HOME
DETAILS

പബ്ലിസിറ്റിക്കായി ആയിരം കോടി ചെലവഴിക്കുന്ന ബി.ജെ.പിക്ക്, കുട്ടികള്‍ക്ക് മരുന്ന് നല്‍കാന്‍ പണമില്ലേ? മഹാരാഷ്ട്ര കൂട്ടമരണത്തില്‍ പ്രതിഷേധവുമായി രാഹുല്‍ ഗാന്ധി

  
backup
October 03 2023 | 02:10 AM

rahul-gandhi-on-maharashtra-hospital-death

പബ്ലിസിറ്റിക്കായി ആയിരം കോടി ചെലവഴിക്കുന്ന ബി.ജെ.പിക്ക് കുട്ടികള്‍ക്ക് മരുന്ന് നല്‍കാന്‍ പണമില്ലേ? മഹാരാഷ്ട്ര കൂട്ടമരണത്തില്‍ പ്രതിഷേധവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ നന്ദേഡില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ ലഭിക്കാതെ 24 പേര്‍ മരിച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പബ്ലിസിറ്റിക്കായി ആയിരക്കണക്കിന് കോടി രൂപ ചെലവഴിക്കുന്ന ബി.ജെ.പി സര്‍ക്കാരിന് കുട്ടികള്‍ക്ക് മരുന്ന് വാങ്ങാന്‍ പണമില്ലേയെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. സാധാരണക്കാരന്റെ ജീവന് ബി.ജെ.പി യാതൊരു വിലയും കല്‍പ്പിക്കുന്നില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

''മഹാരാഷ്ട്രയിലെ നന്ദേഡിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ മരുന്നുക്ഷാമം കാരണം 12 നവജാത ശിശുക്കള്‍ ഉള്‍പ്പെടെ 24 പേര്‍ മരിച്ചെന്ന വാര്‍ത്ത അതീവ ദുഃഖകരമാണ്. മരണമടഞ്ഞ എല്ലാ കുടുംബങ്ങളോടും അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. ബി.ജെ.പി സര്‍ക്കാര്‍ അതിന്റെ പബ്ലിസിറ്റിക്കായി ആയിരക്കണക്കിന് കോടി രൂപ ചിലവഴിക്കുന്നു, പക്ഷേ കുട്ടികള്‍ക്ക് മരുന്നിന് പണമില്ലേ?ബി.ജെ.പിയുടെ കണ്ണില്‍ പാവപ്പെട്ടവരുടെ ജീവന് വിലയില്ല'' രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു.

ഇന്നലെയാണ് മതിയായ ചികിത്സ ലഭിക്കാത്തതിനെത്തുടര്‍ന്ന് മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ കൂട്ടമരണമുണ്ടായത്. 12 നവജാത ശിശുക്കളടക്കം 24 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. മതിയായ ചികിത്സ ലഭിക്കാതെയാണ് മരണമെന്നു ആശുപത്രി അധികൃതര്‍ തന്നെ സമ്മതിച്ചു. നന്ദേഡിലുള്ള ശങ്കര്‍ റാവു ചവാന്‍ സര്‍ക്കാര്‍ ഹോസ്പിറ്റലിലാണ് ദാരുണ സംഭവം. 24 മണിക്കൂറിനിടെയാണ് 24 രോഗികള്‍ മരിച്ചത്. നിരവധി രോഗികള്‍ ഇവിടെ അതീവ ഗുരുതരാവസ്ഥയിലുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ആവശ്യത്തിനു മരുന്നും ജീവനക്കാരും ഇല്ലാത്തതാണ് മതിയായ ചികിത്സ നല്‍കാന്‍ സാധിക്കാത്ത അവസ്ഥ സൃഷ്ടിച്ചതെന്ന് ആശുപത്രി ഡീന്‍ തന്നെ കുറ്റസമ്മതം നടത്തിയിരുന്നു. മരിച്ച രോഗികളില്‍ മിക്കവരും പാമ്പു കടിക്ക് ചികിത്സ തേടിയെത്തിയവരായിരുന്നു. 70-80 കിലോമീറ്റര്‍ പരിധിയില്‍ ഈ ഒരു ആശുപത്രി മാത്രമേയുള്ളു. ദൂരെയുള്ള രോഗികള്‍ പോലും ഇവിടെ ചികിത്സയ്ക്കായി എത്താറുണ്ടെന്നാണ് റിപ്പോര്‍ട്ട്.

സംഭവത്തില്‍ ബി.ജെ.പി സര്‍ക്കാരിന്റെ അനാസ്ഥക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. എന്‍.സി.പി, കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നീതി നിഷേധിക്കാന്‍ പാടില്ല; ദിവ്യയ്ക്ക് ജാമ്യം ലഭിച്ചതില്‍ സന്തോഷമെന്ന് പി.കെ ശ്രീമതി

Kerala
  •  a month ago
No Image

ലൗ ജിഹാദ്, ഹിന്ദു രാഷ്ട്ര പരാമര്‍ശങ്ങള്‍; ആള്‍ദൈവം ബാഗേശ്വര്‍ ബാബയുടെ അഭിമുഖം നീക്കം ചെയ്യാന്‍ ന്യൂസ് 18നോട് എന്‍.ബി.ഡി.എസ്.എ

National
  •  a month ago
No Image

'മഞ്ഞപ്പെട്ടി, നീലപ്പെട്ടി എന്നൊക്കെ പറഞ്ഞ് ആളുകളുടെ കണ്ണില്‍ പൊടി ഇടരുത്'; ജനകീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് എന്‍.എന്‍ കൃഷ്ണദാസ്

Kerala
  •  a month ago
No Image

അലിഗഡ് മുസ്‌ലിം സര്‍വ്വകലാശാലക്ക് ന്യൂനപക്ഷ പദവിക്ക് അര്‍ഹത, പദവി തുടരും; സുപ്രിം കോടതിയുടെ നിര്‍ണായക വിധി

National
  •  a month ago
No Image

'കുറഞ്ഞ നിരക്കില്‍ ഫോണ്‍ റീച്ചാര്‍ജ് ചെയ്യാം', ലിങ്കില്‍ ക്ലിക്ക് ചെയ്യരുത്; മുന്നറിയിപ്പുമായി കേരള പൊലിസ്

Kerala
  •  a month ago
No Image

തിരുവനന്തപുരം മാനവീയം വീഥിയില്‍ യുവാവിന് നെഞ്ചില്‍ കുത്തേറ്റു

Kerala
  •  a month ago
No Image

എ.ഡി.എമ്മിന്റെ മരണം: പി.പി ദിവ്യക്ക് ജാമ്യം

Kerala
  •  a month ago
No Image

കാണാതായ ഡെപ്യൂട്ടി തഹസില്‍ദാര്‍ കര്‍ണാടകയില്‍?; ഭാര്യയുമായി ഫോണില്‍ സംസാരിച്ചു, പോയത് മാനസിക പ്രയാസം കൊണ്ടെന്ന് മറുപടി

Kerala
  •  a month ago
No Image

ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഗൂഗ്ള്‍; മല്ലു ഹിന്ദു ഓഫീസേഴ്‌സ് വാട്‌സ്ആപ് ഗ്രൂപ്പ് വിവാദത്തില്‍ ഗോപാലകൃഷ്ണന്റെ കുരുക്ക് മുറുകുന്നു  

Kerala
  •  a month ago
No Image

പൊലിസുകാരുടെ മാനസികസമ്മര്‍ദം കുറയ്ക്കാനുള്ള ക്ലാസിലെത്താന്‍ വൈകിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മെമ്മോ

Kerala
  •  a month ago