യുഎഇയില്‍ അശ്രദ്ധയോടെ വാഹനം ഓടിക്കുന്നവര്‍ ശ്രദ്ധിക്കുക; 36 വാഹനങ്ങള്‍ പിടിച്ചെടുത്ത് പൊലിസ്
ദുബൈ: അശ്രദ്ധയോടെയും നിയമം ലംഘിച്ചും ഓടിച്ച 36 വാഹനങ്ങള്‍ പിടിച്ചെടുത്ത് ദുബൈ പൊലിസ് പട്രോളിങ് വിഭാഗം.സ്വന്തം ജീവനോ മറ്റുള്ളവരുടെ ജീവനോ അപായപ്പെടുത്തും വിധം അശ്രദ്ധമായി വാഹനമോടിക്കുക, വാഹനത്തിന്റെ എന്‍ജിനിലോ രൂപത്തിലോ മാറ്റം വരുത്തുക, താമസക്കാരെ ശല്യപ്പെടുത്തുക, അവ്യക്തമായ നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിക്കുക, പൊതു റോഡുകളില്‍ മാലിന്യം തള്ളുക തുടങ്ങിയ നിയമലംഘനങ്ങള്‍ നടത്തിയ വാഹനങ്ങളാണ് ദുബൈ പൊലിസ് പിടിച്ചെടുത്തത്.
50,000 രൂപ വരെ പിഴ നല്‍കിയാല്‍ മാത്രമാണ് പിടിച്ചെടുത്ത വാഹനങ്ങള്‍ പൊലിസ് ഉടമസ്ഥര്‍ക്ക് വിട്ട് നല്‍കൂ എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. 2023 ലെ ഉത്തരവനുസരിച്ച് ഇത്തരം ലംഘനങ്ങള്‍ പൊലീസ് കര്‍ശനമായി കൈകാര്യം ചെയ്യുമെന്ന് കേണല്‍ അല്‍ ഖാഇദി പറഞ്ഞു. കൂടാതെ ജീവന്‍ അപകടത്തിലാക്കുകയോ റോഡുകള്‍ നശിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് കനത്ത പിഴയും വാഹനങ്ങള്‍ പിടിച്ചെടുക്കലും തടവുശിക്ഷയുമുണ്ടാകുമെന്നും അദേഹം ചൂണ്ടിക്കാട്ടി.പൊതുനിരത്തില്‍ ഗതാഗത സംബന്ധിയായ നിയമലംഘനം കാണുന്നവര്‍ക്ക് അത് പൊലിസില്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള സൗകര്യവും ലഭ്യമാണ്. ഇതിനായി ദുബൈ പൊലിസിന്റെ ആപ്പിലെ 'പൊലിസ് ഐ' എന്ന സംവിധാനമോ, അല്ലെങ്കില്‍ 901 എന്ന നമ്പറോ ഉപയോഗപ്പെടുത്താം.
Content Highlights:dubai police impounds 36 cars
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."