സ്ഥലത്തിന്റെ പേരില്‍ സംഘര്‍ഷം;യു.പിയില്‍ ആറ് പേരെ തല്ലിക്കൊന്നു,കൊല്ലപ്പെട്ടവരില്‍ മുന്‍ പഞ്ചായത്ത് മെമ്പറും
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ദിയോറിയയില്‍ വസ്തുത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള പ്രശ്‌നമാണ് സംഘര്‍ഷത്തിലേക്കും കൊലപാതകത്തിലേക്കും വ്യാപിച്ചത്. കൊല്ലപ്പെട്ടവരില്‍ മുന്‍ പഞ്ചായത്ത് മെമ്പറും ഉള്‍പ്പെട്ടിട്ടുണ്ട്. രാവിലെ ഏഴരയോടെയായിരുന്നു സംഘര്‍ഷം.
കൊല്ലപ്പെട്ട മുന്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ പ്രേം യാദവും സത്യപ്രകാശ് ദുബെ എന്ന വ്യക്തിയും തമ്മിലായിരുന്നു സ്ഥലത്തിന്റെ പേരില്‍ തര്‍ക്കമുണ്ടായിരുന്നത്.രാവിലെ സത്യപ്രകാശിന്റെ വീട്ടിലെത്തിയ പ്രേം യാദവ് ബഹളമുണ്ടാക്കുകയും. തര്‍ക്കം രൂക്ഷമായതിനെത്തുടര്‍ന്ന് സത്യപ്രകാശ് പ്രേം യാദവിനെ മര്‍ദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
സംഭവം അറിഞ്ഞെത്തിയ പ്രേം യാദവിന്റെ ആള്‍ക്കാര്‍ സത്യപ്രകാശിന്റെ വീട്ടിലെത്തി സത്യപ്രകാശിനേയും ഭാര്യയേയും മകനേയും രണ്ട് പെണ്‍മക്കളേയും തല്ലിക്കൊല്ലുകയായിരുന്നു.നിലവില്‍ പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാണെന്നും, സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും പൊലിസ് സൂപ്രണ്ട് സങ്കല്‍പ്പ് ശര്‍മ അറിയിച്ചു.
Warning: Disturbing visuals
— Piyush Rai (@Benarasiyaa) October 2, 2023
6 people killed in Deoria district of Uttar Pradesh in what is being claimed as land dispute gone horribly wrong. pic.twitter.com/la9Ut86Q15
Content Highlights:Six killed in land dispute in UP Deoria
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."