വ്യാജ വിലാസത്തില്‍ വായ്പ; തിരുവല്ല കുറ്റൂര്‍ സഹകരണ ബാങ്കിലും ക്രമക്കേടുകളെന്ന് കണ്ടെത്തല്‍
വ്യാജ വിലാസത്തില്‍ വായ്പ; തിരുവല്ല കുറ്റൂര്‍ സഹകരണ ബാങ്കിലും ക്രമക്കേടുകളെന്ന് കണ്ടെത്തല്‍
തിരുവല്ല: പത്തനംതിട്ട തിരുവല്ല കുറ്റൂര്‍ സഹകരണ ബാങ്കില്‍ വായ്പാ തട്ടിപടക്കം വന്‍ ക്രമക്കേടെന്ന് കണ്ടെത്തല്‍. ബാങ്കിന്റെ പ്രവര്‍ത്തനപരിധി ലംഘിച്ച് വായ്പ നല്‍കിയത് മുതല്‍ പുതിയ ബഹുനില കെട്ടിടം നിര്‍മിച്ചതിലെ വഴിവിട്ട നീക്കങ്ങള്‍ വരെ വിശദമാക്കുന്ന രേഖയാണ് പുറത്തുവന്നത്.
സി.പി.എം. ഏരിയാ സെക്രട്ടറിയുടെ ഭാര്യ വ്യാജവിലാസത്തില്‍ വായ്പ നേടിയെന്നും ഒരേ ആധാരത്തിന്മേല്‍ അഞ്ചുപേര്‍ക്ക് വായ്പ നല്‍കിയെന്നും കണ്ടെത്തിയിട്ടുണ്ട്.
സി.പി.എം ഏരിയ സെക്രട്ടറി ഫ്രാന്‍സിസ് വി. ആന്റണിയുടെ ഭാര്യ സ്വപ്ന ദാസിന് വ്യാജ വിലാസത്തില്‍ 20 ലക്ഷം രൂപയുടെ വായ്പ നല്‍കിയത് പരിശോധന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സ്വപ്ന ദാസിന് അംഗത്വം നല്‍കിയ അതേ ദിവസം തന്നെ വായ്പ നല്‍കാന്‍ ഭരണസമിതി തീരുമാനിക്കുകയായിരുന്നു. എന്നാല്‍, ഈ വായ്പ ജൂലൈ മാസത്തില്‍ തിരിച്ചടച്ചുവെന്നാണ് ഏരിയാ സെക്രട്ടറിയുടെ വിശദീകരണം.
ഒരു ആധാരത്തിന്റെ മേല്‍ 5 പേര്‍ക്ക് വരെ വായ്പ നല്‍കിയതായും റിപ്പോര്‍ട്ടില്‍ ഉണ്ട്. ബാങ്കില്‍ സ്വര്‍ണം പണയം വെച്ച് ഇടപാടുകാരുടെ സ്വര്‍ണം ഇടപാടുകാര്‍ അറിയാതെ മറ്റൊരു ഷെഡ്യൂള്‍ ബാങ്കിലേക്ക് മറിച്ച് പണയം വെച്ചതായ ആരോപണവും ഉയരുന്നുണ്ട്. അതേസമയം ബാങ്കിന് നഷ്ടം ഉണ്ടായിട്ടില്ലെന്നാണ് ഭരണസമിതി പ്രസിഡന്റ് അനീഷിന്റെ പ്രതികരണം. വിഷയത്തില്‍ ആഭ്യന്തര അന്വേഷണം തുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."