HOME
DETAILS

വി.എസ് @ 100

  
backup
October 20 2022 | 04:10 AM

%e0%b4%b5%e0%b4%bf-%e0%b4%8e%e0%b4%b8%e0%b5%8d-100


പ്രത്യേക ലേഖകൻ
തിരുവനന്തപുരം • ഇന്ന് നൂറാം വയസിലേക്ക് കടക്കുകയാണ് വി.എസ് അച്യുതാനന്ദൻ എന്ന സമരനായകൻ. ഇ.എം.എസിന്റെ താത്വിക പിൻബലമോ സി. അച്യുതമേനോന്റെ ഭരണപാടവമോ കെ. കരുണാകരന്റെ അധികാരപ്രയോഗങ്ങളിലെ ചടുലതയോ ഇല്ലെങ്കിലും ഇവരെക്കാളും കക്ഷിരാഷ്ട്രീയത്തിനപ്പുറം ജനകീയത കൈവരിക്കാൻ സാധിച്ച കമ്മ്യൂണിസ്റ്റുകാരൻ. ആലപ്പുഴയിലെ പിന്നാക്ക കുടുംബത്തിൽ പിറന്ന്, കുട്ടിക്കാലത്തേ മാതാപിതാക്കൾ നഷ്ടപ്പെട്ട വി.എസ് സ്വയം സൃഷ്ടിക്കപ്പെട്ട നേതാവാണ്.


വെന്തലത്തറ ശങ്കരന്റെയും അക്കാമ്മയുടെയും മകനായി ആലപ്പുഴയിലെ ദരിദ്ര കുടുംബത്തിൽ 1923 ഒക്‌ടോബർ 20ന് ജനനം. ദാരിദ്യം കാരണം ഏഴാം വയസിൽ ഔപചാരിക വിദ്യാഭ്യാസം അവസാനിപ്പിച്ചു. ബാല്യകാലം മുതൽ പ്രയാസങ്ങളും അവശതകളും അദ്ദേഹത്തിന്റെ കൂടപ്പിറപ്പുകളായിരുന്നു. ആലപ്പുഴയിൽ കർകഷത്തൊഴിലാളികളെ സംഘടിപ്പിച്ചും അവർക്കു വേണ്ടി സമരം ചെയ്തും ജലിൽവാസം അനുഭവിച്ചും വി.എസ് മെല്ലെ തൊഴിലാളികളുടെ നേതാവായി വളർന്നു. കാർക്കശ്യവും ആരെയും കൂസാക്കാതെയുള്ള പെരുമാറ്റ ശൈലിയും അദ്ദേഹത്തെ തികഞ്ഞ കമ്മ്യൂണിസ്റ്റാക്കി. സജീവ രാഷ്ട്രീയത്തിൽ നിന്നും ആരോഗ്യാവശതകൾ കാരണം വിശ്രമ ജീവിതത്തിലേക്കു മടങ്ങുമ്പോഴും അദ്ദേഹം സ്വന്തം നിലപാടുകളിൽ വെള്ളം ചേർക്കാൻ തയാറായില്ല.
രാഷ്ട്രീയമായി കൂടെ നിന്നവരിൽ ബഹുഭൂരിപക്ഷവും കണ്ണടച്ചു വിമർശിക്കുകയും ക്യാപിറ്റൽ പണിഷ്‌മെന്റ് വരെ നൽകണമെന്നു പറഞ്ഞപ്പോഴും വി.എസ് ചിരിച്ചു. പക്ഷേ മറുപടിക്ക് അവസരം കിട്ടിയപ്പോഴെല്ലാം കണക്കിനു പ്രഹരിക്കാനും അദ്ദേഹം മടി കാണിച്ചില്ല. പാർട്ടി പ്രവർത്തകർക്കിടയിലും സമൂഹത്തിലും വി.എസിനെ ജനകീയനാക്കിയത് അദ്ദേഹത്തിന്റെ ഈ നിലപാടാണ്. വെള്ള ജുബയും തറയിൽ ഇഴയുന്നതു വരെയുള്ള വെള്ള മുണ്ടും വി.എസ് ഇന്നും മാറ്റിയിട്ടില്ല. നവ കേരളത്തിനായി ഇന്നത്തെ സി.പി.എം സർവത്ര മാറിയിട്ടും മാറ്റമില്ലാത്ത ഒന്നേ അവശേഷിക്കുന്നുള്ളൂ, അതു വി.എസ് എന്ന കനലെരിയുന്ന രണ്ടക്ഷരം മാത്രമാണ്.


സി.പി.എമ്മിലെ ഒരു നേതാവിനും ലഭിക്കാത്ത ജനപിന്തുണയും സ്‌നേഹവുമാണ് വി.എസിനു ലഭിച്ചിരുന്നത്. ചിരിക്കാത്ത, പരുക്കനായ അച്യുതാനന്ദനു ലഭിച്ച ജനപിന്തുണയിൽ ആശ്ചര്യം പ്രകടിപ്പിക്കുന്നവർ ഇന്നുമുണ്ട്. ചാഞ്ചാട്ടമില്ലാത്ത രാഷ്ട്രീയ നിലപാടുകളും സമരസപ്പെടാത്ത പോരാട്ടങ്ങളുമാണു വി.എസിനെ ജനകീയനാക്കിയത്. മകൻ അരുൺകുമാറിന്റെ ബാർട്ടൺ ഹില്ലിലെ വീട്ടിലാണിപ്പോൾ വി.എസ്. അവശതകൾ കാരണം എണീറ്റിരിക്കാനോ നടക്കാനോ കഴിയില്ലെങ്കിലും ഇന്ന് പിറന്നാൾ ദിനത്തിൽ വീട്ടുകാർക്കൊപ്പം കേക്ക് മുറിച്ച് ലളിതമായ ആഘോഷങ്ങളിൽ പങ്കാളിയാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല ദർശനത്തിനെത്തിയ 2 തീർഥാടകർ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  6 days ago
No Image

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ സഹതാരം വലീദ് അബ്ദുള്ള

Football
  •  7 days ago
No Image

ട്രോളി ബാ​ഗിൽ 8 കിലോ കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ

Kerala
  •  7 days ago
No Image

സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം; റാസൽഖൈമയിൽ മലയാളി വിദ്യാർഥി മരിച്ചു

uae
  •  7 days ago
No Image

തമിഴ്നാട്ടിൽ മലിനജലം കലർന്ന വെള്ളം കുടിച്ച് 3 പേർ മരിച്ചു, 23 പേർ ആശുപത്രിയിൽ

Kerala
  •  7 days ago
No Image

സ്വിസ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ശതകോടീശ്വരൻമാരുള്ള അറബ് രാജ്യമായി യു.എ.ഇ

uae
  •  7 days ago
No Image

കെഎസ്ഇബി എൻജിനീയറുടെ വാഹനം മോഷ്ടിച്ച് പൊളിച്ച് ആക്രിക്ക് വിറ്റു; പ്രതികൾ പിടിയിൽ

Kerala
  •  7 days ago
No Image

ഇനി വിമാന ടിക്കറ്റ് നിരക്കിൽ തോന്നുന്നത് പോലെ ഉള്ള വർദ്ധന വേണ്ട; കടിഞ്ഞാണിടാൻ കേന്ദ്രം

latest
  •  7 days ago
No Image

യുഎഇ ദേശീയ ദിനാവധി; എട്ട് ലക്ഷത്തിലധികം യാത്രക്കാർ പൊതു ​ഗതാ​ഗതം ഉപയോ​ഗിച്ചു

uae
  •  7 days ago
No Image

കുന്നംകുളത്ത് വൻ ലഹരി വേട്ട; പിടികൂടിയത് 8 കിലോ കഞ്ചാവ്

Kerala
  •  7 days ago