വാദി ദൈഖ അണക്കെട്ടിന്റെ ഷട്ടറുകൾ നാളെ തുറക്കും
വാദി ദൈഖ അണക്കെട്ടിന്റെ ഷട്ടറുകൾ സെപ്റ്റംബർ 27 മുതൽ തുറക്കുമെന്ന് കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം അറിയിച്ചു.
മസ്കത്ത്: അറേബ്യൻ ഉപദ്വീപിലെ ഏറ്റവും വലിയ അണക്കെട്ടുകളിലൊന്നായ വാദി ദൈഖ അണക്കെട്ടിന്റെ ഷട്ടറുകൾ സെപ്റ്റംബർ 27 മുതൽ തുറക്കുമെന്ന് കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം അറിയിച്ചു.
ഒക്ടോബർ ആറുവരെ തുറന്നിടുന്നതിലൂടെ 15 ദശലക്ഷം മെട്രിക് ക്യൂബ് വെള്ളം പുറത്തുവിടും. മസ്കത്തിൽനിന്ന് 75 കിലോമീറ്റർ അകലെ ഖുറിയാത്തിലാണ് വാദി ദൈഖ സ്ഥിതിചെയ്യുന്നത്.അണക്കെട്ടിന് ഒരുകോടി മെട്രിക് ക്യൂബ് സംഭരണശേഷിയും 75 മീറ്റർ ഉയരവുമുണ്ട്.
ഭൂഗർഭ ജലസംഭരണികൾ, ദഘമർ,ഹെയ്ൽ അൽ ഗഫ് എന്നിവിടങ്ങളിലെ കൃഷിയിടങ്ങളിൽ ജലസേചനം നടത്തുന്നതിനുമാണ് ഡാം തുറക്കുന്നതെന്ന് മന്ത്രാലയം വിശദീകരിച്ചു. അപകടങ്ങൾ ഒഴിവാക്കുന്നതിന് വാദിയിൽനിന്ന് വിട്ടുനിൽക്കാനും സുരക്ഷ നിർദേശങ്ങൾ പാലിക്കാനും മന്ത്രാലയം കർശനമായി നിർദേശം നൽകി.
content highlights: oman shutters of wadi daikha dam will open tomorrow
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."