
ജനത്തിൻ്റെ കൃപയാൽ
എ.കെ ആന്റണി സ്വയം പ്രഖ്യാപിത നിരീശ്വരവാദിയാണ്. എലിസബത്ത് അങ്ങനെയല്ല. 37ാം വയസില്‍ കേരള മുഖ്യമന്ത്രിയായിരിക്കെ കഴക്കൂട്ടത്ത് തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ ആദര്‍ശ കേരളത്തിന് ആമുഖമെഴുതിയ ആദര്ശധീരന് എന്നു മാത്രമല്ല ബീഡി വലിക്കുകയോ കള്ളു കുടിക്കുകയോ കല്യാണം കഴിക്കുകയോ ചെയ്തിട്ടില്ലാത്ത ശുദ്ധന്‍ എന്നുകൂടി പ്രചാരണത്തിലുണ്ടായി.
കല്യാണാലോചന വന്നപ്പോള്‍ എലിസബത്ത് തുണ്ടുവച്ച് പ്രാര്‍ഥിച്ചു. കിട്ടിയത് അവിശ്വാസിയായ ഭര്‍ത്താവിന് വിശ്വാസിയായ ഭാര്യയുണ്ടായാല്‍ ഭര്‍ത്താവും മക്കളും ശുദ്ധരാക്കപ്പെടും എന്ന വചനമാണ്. പഠിക്കുന്ന കാലത്ത് ഞെങ്ങിഞെരുങ്ങി സ്വയം പണിയെടുത്തുണ്ടാക്കിയ പണം കൊണ്ടാണ് ആന്റണി പഠിച്ചത്.
എറണാകുളം മഹാരാജാസില്‍നിന്ന് ഡിഗ്രിയും എറണാകുളം ലോകോളജില്‍നിന്ന് നിയമബിരുദവും നേടുമ്പോഴേക്ക് കെ.എസ്.യുവിന്റെ സംസ്ഥാന പ്രസിഡന്റ് ആയിരുന്നു. ഏറ്റവും പ്രായം കുറഞ്ഞ കെ.പി.സി.സി പ്രസിഡന്റും (വയസ് 32ല്‍) മുഖ്യമന്ത്രിയും ആയ ആന്റണി ഒരിക്കലേ തോറ്റുള്ളൂ. അത് സഹപ്രവര്ത്തകന് വയലാര്‍ രവി മറുകണ്ടം ചാടി കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചപ്പോള്‍. ഇപ്പോള്‍ ശത്രുപക്ഷത്ത് നിലയുറപ്പിച്ച് മകന് അനില്‍ ആന്റണിയെ തോല്‍പ്പിച്ചിരിക്കുന്നു, പ്രാര്‍ഥനയിലൂടെ ഭാര്യയും. കളിപ്പാട്ടം വാങ്ങിത്തരാത്ത അച്ഛനെ തോല്‍പ്പിക്കാന്‍ ആത്മഹത്യ ചെയ്ത മണ്ടന്‍ പുത്രനായി അനില്‍. അനിലിന്റെ ബി.ജെ.പി പ്രവേശം ദുഃഖമുണ്ടാക്കിയെന്ന് പറയുമ്പോള്‍ അച്ഛന്റെ കണ്ണില്‍നിന്ന് നീര് പൊടിഞ്ഞിരുന്നു.
മരണം വരെ ആര്.എസ്.എസുമായും ബി.ജെ.പിയുമായും സന്ധിയില്ലെന്നും, എന്നും കോണ്‍ഗ്രസായിരിക്കുമെന്നും ആന്റണി ആണയിട്ടാലും അത് കള്ളക്കണ്ണീരല്ലേയെന്ന് സംശയിക്കാനാണ് ജനത്തിനിഷ്ടം.
അച്ഛനും മകനും തമ്മിലെ സംഘര്‍ഷം ഒഴിവാക്കുക എന്നു മാത്രമല്ല, ബി.ജെ.പിയില്‍ മകന്റെ സ്വപ്നം പൂവണിയുമോ എന്ന് അറിയുകകൂടി എലിസബത്തിന്റെ കൃപാസനം പ്രാര്‍ഥനക്ക് ലക്ഷ്യമായിരുന്നു. അമ്മയ്ക്ക് ബി.ജെ.പിയോടുള്ള വിരോധം പ്രാര്‍ഥനയോടെ പോയിക്കിട്ടി. അച്ഛനോ? വീട്ടില്‍ രാഷ്ട്രീയം പറയണ്ട എന്ന ധാരണയില്‍ അച്ഛനും മകനും എത്തിയെന്ന് ഉവാച.
മകന്റെ ബി.ജെ.പി പ്രവേശനത്തിന്റെ പേരില്‍ അച്ഛനെ ക്രൂശിക്കും മുമ്പ് കൃപാസനത്തിലെ ചില കൃപകളെയും കൃപയില്ലായ്മയെയും കാണാതെ പോകരുത്. കോണ്‍ഗ്രസില്‍ ഇന്നും ആന്റണിക്ക് സ്വാധീനമുണ്ട്. സീനിയര്‍ നേതാക്കളോട് പൊതുവെ കലഹിക്കുന്ന രാഹുല്‍ ഗാന്ധി, ആന്റണിയെ തന്റെ ഗുരു എന്ന് വിശേഷിപ്പിച്ചതാണ്. പ്രായമായി, സ്ഥാനമാനങ്ങളിലേക്കില്ല എന്നു പറഞ്ഞ് ഡല്‍ഹി വിട്ടിട്ടും ക്രിസ്ത്യന്‍ സമുദായത്തില്‍നിന്ന് വിശ്വസിക്കാവുന്നവര്‍ കേരളത്തില്‍നിന്ന് ഇല്ല എന്ന അനുഭവം കൂടിയാവാം എ.ഐ.സി.സി വര്‍ക്കിങ് കമ്മിറ്റിയില്‍ ഉണ്ട്. ആപത്ത് കാലത്ത് കുന്നായ്മകള്‍ പറഞ്ഞ് പുതിയ മേച്ചില്പുറം തേടിപ്പോയ പി.സി ചാക്കോ, കെ.വി തോമസ്, ടോം വടക്കന്‍ തുടങ്ങിയവരായിരുന്നല്ലോ തിരുതയുമായി ജനപഥില്‍ കയറിപ്പോയിരുന്നത്.
മകന് പാര്‍ട്ടിയില്‍ സ്ഥാനമുറപ്പിക്കാന്‍ ആന്റണി ഒന്നും ചെയ്തില്ല. അതിന്റെ കെറുവ് അനിലിന് അച്ഛനോടുണ്ട്. കൃപാസനത്തിലെ ജോസഫച്ചനാണ് പണി പറ്റിച്ച ഒരാള്‍. അവന് ബി.ജെ.പിയില്‍ ഭാവിയുണ്ടെന്ന് എലിസബത്തിനോട് പറഞ്ഞത് ജോസഫച്ചനാണ്.
ഭരിക്കുന്ന കക്ഷിയില്‍ നമ്മുടെ ചിലരും ഉണ്ടാകട്ടെ എന്ന് വിചാരിക്കുന്ന പുരോഹിതന്മാരാണ് കേരളത്തില്‍നിന്ന് എന്‍.ഡി.എ സ്ഥാനാര്‍ഥിയായി പി.സി തോമസിനെ നിര്‍ത്തിയതും ജയിപ്പിച്ചതും. ക്രിസ്ത്യാനികളുടെ രാഷ്ട്രീയ വിധാതാക്കള്‍ കേരള കോണ്‍ഗ്രസുകാരേക്കാള്‍ ഈ പുരോഹിതന്മാരാണ്. നട്ടപ്പാതിരക്ക് വെളിപാട് കിട്ടിയവനെ പോലെ പി.ജെ ജോസഫ് ഇടതുമുന്നണി വിട്ട് കെ.എം മാണിയുടെ പാര്‍ട്ടിയില്‍ ലയിക്കുകയും ജോസ് കെ. മാണി യു.ഡി.എഫ് വിട്ട് ഇടത്തോട്ട് പോകുന്നതുമെല്ലാം അങ്ങനെ.
ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യം സഹിക്കാഞ്ഞ്, വന്‍കിട നേതാക്കള്‍ നിജലിംഗപ്പ, മൊറാര്‍ജി ദേശായ്, കെ. കാമരാജ്, നീലം സഞ്ജീവ റെഡി തുടങ്ങിയവര്‍ പാര്‍ട്ടി വിട്ടപ്പോള്‍ അവരുടെ കൂടെ ആന്റണി ഉണ്ടായിരുന്നില്ല. 1977ലെ തെരഞ്ഞെടുപ്പില്‍ ഇന്ദിരയും മകനും കോണ്‍ഗ്രസും തോല്‍ക്കുകയും ഇന്ദിരാഗാന്ധി ചിക്മംഗളൂരില്‍ നിന്ന് വീണ്ടും മത്സരിക്കാനൊരുങ്ങുകയും ചെയ്തപ്പോഴാണ് ആന്റണി പാര്‍ട്ടി വിട്ട് എ. കോണ്ഗ്രസുണ്ടാക്കിയത്. 1977ല്‍ മുഖ്യമന്ത്രിയായ കെ. കരുണാകന് രാജന് കേസിനെ തുടര്‍ന്ന് രാജിവച്ച ഒഴിവില്‍ ആന്റണി മുഖ്യമന്ത്രിയായി ഒരു കൊല്ലം കഴിഞ്ഞപ്പോഴായിരുന്നു ഇത്.
പിന്നാലെ ഇതേ മുന്നണിയിലെ പി.കെ.വിയും സി.എച്ച് മുഹമ്മദ് കോയയും മുഖ്യമന്ത്രിമാരായി. ചരിത്രമായിത്തീര്‍ന്ന സി.എച്ചിന്റെ മന്ത്രിസഭയെ താഴെയിട്ടാണ് 1979ല്‍ ആന്റണിയും മാണിയും ഇടതുമുന്നണിയുടെ ഭാഗമായതെങ്കിലും ആന്റണിയുടെ ഏറ്റവും വലിയ ഭൂരിപക്ഷം 1995ല്‍ തിരൂരങ്ങാടിയില്‍ സി.എച്ചിന്റെ പിന്‍ഗാമികള്‍ സമ്മാനിച്ചതാണ്. ദീര്‍ഘകാലം പ്രതിരോധമന്ത്രിയായ ആന്റണി, ഒരിക്കല്‍ പോലും ലോക്സഭയിലേക്ക് മത്സരിച്ചില്ല. 2001ല്‍ ചേര്‍ത്തലയിലായിരുന്നു അവസാനത്തെ സ്ഥാനാര്‍ഥിത്വം.
തൊഴിലില്ലായ്മ വേതനം മുതല്‍ ചാരായ നിരോധനം വരെ ആന്റണിയുടെ മുദ്ര പതിപ്പിച്ച നിരവധി കാര്യങ്ങള്‍ കേരളത്തിലുണ്ട്. ദേശീയ തലത്തിലാവട്ടെ പ്രതിരോധ വകുപ്പില്‍ ആയുധങ്ങള്‍ വിദേശത്തുനിന്ന് വാങ്ങുന്നത് കുറയ്ക്കാനും സ്വദേശത്ത് നിര്‍മിക്കാനും പദ്ധതി ആവിഷ്കരിച്ചു.
പൊന്‍കുന്നം വര്‍ക്കിയുടെ ഒരു കഥയുടെ പേരാണ് അന്തോണീ നീയും അച്ചനായോടാ എന്ന്.
Content Highlights:editorial about ak antony
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വല്ലിമ്മയെ കൊന്നത് വൈരാഗ്യം മൂലം, കണ്ടയുടനെ തലക്കടിച്ചു; ഫര്‍സാനയെ കൊലപ്പെടുത്തും മുമ്പ് കൂട്ടക്കൊലകള്‍ ഏറ്റുപറഞ്ഞു; അഫാന്റെ മൊഴി
Kerala
• 2 days ago
വന്യജീവി സംഘര്‍ഷ പ്രതിരോധത്തിന് പ്രൈമറി റെസ്പോണ്‍സ് ടീം
Kerala
• 2 days ago
പൊതുപരീക്ഷകള്‍ തിങ്കളാഴ്ച തുടങ്ങും, അനധ്യാപകര്‍ക്ക് അധികജോലി ഭാരം
Kerala
• 2 days ago
എസ് ഐ സി വിഖായ സഊദി ചെയർമാൻ സയ്യിദ് മാനു തങ്ങൾ അന്തരിച്ചു
Saudi-arabia
• 2 days ago
പറഞ്ഞുപറ്റിക്കുന്നു സർക്കാർ; ദുരന്തഭൂമിയിലേക്ക് മടങ്ങേണ്ടിവരിക നിരവധി കുടുംബങ്ങൾ
Kerala
• 2 days ago
യുക്രൈന് സുരക്ഷാ ഉറപ്പുകൾ നൽകേണ്ടത് യൂറോപ്പാണെന്ന് ട്രംപ്
International
• 3 days ago
തിരുവനന്തപുരത്ത് യുവാവ് അമ്മയെ ആക്രമിച്ച് വീട് തകർത്തു; അറസ്റ്റിൽ
Kerala
• 3 days ago
കറന്റ് അഫയേഴ്സ്-27-02-2025
latest
• 3 days ago
മയക്കുമരുന്ന് കടത്ത്: എസ്ഐയെ കാറിടിച്ച് പരിക്കേൽപ്പിച്ച കേസിലെ ഒന്നാം പ്രതി പിടിയിൽ
Kerala
• 3 days ago
പൊതുജനങ്ങളിൽ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യം; ഖത്തറിൽ മൂന്ന് പബ്ലിക് പാർക്കുകൾ തുറന്നു
qatar
• 3 days ago
ചെക്ക്പോസ്റ്റിൽ വാഹനപരിശോധന: 200 മയക്കുമരുന്ന് ഗുളികകളുമായി തമിഴ്നാട് സ്വദേശി പിടിയിൽ
Kerala
• 3 days ago
ഇസ്റാഈലിൽ കാൽനട യാത്രക്കാർക്കിടയിലേക്ക് വാഹനം ഇടിച്ചുകയറി; ഭീകരാക്രമണമെന്ന് സംശയം, പ്രതി പിടിയിൽ
International
• 3 days ago
ഇതറിഞ്ഞിരിക്കണം; 2025 മാർച്ചിൽ യുഎഇയിൽ സംഭവിക്കുന്ന ആറ് പ്രധാന കാര്യങ്ങൾ
uae
• 3 days ago
പാകിസ്ഥാനും ബംഗ്ലാദേശും തമ്മിലുള്ള മത്സരം മഴമൂലം ഉപേക്ഷിച്ചു; പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെ ട്രോളി മീമുകളും ട്രോളുകളും സോഷ്യൽ മീഡിയയിൽ നിറയുന്നു
Cricket
• 3 days ago.jpg?w=200&q=75)
പുതിയ നിയമ ഭേദഗതി വഖഫ് സ്വത്ത് സർക്കാർ സ്വത്താക്കി മാറ്റാനുള്ള ശ്രമത്തിൻ്റെ ഭാഗം
Kerala
• 3 days ago
ബിജെപി വ്യാജ വോട്ടർമാരെ ചേർക്കുന്നു; മമത ബാനർജി
National
• 3 days ago
ഫുജൈറ ബോർഡർ ക്രോസിങ് തുറന്നു; യുഎഇ-ഒമാൻ യാത്ര ഇനി എളുപ്പമാകും
uae
• 3 days ago
ഭക്ഷണം വിളമ്പുന്നതിനിടെ ബഹളമുണ്ടാക്കി; ചോദ്യം ചെയ്ത ജയിലുദ്യോഗസ്ഥനെ ലഹരി കേസിലെ പ്രതികൾ ആക്രമിച്ചു
Kerala
• 3 days ago
കൊച്ചി തുറമുഖത്ത് വൻ തീപിടിത്തം; കൺവെയർ ബെൽറ്റിൽ നിന്ന് സൾഫറിലേക്കു തീ പടർന്നു
Kerala
• 3 days ago
റമദാനിൽ ഇഫ്താർ പീരങ്കികൾ വെടിയുതിർക്കുക 10 ഇടങ്ങളിൽ നിന്ന്; സ്ഥലങ്ങൾ പ്രഖ്യാപിച്ച് ഷാർജ പൊലിസ്
uae
• 3 days ago
സാധാ കോടീശ്വരന്മാരല്ല സൂപ്പർ ശതകോടീശ്വരന്മാർ; പട്ടികയിൽ അംബാനിയും അദാനിയും, കൂട്ടത്തിൽ ഒന്നാമൻ ആര്?
latest
• 3 days ago