരുളായി വനമേഖലയിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവിന് പരുക്കേറ്റു. മണ്ണള നഗറിലെ ബാലൻ എന്ന യുവാവിനാണ് പരുക്കേറ്റത്.
ഇന്ന് രാവിലെ 11.30 ഓടെയാണ് സംഭവം. കരുളായി വനത്തിനുള്ളിൽ വെച്ചാണ് യുവാവിനെ കാട്ടാന ആക്രമിച്ചത്. ആക്രമണത്തിൽ ബാലൻ്റെ കൈക്കാണ് പരുക്കേറ്റിരിക്കുന്നത്.
സംഭവമറിഞ്ഞയുടൻ വനപാലകർ സ്ഥലത്തെത്തുകയും പരുക്കേറ്റ ബാലനെ ഉടൻ തന്നെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. നിലവിൽ യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്. മേഖലയിൽ കാട്ടാന ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു.
A tribal youth was injured in a wild elephant attack in the Karulai forest area of Malappuram district. The incident occurred around 11:30 AM. The victim, identified as Balan from Mannala Nagar, sustained injuries to his hand. Forest officials immediately rushed him to the Nilambur District Hospital for treatment.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."