HOME
DETAILS

മസ്‌കറ്റ് കെഎംസിസി കോട്ടയം ജില്ലാ കമ്മറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു

  
backup
September 23, 2023 | 5:38 PM

muscat-kmcc-kottayam-district-committee-office-bearers-elected

മസ്‌കറ്റ് കെഎംസിസി കോട്ടയം ജില്ലാ കമ്മറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു

മസ്‌കറ്റ് : മസ്‌കറ്റ് കെഎംസിസി കോട്ടയം ജില്ലാ കമ്മറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. റൂവി കെഎംസിസി ഓഫീസില്‍ നടന്ന കോട്ടയം ജില്ലാ കെഎംസിസി ജനറല്‍ ബോഡി യോഗം മസ്‌കറ്റ് കെഎംസിസി ഹരിതസാന്ത്വനം കണ്‍വീനര്‍ മുജീബ് കടലുണ്ടി ഉല്‍ഘാടനം ചെയ്തു. മസ്‌കറ്റ് കെഎംസിസി കേന്ദ്രകമ്മറ്റി വൈസ് പ്രസിഡന്റ് കൂടിയായ ഷമീര്‍ പാറയില്‍ കാഞ്ഞിരപ്പള്ളി ആണ് മുഖ്യ രക്ഷാധികാരി. പ്രസിഡന്റായി മുഹമ്മദ് ഷാ റസാഖ് എരുമേലി, ജനറല്‍ സെക്രട്ടറിയായി നൈസാം ഹനീഫ് വാഴൂര്‍, ട്രഷററായി ഫൈസല്‍ മുഹമ്മദ് വൈക്കം എന്നിവരെയും തിരഞ്ഞെടുത്തു. അന്‍സാരി ഖാന്‍ ചോറ്റി, മുഹമ്മദ് കാബൂസ് ചാമംപതാല്‍ എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. അജ്മല്‍ കബീര്‍ ഇടക്കുന്നം, അജ്മല്‍ കാരുവേലില്‍ കങ്ങഴ എന്നിവരെ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു. മുഹമ്മ്ദ് സാലി കോട്ടയം, ഇസ്മാഈല്‍ കൂട്ടിക്കല്‍, കെ ഐ സിയാദ് ഇടക്കുന്നം, അബ്ദുല്‍ ലത്തീഫ് വാഴൂര്‍, ഷാനവാസ് എരുമേലി, അഫ്‌സല്‍ പാലാ, റമീസ് ഈരാറ്റുപേട്ട എന്നിവരാണ് എക്‌സിക്യൂട്ടിവ് അംഗങ്ങള്‍. മസ്‌കറ്റ് കെഎംസിസി കേന്ദ്രകമ്മറ്റി വൈസ് പ്രസിഡന്റ് നവാസ് ചെങ്കള റിട്ടേര്‍ണിംഗ് ഓഫീസര്‍ ആയിരുന്നു. നിയുക്ത ഭാരവാഹികള്‍ക്ക് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ മുഹമ്മദ് ഷാ , മുസ്ലിം ലീഗ് കോട്ടയം ജില്ലാ പ്രസിഡന്റ് അസീസ് ബഡായില്‍ ജനറല്‍ സെക്രട്ടറി റഫീഖ് മണിമല എന്നിവര്‍ ഓണ്‍ലൈന്‍ വഴി ആശംസകള്‍ നേര്‍ന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുസ്‌ലിം പെണ്‍കുട്ടികളെ കൊണ്ടുവരുന്ന ഹിന്ദു യുവാക്കള്‍ക്ക് ജോലി; കടുത്ത വിദ്വേഷ പ്രസംഗവുമായി ബിജെപി മുന്‍ എംഎല്‍എ

National
  •  10 days ago
No Image

പധാനമന്ത്രി തൊഴില്‍ ദായ പദ്ധതിയുടെ പേരില്‍ 1.5 കോടി തട്ടി; യുവതി പിടിയില്‍

National
  •  10 days ago
No Image

കുവൈത്തിൽ ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്നു; ഈ വർഷം മാത്രം പണം നഷ്ടപ്പെട്ടത് 700-ലധികം പേർക്ക്

Kuwait
  •  10 days ago
No Image

പിഎം ശ്രീ പദ്ധതി പിൻവലിക്കക്കണം; ബുധനാഴ്ച്ച യുഡിഎസ്എഫിന്റെ വിദ്യാഭ്യാസ ബന്ദ്

Kerala
  •  10 days ago
No Image

കൊലപാതകക്കേസിൽ പിടിക്കപ്പെട്ട പ്രതിയുടെ വധശിക്ഷ നടപ്പാക്കി സഊദി അറേബ്യ

Saudi-arabia
  •  10 days ago
No Image

തൃശൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരകീരിച്ചു; പത്ത് കിലോമീറ്റർ ചുറ്റളവിൽ നിരീക്ഷണം ശക്തമാക്കാൻ നിർദേശം

Kerala
  •  10 days ago
No Image

പോരാട്ടം ഇനി മറ്റൊരു ടീമിനൊപ്പം; രാജസ്ഥാനെതിരെ കളിക്കാനൊരുങ്ങി സഞ്ജുവിന്റെ വിശ്വസ്തൻ

Cricket
  •  10 days ago
No Image

വോട്ടര്‍ പട്ടിക പരിഷ്‌കരണം; പ്രതിരോധിക്കാന്‍ തമിഴ്‌നാട്; സര്‍വകക്ഷി യോഗം വിളിച്ച് സ്റ്റാലിന്‍

National
  •  10 days ago
No Image

ഇന്റർ മയാമിക്കൊപ്പം പുതിയ കരാറിൽ ഒപ്പുവെക്കാനുള്ള കാരണം അതാണ്: മെസി

Football
  •  10 days ago
No Image

പ്രവാസികൾക്കായി പുതിയ പാസ്‌പോർട്ട് പോർട്ടൽ; പുതിയ വെബ്സൈറ്റ് വഴി യുഎഇയിൽ നിന്നുതന്നെ ഇ-പാസ്‌പോർട്ടിനായി അപേക്ഷിക്കാം

uae
  •  10 days ago