കോയമ്പത്തൂര്‍ സ്‌ഫോടനക്കേസ്; പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തും
ചെന്നൈ:കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ അറസ്റ്റിലായ അഞ്ചുപേര്‍ക്ക് എതിരെ യു.എ.പി.എ ചുമത്തും.കൊല്ലപ്പെട്ട ജമീഷ മുബീന്‍ കേരളത്തില്‍ എത്തിയിരുന്നെന്ന് സ്ഥിരീകരിച്ചതായി പൊലീസ് പറഞ്ഞു. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച അന്വേഷണത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചതായും സ്ഫോടനത്തില്‍ ഉപയോഗിച്ച കാര്‍ പത്തു തവണ കൈമറിഞ്ഞതായും കോയമ്പത്തൂര്‍ പൊലീസ് വ്യക്തമാക്കി. കേരളം ഉള്‍പ്പെടെ കൂടുതല്‍ സ്ഥലങ്ങളില്‍ പരിശോധന നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അതേസമയം, സ്ഫോടനത്തില്‍ എന്‍.ഐ.എയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മുഹമ്മദ് ധല്‍ഹ, നവാബ് ഇസ്മയില്‍, ഫിറോസ് ഇസ്മയില്‍, മുഹമ്മദ് റിയാസ്, മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്നീ പ്രതികളാണ് പിടിയിലായത്. 1998ലെ കോയമ്പത്തൂര്‍ സ്‌ഫോടന പരമ്പരക്കേസില്‍ ഒന്നാം പ്രതിയും നിരോധിത സംഘടനയായ അല്‍ ഉമയുടെ സ്ഥാപകന്‍ എസ്എ ബാഷയുടെ സഹോദരനുമായ നവാബിന്റെ മകാനാണ് അറസ്റ്റിലായ പ്രതികളിലൊരാളായ മുഹമ്മദ് ധല്‍ഹ. ജമീഷ ലക്ഷ്യമിട്ടത് ശ്രീലങ്കയില്‍ 2019ല്‍ നടന്ന ഈസ്റ്റര്‍ദിന ചാവേര്‍ സ്‌ഫോടനത്തിന് സമാനമായ ആക്രമണത്തിന് ആണെന്നും സൂചനയുണ്ട്. കോയമ്പത്തൂര്‍ നഗരത്തിലെ പ്രധാനപ്പെട്ട ക്ഷേത്രത്തില്‍ സ്ഫോടനം നടത്താനാണ് ജമീഷ പദ്ധതിയിട്ടിരുന്നത് എന്നാണ് എന്‍.ഐ.എ നല്‍കുന്ന സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."