HOME
DETAILS

ഭരണഘടന ഗവര്‍ണര്‍ക്കും ബാധകം; ഗവര്‍ണറെ പേടിക്കേണ്ടതില്ലെന്നും വി. ശിവന്‍ കുട്ടി

  
backup
October 18 2022 | 06:10 AM

kerala-minister-v-sivankutty-against-governor-arif-muhammad-khan111

തിരുവനന്തപുരം: ഭരണഘടന ഗവര്‍ണര്‍ക്കും ബാധകമാണെന്നും ഗവര്‍ണറെ പേടിക്കേണ്ടതില്ലെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍ കുട്ടി. ഗവര്‍ണര്‍ വിമര്‍ശനത്തിന് അതീതനല്ല. ജനങ്ങള്‍ വോട്ട് ചെയ്ത് വിജയിപ്പിച്ചവരാണ് മന്ത്രിമാരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മന്ത്രിമാര്‍ ഗവര്‍ണര്‍ പദവിയുടെ അന്തസ്സ് കെടുത്തിയാല്‍ മന്ത്രിസ്ഥാനം റദ്ദാക്കുമെന്ന് ഇന്നലെ ആരിഫ് മുഹമ്മദ് ഖാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. മുഖ്യമന്ത്രിക്കും മന്ത്രിസഭക്കും ഗവര്‍ണറെ ഉപദേശിക്കാന്‍ എല്ലാ അവകാശവുമുണ്ടെന്നും എന്നാല്‍ ഗവര്‍ണര്‍ പദവിയുടെ അന്തസ്സ് കെടുത്തുന്ന പ്രസ്താവനകള്‍ വ്യക്തിപരമായി മന്ത്രിമാര്‍ നടത്തിയാല്‍ 'പ്ലഷര്‍' (പ്രീതി) പിന്‍വലിക്കുന്നതടക്കം നടപടികള്‍ സ്വീകരിക്കുമെന്നുമാണ് ഗവര്‍ണര്‍ ട്വീറ്റിലൂടെ വ്യക്തമാക്കിയത്.

'പ്രീതി തത്വം' അഥവാ ഡൊക്ട്രിന്‍ ഓഫ് പ്ലഷര്‍ എന്നത് ഇംഗ്ലിഷ് നിയമത്തില്‍ ഉടലെടുത്ത പ്രമാണമാണ്. രാജാവിന്റെ പ്രീതിയുള്ളിടത്തോളമാണ് പൊതുസേവകരുടെ തൊഴില്‍ നിലനില്‍ക്കുന്നതെന്നതാണ് ഇതിലെ ധാര്‍മികതത്വം. ആയതിനാല്‍, രാജാവിന് പ്രത്യേകിച്ച് കാരണമൊന്നും പറയാതെ, അപ്രീതിക്ക് കാരണമായാല്‍ ജീവനക്കാരുടെ സേവനം അവസാനിപ്പിക്കാം. ഈ രീതി അനുവര്‍ത്തിക്കുമെന്നാണ് ഗവര്‍ണര്‍ സൂചന നല്‍കിയത്.

ഗവര്‍ണറുടെ ട്വീറ്റ് ഇന്നലെ തന്നെ വന്‍ വിവാദമായിരുന്നു. സര്‍ക്കാറും ഗവര്‍ണറും തമ്മില്‍ ഏറെ നാളായി നിലനില്‍ക്കുന്ന ഭിന്നതക്ക് ആക്കം കൂട്ടുംവിധമാണ് മന്ത്രിമാരെ പുറത്താക്കുമെന്ന ഭീഷണിയുമായി ഗവര്‍ണര്‍ പരസ്യമായി രംഗത്തുവന്നത്. സര്‍വകലാശാല വിഷയത്തില്‍ ഗവര്‍ണര്‍ക്കെതിരെ മന്ത്രി ആര്‍. ബിന്ദു അടക്കം നടത്തിയ പരാമര്‍ശമാണ് ഗവര്‍ണറെ ചൊടിപ്പിച്ചതെന്നാണ് സൂചനകള്‍.

മന്ത്രിമാരെ പുറത്താക്കാന്‍ ഗവര്‍ണര്‍ക്ക് അവകാശമില്ലെന്ന് ലോക്‌സഭ മുന്‍ സെക്രട്ടറി ജനറല്‍ പി.ഡി.ടി. ആചാരി അടക്കമുള്ള ഭരണഘടന വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഗവര്‍ണര്‍ക്ക് ഇതിന് അധികാരമില്ലെന്ന നിലപാടിലാണ് പ്രതിപക്ഷവും. ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തുവന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഭരണഘടനാപരമായി ചെറുക്കുമെന്ന് വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  a day ago
No Image

പത്താം ക്ലാസ് തോറ്റവര്‍ക്ക് ഒന്നരലക്ഷത്തിലധികം ശമ്പളം, ITIക്കാര്‍ എന്‍ജിനീയര്‍, റീഡര്‍മാര്‍ സബ് എന്‍ജിനീയര്‍മാരും; ഇതൊക്കെയാണ് KSEBയില്‍ നടക്കുന്നത്

Kerala
  •  a day ago
No Image

വെക്കേഷനില്‍ യാത്ര പ്ലാന്‍ ചെയ്യുന്നുണ്ടോ? ധൈര്യമായി വീട് പൂട്ടി പോകാം; ദുബൈ പൊലിസിന്റെ കാവലുണ്ട്

uae
  •  a day ago
No Image

ഇ.വി.എമ്മിനെതിരെ ഇന്‍ഡ്യാ സഖ്യം സുപ്രിം കോടതിയിലേക്ക്

National
  •  a day ago
No Image

കുമാരനെല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ അറ്റക്കുറ്റപ്പണി; കോട്ടയം- എറണാകുളം റൂട്ടില്‍ ട്രെയിനുകള്‍ വൈകിയോടുന്നു

Kerala
  •  a day ago
No Image

48 മണിക്കൂറിനിടെ 480 ആക്രമണങ്ങള്‍; സിറിയയില്‍ സൈനിക കേന്ദ്രങ്ങളും തന്ത്രപ്രധാന മേഖലകളും ലക്ഷ്യമിട്ട് ഇസ്‌റാഈല്‍ 

International
  •  a day ago
No Image

ഇവരും മനുഷ്യരല്ലേ..... പ്രളയത്തിൽ വീടുനഷ്ടമായ നൂറോളം ആദിവാസി കുടുംബങ്ങൾക്ക് നരകജീവിതം

Kerala
  •  a day ago
No Image

45 പേരുടെ ജീവനെടുത്ത തേക്കടി ബോട്ട് ദുരന്തം; 15 വര്‍ഷത്തിന് ശേഷം വിചാരണ തുടങ്ങുന്നു

Kerala
  •  a day ago
No Image

ഇതാണ് മോട്ടിവേഷന്‍: 69 ാം വയസ്സില്‍ 89 കി.മി സൈക്ലിങ്, നീന്തല്‍, ഓട്ടവും.! പരിമിതികള്‍ മറികടന്ന് ബഹ്‌റൈനില്‍ ചാലഞ്ച് പൂര്‍ത്തിയാക്കി ഇന്ത്യക്കാരന്‍

Fitness
  •  a day ago
No Image

ഉരുൾദുരന്തം: ഒന്നും ലഭിക്കാതെ കെട്ടിട ഉടമകൾ നഷ്ടം കണക്ക് 40 കോടിയിലധികം

Kerala
  •  a day ago