HOME
DETAILS
MAL
മലപ്പുറത്ത് സ്കൂള്‍ വിദ്യാര്‍ഥിയെ ആക്രമിച്ച പൊലിസുകാര്‍ക്ക് സസ്പെന്ഷന്
backup
October 22 2022 | 12:10 PM
മലപ്പുറം: കിഴിശേരിയില്‍ സ്കൂള്‍ വിദ്യാര്‍ഥിയെ ആക്രമിച്ച പൊലിസുകാര്‍ക്ക് സസ്പെന്ഷന്. കോഴിക്കോട് മാവൂര്‍ പൊലീസ് സ്റ്റേഷനിലെ അബ്ദുല്‍ അസീസ്, എടവണ്ണ സ്റ്റേഷനിലെ ഡ്രൈവര്‍ അബ്ദുല്‍ ഖാദര്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
കഴിഞ്ഞ 13നാണ് കിഴിശേരി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിക്ക് സ്കൂളിന് സമീപം റോഡില്‍ വച്ച് മര്‍ദനമേറ്റത്. വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവത്തില്‍ പൊലിസുകാരുടെ പങ്കിനെക്കുറിച്ച് സ്പെഷ്യല്‍ ബ്രാഞ്ച് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.കോഴിക്കോട്ടെയും മലപ്പുറത്തെയും ജില്ലാ പൊലീസ് മേധാവിമാരാണ് നടപടിയെടുത്ത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."