HOME
DETAILS

കൊവിഡ് നിയന്ത്രണങ്ങള്‍; കേരളത്തിന് മാര്‍ഗനിര്‍ദേശങ്ങളുമായി ഐ.എം.എ

  
backup
August 02, 2021 | 2:35 PM

covid-restrictions-latest-news-ima-satement

ന്യൂഡല്‍ഹി: കൊവിഡ് അതിവേഗം പടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കേരളത്തിന് മാര്‍ഗനിര്‍ദേശവുമായി ഐ.എം.എ സീറോ സര്‍വൈലന്‍സ് പഠന പ്രകാരം കേരളത്തിലെ സീറോ പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തോടടുത്താണ്.

അതുകൊണ്ടുതന്നെ എല്ലാവരിലേക്കും അടിയന്തരമായി വാക്സിനേഷന്‍ എത്തിക്കണം. കൂടുതല്‍ വാക്സിനുകള്‍ സംസ്ഥാന സര്‍ക്കാര്‍ വാങ്ങേണ്ടതുണ്ട്. ചെറുകിട ആശുപത്രികള്‍ക്ക് അടക്കം സ്വകാര്യ മേഖലയില്‍ വാക്സിന്‍ വാങ്ങുന്നതിനുള്ള സാഹചര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കേണ്ടതുണ്ട്. വാക്സിന്‍ നിര്‍മ്മാണ കമ്പനികളുമായി ചര്‍ച്ച ചെയ്തുകൊണ്ട് ചെറുകിട ആശുപത്രികള്‍ക്കും കുറവ് എണ്ണം വാക്സിന്‍ വാങ്ങാനുള്ള സാഹചര്യം ഒരുക്കണമെന്ന് ഐ.എം.എ വ്യക്തമാക്കി. കൊവാക്സിനും കൊവിഷീല്‍ഡും കൂടാതെ സ്പുട്നിക്, മോഡേണ തുടങ്ങിയ വാക്സിനുകളും ഇറങ്ങുന്ന സാഹചര്യത്തില്‍ ഇവയും സുഗമമായി ലഭ്യമാക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നടപടികള്‍ ഉണ്ടാകണം. വാക്സിന്‍ നല്‍കുന്നത് യുദ്ധകാലാടിസ്ഥാനത്തില്‍ ഏറ്റവും വേഗത്തില്‍ ആക്കുകയാണ് മഹാമാരിയെ ചെറുക്കുന്നതിനുള്ള പ്രധാന മാര്‍ഗ്ഗം.

വാക്സിന്‍ വിതരണം ആരോഗ്യവകുപ്പ് നേരിട്ട് നടത്തേണ്ടതാണ്. പല ഘട്ടങ്ങളിലും രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടാകുന്നു എന്നുള്ള പരാതികള്‍ ധാരാളമായി വരുന്നതും സര്‍ക്കാര്‍ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്ന അവസ്ഥയും ഇന്ന് നിലവിലുണ്ട്. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കര്‍ശന നടപടികള്‍ ഇത്തരം പ്രതിലോമ ശക്തികള്‍ക്കെതിരെ ഉണ്ടാകണം എന്ന് ഐ.എം.എ ആവശ്യപ്പെട്ടു.

മഹാമാരിയുടെ ആരംഭഘട്ടത്തില്‍ പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് ഐസോലേഷന്‍, ക്വാറന്‍ന്റൈന്‍, ടെസ്റ്റിംഗ് കാര്യങ്ങളില്‍ ഇന്നും അനുവര്‍ത്തിച്ചു പോരുന്നത്. അതില്‍ കാര്യമായ ഒരു മാറ്റം ഉണ്ടാവേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഹോം ഐസോലേഷന്‍ ഇന്ന് രോഗത്തിന്റെ ക്ലസ്റ്റര്‍ ആയി മാറുന്ന അവസ്ഥയാണ് നാം കാണുന്നത്. CFLTC/CLC സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ച് പോസിറ്റീവ് രോഗികളെ മാറ്റി പാര്‍പ്പിക്കേണ്ടത് രോഗവ്യാപനം തടയുന്നതിന് ആവശ്യമാണ്.

ടെസ്റ്റിംഗിന്റെ കാര്യത്തില്‍ കോണ്‍ടാക്ട് ട്രേസിംഗ് ടെസ്റ്റിങ്ങിനാണ് ഊന്നല്‍ കൊടുക്കേണ്ടത്. എങ്കില്‍ മാത്രമേ പോസിറ്റീവായവരെ കണ്ടുപിടിക്കാനും മാറ്റിനിര്‍ത്താനും സാധിക്കുകയുള്ളൂ. രോഗവ്യാപനത്തിന്റെ തീവ്രത അളക്കുന്നതിന് ഏറ്റവും നല്ലരീതിയും അതുതന്നെ. RTPCR ടെസ്റ്റുകള്‍ ആയിരിക്കണം ചെയ്യേണ്ടത്.

തീവ്ര രോഗവ്യാപനത്തിന് മറ്റൊരു കാരണം ജനിതക വ്യതിയാനം വന്ന വൈറസുകള്‍ ആയിരിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജീനോമിക്സ് പഠനങ്ങള്‍ കൂടുതലായി ചെയ്യണം. വൈറസിന്റെ പ്രജനന കാലഘട്ടം (ഇങ്ക്യൂബേഷന്‍ പീരിയഡ്) കുറഞ്ഞുവരുന്ന അവസ്ഥയും കാണുന്നു. ഇതിനെക്കുറിച്ച് ആധികാരികമായ പഠനങ്ങള്‍ നടത്തി വേണ്ട മുന്‍കരുതലുകള്‍ എടുക്കേണ്ടത് അത്യാവശ്യമാണ്.

എല്ലാ കടകളും എല്ലാദിവസവും തുറക്കുന്നതിനുള്ള അനുവാദം നല്‍കണം. അതുപോലെതന്നെ സര്‍ക്കാര്‍ ഓഫീസുകളും ബാങ്കുകളും എല്ലാ പ്രവൃത്തി ദിവസങ്ങളിലും തുറന്ന് പ്രവര്‍ത്തിക്കണം. ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കുന്ന രീതിയില്‍ ജോലി സമയം ക്രമീകരിക്കാം. കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കേണ്ടതും ആവശ്യമാണ്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നേരത്തെ അറിയിച്ച പോലെ 18 വയസ്സിന് മുകളിലുള്ള വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്ഥാപനങ്ങള്‍, എല്ലാവര്‍ക്കും വാക്സിനേഷന്‍ നല്‍കിയതിനുശേഷം തുറന്ന് പ്രവര്‍ത്തിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. 18 വയസ്സിനു താഴെയുള്ളവര്‍ക്ക് വാക്സിന്‍ ലഭിക്കുന്ന മുറയ്ക്ക് മറ്റ് ക്ലാസ്സുകളും ആരംഭിക്കാം. പത്തോ പതിനഞ്ചോ കുട്ടികള്‍ അടങ്ങുന്ന ബാച്ചുകള്‍ ആയി ഷിഫ്റ്റ് അടിസ്ഥാനത്തില്‍ വേണം ക്ലാസുകള്‍ നടത്താന്‍. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ഓണ്‍ലൈന്‍/ഫിസിക്കല്‍ ക്ലാസുകള്‍ ഇടവിട്ട് നടത്താം.

ഒരു തുള്ളി പോലും പാഴാക്കാതെ കൃത്യമായി വാക്സിന്‍ കൊടുത്തു കൊണ്ടിരിക്കുന്ന സംസ്ഥാനത്തിന് രോഗപ്രതിരോധത്തിനായി കൂടുതല്‍ വാക്സിന്റെ ആവശ്യകതയുണ്ട്. കേരളത്തിന്റെ പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സംസ്ഥാനത്തിന് കൂടുതല്‍ വാക്സിന്‍ ലഭ്യമാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരള സംസ്ഥാന ശാഖ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫ്ലാറ്റിൽ കോളേജ് വിദ്യാർത്ഥിനി മരിച്ച നിലയിൽ; ഒപ്പമുണ്ടായിരുന്ന ആൺസുഹൃത്തിനായി തിരച്ചിൽ

crime
  •  a few seconds ago
No Image

എല്ലാ ജോലിയും ഒരാള്‍ തന്നെ ചെയ്യേണ്ട അവസ്ഥ; ജോലിഭാരം താങ്ങാനാവുന്നില്ല; സങ്കട ഹരജി നല്‍കി ബിഎല്‍ഒമാര്‍ 

Kerala
  •  2 minutes ago
No Image

വിദ്യാർഥികൾക്ക് ആഘോഷക്കാലം; ഡിസംബർ 8 മുതൽ യുഎഇയിൽ സ്കൂളുകൾക്ക് അവധി

uae
  •  38 minutes ago
No Image

മോഷണക്കുറ്റം ആരോപിച്ച് പ്രായപൂർത്തിയാകാത്ത കുട്ടികളെ തടഞ്ഞുവെച്ച് തല്ലിച്ചതച്ചു; 2 പേർ പിടിയിൽ

crime
  •  an hour ago
No Image

ഖത്തറിൽ കാർഷിക സീസണിന് തുടക്കം; ഉൽപാദനം വർധിക്കുമെന്ന പ്രതീക്ഷയിൽ ഫാമുകൾ

qatar
  •  an hour ago
No Image

ആഡംബര കാറിന് വേണ്ടിയുള്ള തർക്കം; അച്ഛന്റെ അടിയേറ്റ മകൻ മരിച്ചു

crime
  •  an hour ago
No Image

സ്വകാര്യ കമ്പനികൾക്ക് അന്ത്യശാസനം: ഡിസംബറോടെ സ്വദേശിവൽക്കരണ ലക്ഷ്യം പൂർത്തിയാക്കണം; 2026 ജനുവരി മുതൽ പിഴ

uae
  •  an hour ago
No Image

കാബിൻ ക്രൂവിനെ ഹോട്ടലിൽ വെച്ച് ബലാത്സംഗം ചെയ്തു: 60-കാരനായ പൈലറ്റിനെതിരെ കേസ്

crime
  •  2 hours ago
No Image

പൊതുജനാരോഗ്യം സംരക്ഷിക്കാൻ പുതിയ നീക്കം: ഭക്ഷ്യമേഖലയിലെ തൊഴിലാളികൾക്ക് കർശന പരിശോധന ഏർപ്പെടുത്തി കുവൈത്ത്

Kuwait
  •  2 hours ago
No Image

സ്‌പാ കേന്ദ്രങ്ങൾ മറയാക്കി അനാശാസ്യം: കൊച്ചിയിൽ 'ബിനാമി' ബിസിനസ്; വരുമാനം പോയത് പൊലിസ് ഉദ്യോഗസ്ഥരുടെ അക്കൗണ്ടിലേക്ക്

crime
  •  2 hours ago