ലൂത്വ് നബിയുടെ വീട് കണ്ടെത്തിയതായി ജോര്‍ദാന്‍ ഗവേഷകര്‍
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ബി.ജെ.പിയും തൃണമൂലും ഒരുപോലെ എതിര്‍ക്കപ്പെടണമെന്ന നിലപാട് മാറ്റി സി.പി.എം.
ഒരിക്കലും ബി.ജെ.പിയും തൃണമൂലും ഒരുപോലെയല്ലെന്ന് അംഗങ്ങള്‍ക്ക് നല്‍കിയ കുറിപ്പില്‍ സി.പി.എം വ്യക്തമാക്കി. ബി.ജെ.പിയെപ്പോലെ അല്ല തൃണമൂലെന്നും ഫാസിസ്റ്റ് ആര്‍.എസ്.എസിനാല്‍ നിന്ത്രിക്കപ്പെടുന്ന പാര്‍ട്ടിയാണതെന്നും കുറിപ്പിലുണ്ട്. തൃണമൂലിനോട് തുടര്‍ച്ചയായ മൂന്നാംതവണയും തോറ്റതോടെയാണ് നിലപാട് മാറ്റം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റുപോലും സി.പി.എമ്മിന് കിട്ടിയില്ല.
ബി.ജെ.പിയും തൃണമൂലും ഒരുപോലെയാണെന്ന സി.പി.എം പ്രചാരണത്തിന്റെ ഭാഗമായി തൃണമൂലിനെ 'ബി.ജെമൂല്‍' എന്ന് പ്രവര്‍ത്തകര്‍ വിശേഷിപ്പിച്ചിരുന്നു. ഇത്തരം വിശേഷണം ഒഴിവാക്കേണ്ടതാണെന്നും 'തെരഞ്ഞെടുപ്പാനന്തര സാഹചര്യവും നമ്മുടെ പ്രവര്‍ത്തനവും' എന്ന തലക്കെട്ടില്‍ ഈ മാസം അഞ്ചിന് വിതരണം ചെയ്ത കുറിപ്പില്‍ സി.പി.എം വ്യക്തമാക്കി.
തൃണമൂലിനെ ബി.ജെ.പിയുമായി സമീകരിച്ചത് തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് കാരണമായെന്ന് നേരത്തെ പാര്‍ട്ടി വിലയിരുത്തിയിരുന്നു. മറ്റൊരു പാര്‍ട്ടിയെയും ബി.ജെ.പിയുമായി സമീകരിക്കാനാകില്ലെന്നത് 22 വര്‍ഷം മുമ്പ് സി.പി.എം കൈക്കൊണ്ട തീരുമാനമായിരുന്നെന്നും സംസ്ഥാന സെക്രട്ടറി സൂര്യകാന്ത് മിശ്ര പറഞ്ഞിരുന്നു.
പാര്‍ട്ടിയുടെ അടിയന്തര ശത്രുവാരാണെന്ന് തിരിച്ചറിയപ്പെടേണ്ടതുണ്ടെന്ന് ആവശ്യപ്പെട്ടതിന്റെ പേരില്‍ മുതിര്‍ന്ന നേതാവ് ദിവങ്കര്‍ ഭട്ടാചാര്യയെ പാര്‍ട്ടി ശാസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നിലപാട്.
തൃണമൂലിന്റെ മുഖപത്രമായ ജാഗോ ബംഗ്ലയില്‍ സ്ത്രീശാക്തീകരണത്തില്‍ മമതാബാനര്‍ജിയുടെ പങ്കിനെക്കുറിച്ച് ലേഖനമെഴുതിയതിന്റെ പേരില്‍ മുന്‍ സംസ്ഥാന സെക്രട്ടറി അനില്‍ ബിശ്വാസിന്റെ മകള്‍ അജന്ത ബിശ്വാസിനെതിരേ കഴിഞ്ഞവര്‍ഷം സി.പി.എം നടപടിയെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."