HOME
DETAILS
MAL
വയനാട്ടില്‍ വീണ്ടും കടുവ ആക്രമണം; ചീരാലില്‍ ഇന്ന് രാപ്പകല്‍ സമരം
backup
October 25 2022 | 02:10 AM
വയനാട്: വയനാട്ടില്‍ ചീരാലില്‍ ഇന്ന് പുലര്‍ച്ചെ വീണ്ടും കടുവ ആക്രമണം. മാങ്ങാട്ട് അസ്മയുടെ പശുവിനെയാണ് കടുവ അക്രമിച്ചത്. ഞണ്ടന്‍ കൊല്ലിയില്‍ മാങ്ങാട്ട് ഇബ്രാഹിമിന്റെ വീട്ടിലെ പശുവിനെ ഇന്നലെ രാത്രി കടുവ കൊന്നിരന്നു.
ഈസ്റ്റ് ചീരാല്‍ സ്വദേശി രാജഗോപാലന്റെ പശുവിനെ ഇന്നലെ രാത്രി കടുവ അക്രമിച്ചിരുന്നു. രാത്രി ഒമ്പതു മണിയോടെയായിരുന്നു സംഭവം. കടുവയെ പിടികൂടാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ചീരാലില്‍ സമരസമിതിയുടെ നേതൃത്വത്തില്‍ രാപ്പകല്‍ സമരം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."