
കാരുണ്യ മാതൃകകളെത്തേടി ഗവര്‍ണറുടെ വിളിയെത്തി
തിരുവനന്തപുരം: മതത്തിന്റെയും ജാതിയുടെയും അതിര്‍വരമ്പുകളില്ലാത്ത ആ മഹനീയ മാതൃക കാണിച്ച എസ്.കെ.എസ്.എസ്.എഫ് വിഖായ വളണ്ടിയര്‍മാരെ തേടി എത്തിയത് ഗവര്‍ണറുടെ അഭിനന്ദന ഫോണ്‍കോളും ഒപ്പം രാജ് ഭവനില്‍ ഒന്നിച്ച് ഭക്ഷണം കഴിക്കാന്‍ ക്ഷണവും.
കൊവിഡ് ബാധിച്ച് മരിച്ച തമിഴ്‌നാട് സ്വദേശി ദേവരാജന്റെ അന്ത്യകര്‍മങ്ങള്‍ക്ക് നിലമ്പൂര്‍ സെന്റ് മാത്യൂസ് സി.എസ്.ഐ പള്ളിയില്‍ നേതൃത്വം നല്‍കിയ വിഖായ പ്രവര്‍ത്തകരെയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നേരിട്ടുവിളിച്ച് അഭിനന്ദിച്ചത്. എസ്.കെ.എസ്.എസ്.എഫ് സന്നദ്ധ സേവന വിഭാഗമായ വിഖായയുടെ മലപ്പുറം ജില്ലാ കോ ഓഡിനേറ്റര്‍ റഷീദ് ഫൈസിയെ വിളിച്ചാണ് ഗവര്‍ണര്‍ അഭിനന്ദനം അറിയിച്ചത്.
Hon'ble Governor Shri Arif Mohammed Khan complimented Sh.Rashid Faizi & others of #SamasthaKeralaSunniStudentFederation for arranging Christian funeral for T.A.Devaraj of Kalikavu,
— Kerala Governor (@KeralaGovernor) August 2, 2021
who died as Covid+ve. Help came when the family had no way to manage funeral:PRO,KeralaRajbhavan pic.twitter.com/zjZYntt78d
പ്രവര്‍ത്തകര്‍ ചെയ്ത സേവനം മാതൃകാപരമാണെന്നും ഇതില്‍ താന്‍ അതിയായി സന്തോഷിക്കുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു.
വിഖായയുടേത് മാനവികതയുടെ സേവനമാണ്. മലപ്പുറത്ത് വരുമ്പോള്‍ എല്ലാവരെയും നേരിട്ട് കാണാന്‍ ആഗ്രഹമുണ്ട്. തന്റെ കൂടെ ഉച്ചഭക്ഷണമോ അത്താഴമോ കഴിക്കാന്‍ വിഖായ പ്രവര്‍ത്തകരെ ക്ഷണിക്കാനും ഗവര്‍ണര്‍ മറന്നില്ല. ആരോഗ്യ ദേവരാജന്റെ അന്ത്യകര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വിഖായ ടീം അംഗങ്ങളുടെ വിവരങ്ങളും ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംഘത്തിലുണ്ടായിരുന്ന റശീദ് ഫൈസി കാളികാവ്, കബീര്‍ മാളിയേക്കല്‍, നാസര്‍ ബദരി നീലാഞ്ചേരി, നാസര്‍ പാലക്കല്‍വെട്ട, ഫസലുദ്ദിന്‍ തുവ്വൂര്‍, മൊയ്തുട്ടി കല്ലാമൂല, സിദ്ദീഖ് തരിപ്രമുണ്ട, സലാം ഫൈസി പുല്‍വെട്ട, നസ്‌റുദ്ദീന്‍ തരിപ്രമുണ്ട, ശബീബ് ഇരിങ്ങാട്ടിരി എന്നിവരെയാണ് ഗവര്‍ണര്‍ അഭിനന്ദിച്ചത്.
കഴിഞ്ഞ ദിവസമായിരുന്നു തമിഴ്‌നാട് വിരുദനഗര്‍ സ്വദേശി തമ്മനായകം വട്ടി ആരോഗ്യ ദേവരാജ് അപകടത്തില്‍ ചികിത്സയിലിരിക്കെ മരിച്ചത്. മരണശേഷം കൊവിഡ് സ്ഥിരീകരിച്ചതോടെ സംസ്‌കാര ശുശ്രൂഷകള്‍ പ്രതിസന്ധിയിലായി.
ഇരുപതു വര്‍ഷത്തിലേറെയായി നിലമ്പൂരിനടുത്തുള്ള കാളികാവില്‍ ആണ് ദേവരാജന്റെ കുടുംബം താമസിക്കുന്നത്. മരണാനന്തര ചടങ്ങുകള്‍ എങ്ങനെ ചെയ്യുമെന്നറിയാതെ നിസ്സഹായരായി ഇരിക്കുന്ന കുടുംബത്തിന് സഹായവുമായി എസ്.കെ.എസ്.എസ്.എഫ് വിഖായ പ്രവര്‍ത്തകര്‍ എത്തുകയായിരുന്നു. നിലമ്പൂര്‍ സെന്റ് മാത്യൂസ് സി.എസ്.ഐ പള്ളിക്കകത്ത് വച്ച് ദേവരാജന് അന്ത്യകര്‍മങ്ങളൊരുക്കുകയും അന്ത്യകൂദാശക്ക് മാത്രം പള്ളി വികാരി നേതൃത്വം നല്‍കുകയും ചെയ്തു.
വിവധമതസ്ഥരുടേതടക്കം കൊവിഡ് ബാധിച്ച് മരിച്ച ആയിരത്തിലധികം പേരുടെ മൃതദേഹങ്ങള്‍ വിഖായയുടെ നേതൃത്വത്തില്‍ സംസ്‌കരിച്ചിട്ടുണ്ട്.
കൊവിഡ് ബാധിതരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിഖായയുടെ പ്രത്യേക പരിശീലനം ലഭിച്ച വിഭാഗവും പ്രവര്‍ത്തിക്കുന്നുണ്ട്.
മലപ്പുറം ജില്ലയില്‍ കൊവിഡ് കാലത്ത് 405 മൃതദേഹങ്ങള്‍ വിഖായ പ്രവര്‍ത്തകര്‍ ഇതിനോടകം സംസ്‌കരിച്ചിട്ടുണ്ട്.
വിവിധ മതത്തിലുള്ളവര്‍ക്ക് അവരുടെ ആചാരപ്രകാരം തന്നെയാണ് സംസ്‌കാര ചടങ്ങുകള്‍ നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

നിമിഷ പ്രിയയുടെ മോചനം; കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് എംപിമാരുടെ കത്ത്
Kerala
• 28 minutes ago
ദേശീയ പാത അറ്റകുറ്റപണി; ഒരാഴ്ച്ചക്കുള്ളിൽ പൂർത്തിയാക്കുമെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ ഉറപ്പു നൽകി
Kerala
• an hour ago
ഗൾഫ് രാജ്യങ്ങളിൽ ഒന്നാമത്; ആഗോളതലത്തിൽ 21-ാം സ്ഥാനം; വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിൽ യുഎഇയുടെ സർവ്വാധിപത്യം
uae
• an hour ago
അബ്ദുറഹീമിന് കൂടുതൽ ശിക്ഷ നൽകണമെന്ന ആവശ്യം അപ്പീൽ കോടതി തള്ളി, ശിക്ഷ 20 വർഷം തന്നെ
Saudi-arabia
• an hour ago
പന്തിനെ ഒരിക്കലും ആ ഇതിഹാസവുമായി താരതമ്യം ചെയ്യരുത്: അശ്വിൻ
Cricket
• 2 hours ago
'എവിടെ കണ്ടാലും വെടിവെക്കുക' പ്രതിഷേധക്കാര്‍ക്കെതിരെ ക്രൂരമായ നടപടിക്ക് ശൈഖ് ഹസീന ഉത്തരവിടുന്നതിന്റെ ഓഡിയോ പുറത്ത്
International
• 2 hours ago
"സഹേൽ" ആപ്പ് വഴി എക്സിറ്റ് പെർമിറ്റ്: വ്യാജ വാർത്തകളെ തള്ളി കുവൈത്ത് മാൻപവർ അതോറിറ്റി
Kuwait
• 2 hours ago
അവൻ മെസിയെക്കാൾ കൂടുതകൾ ബാലൺ ഡി ഓർ നേടും: മുൻ ബാഴ്സ താരം
Football
• 2 hours ago
രാജസ്ഥാനിൽ വ്യോമസേനയുടെ ജാഗ്വാർ യുദ്ധവിമാനം തകർന്നുവീണു; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ അപകടം
National
• 2 hours ago
ഗവൺമെന്റിന്റെ പ്രകടനം വിലയിരുത്താൻ പുതിയ സംവിധാനം; പുത്തൻ മാറ്റവുമായി യുഎഇ
uae
• 2 hours ago
ചില രാജ്യക്കാർക്ക് ആജീവനാന്ത ഗോൾഡൻ വിസ അനുവദിച്ചെന്ന വാർത്തകൾ തെറ്റ്; പ്രാദേശിക, അന്തർദേശീയ മാധ്യമങ്ങൾ പ്രചരിപ്പിച്ച റിപ്പോർട്ടുകൾ നിഷേധിച്ച് യുഎഇ
uae
• 3 hours ago
കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
Kerala
• 3 hours ago
95 വർഷത്തെ ബ്രാഡ്മാന്റെ ലോക റെക്കോർഡ് തകർക്കാൻ ഗിൽ; വേണ്ടത് ഇത്ര മാത്രം
Cricket
• 3 hours ago
നാളെ എസ്.എഫ്.ഐ പഠിപ്പു മുടക്ക്; സമരം സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ള വരെ റിമാന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച്
Kerala
• 4 hours ago
മായം ചേർത്ത കള്ള് കുടിച്ച് 15 പേർ ആശുപത്രിയിൽ; ഒരാളുടെ നില അതീവ ഗുരുതരം
National
• 5 hours ago
റിയാദ്, ജിദ്ദ നഗരങ്ങളിൽ ഉൾപ്പെടെ സഊദിയിൽ പ്രവാസികൾക്ക് ഭൂമി വാങ്ങാം; സുപ്രധാന നീക്കവുമായി സഊദി അറേബ്യ, അടുത്ത വർഷം ആദ്യം മുതൽ പ്രാബല്യത്തിൽ
Saudi-arabia
• 5 hours ago
ഒമാനില്‍ വിസ പുതുക്കല്‍ ഗ്രേസ് പിരീഡ് ജൂലൈ 31ന് അവസാനിക്കും; അറിയിപ്പുമായി തൊഴില്‍ മന്ത്രാലയം
oman
• 6 hours ago
ഒറ്റയടിക്ക് കുറഞ്ഞത് 480 രൂപ; ഈ മാസത്തെ ഏറ്റവും താഴ്ചയില്‍. ചാഞ്ചാട്ടം തുടരുമോ?
Business
• 6 hours ago
മസ്കിന്റെ സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് സേവനം ഇനി മുതല്‍ ഖത്തറിലും
qatar
• 4 hours ago
പ്രസവാനന്തര വിഷാദം; 27കാരിയായ മാതാവ് നവജാത ശിശുവിനെ തിളച്ച വെള്ളത്തില്‍ മുക്കിക്കൊന്നു, അറിയണം ഈ മാനസികാവസ്ഥയെ
National
• 4 hours ago
കീം പരീക്ഷ ഫലം ഹൈക്കോടതി റദ്ദാക്കി; സർക്കാരിന് തിരിച്ചടി, അപ്പീൽ നൽകും
Kerala
• 5 hours ago