'ഒരു തരത്തിലും നന്ദികിട്ടാത്തൊരാപ്പണി..': പാര്‍ട്ടി നടപടിക്കെതിരേ കവിതയിലൂടെ മറുപടിയുമായി ജി.സുധാകരന്‍
തിരുവനന്തപുരം: തനിക്കെതിരായ പാര്‍ട്ടി അന്വേഷണത്തില്‍ പരസ്യമായി പ്രതിഷേധിച്ച് ജി. സുധാകരന്‍. കലാകൗമുദി ആഴ്ചപ്പതിപ്പിലെഴുതിയ കവിതയിലൂടെയാണ് അദ്ദേഹം തന്റെ പ്രതിഷേധമറിയിച്ചത്.
നേട്ടവും കോട്ടവും' എന്നാണ് കവിതയുടെ പേര്. ഒരു തരത്തിലും നന്ദി കിട്ടാത്ത പണിയാണിതെന്നാണ് കവിതയിലൂടെ സുധാകരന്‍ പറയുന്നത്. ആകാംഷഭരിതരായ യുവാക്കള്‍ ഈ വഴി നടക്കട്ടെ എന്ന് പറഞ്ഞാണ് കവിത അവസാനിപ്പിക്കുന്നത്.
അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വീഴ്ചയുണ്ടായെന്നാരോപിച്ച് ജി. സുധാകരനെതിരെ പാര്‍ട്ടി തല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് കവിതയിലൂടെ പ്രതിഷേധവുമായി സുധാകരന്‍ രംഗത്തെത്തിയത്.
കെ.ജെ തോമസും എളമരം കരീമും അംഗങ്ങളായ കമ്മീഷനാണ് അന്വേഷണത്തിന്റെ ചുമതല. പാലാ, കല്‍പറ്റ തോല്‍വികളിലും അന്വേഷണം നടത്തും. വയനാട്, കോട്ടയം ജില്ലാ തലത്തിലാകും പരിശോധന.
സി.പി.ഐ.എം സംസ്ഥാന സമിതിയില്‍ ജി. സുധാകരനെതിരെ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് പാര്‍ട്ടി അന്വേഷണം പ്രഖ്യാപിച്ചത്. പ്രചാരണത്തില്‍ വീഴ്ചയെന്ന അവലോകന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."