ഗതാഗത രംഗത്ത് വൻ കുതിപ്പുമായി ദുബൈ; ഇനി നിരത്തില്‍ ഡ്രൈവറില്ലാ ടാക്സികള്‍
ദുബൈ: ഗതാഗത രംഗത്ത് പുത്തൻ മാറ്റങ്ങൾ ആവിഷ്കരിച്ചുകൊണ്ട് ദുബായ് അന്താരാഷ്ട്ര കോൺഫറൻസ്. സ്വയം പ്രവർത്തിക്കുന്ന ഗതാഗത സംവിധാനം തന്നെ വികസിപ്പിക്കുന്ന ദുബായ് അന്താരാഷ്ട്ര കോൺഫറൻസിൽ കണ്ടത് അടിമുടി മാറാൻ പോകുന്ന ദുബൈ ഗതാഗത രംഗത്തിന്റെ കാഴ്ച്ചകളാണ്. സ്യൂട്ട് കേസിന്റെ വലിപ്പം മാത്രമുള്ള ഉപകരണം കൊണ്ട് ഹെലിക്കോപ്റ്ററിനേക്കാൾ എളുപ്പത്തിൽ ആകാശത്ത് പറക്കാം. അവിടെ നിന്നിറങ്ങി സ്റ്റിയറിങ്ങും ബ്രേക്കുമൊന്നും ഇല്ലാത്ത സ്വയമോടുന്ന ടാക്സി കാറിൽ വീട്ടിൽ പോകാം. ഇനി ബസാണെങ്കിൽ, നമുക്ക് തന്നെ സ്പീഡ് സെറ്റ് ചെയ്ത് യാത്ര ചെയ്യാൻ സാധിക്കും.
ദുബൈയിൽ ടാക്സികളോടിക്കാൻ ഇനി ഡ്രൈവർമാരെ വേണ്ട. അതു മാത്രമല്ല, ഡ്രൈവറില്ലാ വാഹനങ്ങൾ വരുമ്പോൾ, അവയുൾപ്പെടുന്ന അപകടങ്ങൾ പോലും കണക്കിലെടുത്ത് നിയമ ഭേദഗതികളും, ചർച്ചകളും സജീവമായി നടക്കുന്നുണ്ട്.അടുത്തയാഴ്ച്ച മുതൽ സ്വയമോടുന്ന ടാക്സികൾ ദുബായ് നിരത്തിലിറങ്ങും.
Content Highlights: driverless taxis to launch in dubai
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."