മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം: ബി.ജെ.പി ഓഫീസിന് തീയിട്ടു
മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം: ബി.ജെ.പി ഓഫീസിന് തീയിട്ടു
ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം ഉടലെടുക്കുന്നു. പ്രക്ഷോഭവുമായി വിദ്യാര്‍ഥികള്‍ രംഗത്തെത്തിയിട്ടുണ്ട്. മണിപ്പൂരില്‍ ബി.ജെ.പി ഓഫീസിന് തീയിട്ടു. തൗബാലിലെ ബി.ജെ.പി മണ്ഡലം കമ്മറ്റി ഓഫീസാണ് കത്തിച്ചത്. മെയ്തെയ് വിദ്യാര്‍ത്ഥികളുടെ കൊലപാതകത്തിന് പിന്നാലെയാണ് മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം ഉടലെടുത്തിരിക്കുന്നത്. സംഘര്‍ഷത്തില്‍ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടി. അക്രമികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് അമിത് ഷായ്ക്ക് എംഎല്‍എമാര്‍ കത്ത് അയച്ചു.പ്രതിഷേധത്തെ തുടര്‍ന്ന് അഞ്ച് ദിവസത്തേക്ക് ഇന്റര്‍നെറ്റിന് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. സ്കൂളുകള്‍ക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്
മണിപ്പൂരില്‍ ജൂലൈയില്‍ കാണാതായ മെയ്തെയ് വിഭാഗത്തിലെ രണ്ട് വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടിരുന്നു. മരിച്ചുകിടക്കുന്ന വിദ്യാര്‍ഥികളുടെ പിറകില്‍ ആയുധധാരികള്‍ നില്ക്കുന്ന ചിത്രങ്ങളും പുറത്ത് വന്നിരുന്നു. മണിപ്പൂരില്‍ ഇന്റര്‍നെറ്റ് പുനഃസ്ഥാപിച്ചതിന് പിന്നാലെയാണ് ചിത്രങ്ങള്‍ പുറത്ത് വന്നത്. കേസില്‍ സി.ബി.ഐ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജൂലൈ ആറിനാണ് കോച്ചിങ് ക്ലാസിലേക്ക് പോയ 17 ഉം 20 ഉം വയസുള്ള കുട്ടികളെ കാണാതായത്. രണ്ടു ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.
ഒരു ചിത്രത്തില്‍ കുട്ടികള്‍ പേടിച്ച് ഇരിക്കുന്നതും മറ്റൊരു ചിത്രത്തില്‍ വിദ്യാര്‍ഥികളുടെ മൃതദേഹങ്ങളും കാണാം. വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടതായി മുഖ്യമന്ത്രിയുടെ ഓഫീസും സ്ഥിരീകരിച്ചു. കൊലപാതകം ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."