HOME
DETAILS

സ്വദേശിവൽകരണം കടുപ്പിക്കുന്നുവോ കുവൈറ്റ്? പ്രവാസി ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നു

  
backup
October 05 2023 | 15:10 PM

is-kuwait-tightening-up-indigenization-expatriate-employees-are-fired-en-masse
കുവൈറ്റ് ആഭ്യന്തര മന്ത്രാലയംവിദേശ ജോലിക്കാരെ പിരിച്ചുവിടുന്നു. 800ലധികം പ്രവാസികളുടെ തൊഴില്‍ അവസാനിപ്പിക്കുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കുവൈറ്റ് സിറ്റി: വിദ്യാഭ്യാസ മന്ത്രാലയത്തിനു പിന്നാലെ കുവൈറ്റ് ആഭ്യന്തര മന്ത്രാലയവും വിദേശ ജോലിക്കാരെ പിരിച്ചുവിടുന്നു. 800ലധികം പ്രവാസികളുടെ തൊഴില്‍ അവസാനിപ്പിക്കുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ജീവനക്കാര്‍ക്ക് അവരുടെ തൊഴില്‍ കാലാവധി പൂര്‍ത്തിയാക്കാന്‍ ഒരു മാസത്തെ സമയം നൽകിയിട്ടുണ്ട്. സര്‍ക്കാര്‍ മേഖലയില്‍ കൂടുതല്‍ സ്വദേശികളെ നിയമിക്കുകയും സ്വകാര്യ മേഖലയില്‍ വിദേശികളെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് നടപടി.


ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് പിരിച്ചുവിടപ്പെടുന്നവരില്‍ ഭൂരിഭാഗവും അറബ് രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രവാസി ജോലിക്കാര്‍ക്ക് പകരം സര്‍ക്കാര്‍ മേഖലയില്‍ സ്വദേശികളെ നിയമിക്കുകയെന്ന സര്‍ക്കാരിന്റെ നിര്‍ദേശത്തിനും നയങ്ങള്‍ക്കും അനുസൃതമായാണ് ഈ തീരുമാനം.
സൗദി അറേബ്യയുടെ മാതൃകയില്‍ സ്വദേശിവല്‍ക്കരണം ശക്തമാക്കാനും തങ്ങളുടെ പൗരന്മാര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമുള്ള പരിഷ്‌കരണങ്ങള്‍ക്കായി കുവൈറ്റിലും ശക്തമായ ആവശ്യമുയർന്നു വരുന്നുണ്ട്. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി ഇതിന് ആക്കംകൂട്ടുകയും ചെയ്യുന്നു.


കുവൈറ്റിലെ മൊത്തം ജനസംഖ്യയായ 46 ലക്ഷത്തില്‍ ഏകദേശം 34 ലക്ഷവും പ്രവാസികളാണ്. രാജ്യത്ത് അധ്യാപകരുടെ ക്ഷാമമുണ്ടായിട്ടും 1,800 പ്രവാസി അധ്യാപകരെയാണ് അടുത്തിടെ ഒരുമിച്ച് പിരിച്ചുവിട്ടത്. സാമ്പത്തിക ഞെരുക്കം മറികടക്കാനും വരുമാന വര്‍ധനവിനും കുവൈറ്റ് ഭരണകൂടം ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതോടൊപ്പം തൊഴില്‍ മേഖല നിയമാനുസൃതമാക്കാനും അനധികൃതമായി താമസിക്കുന്ന പ്രവാസികളെ കണ്ടെത്തി നാടുകടത്താനും നടപടികള്‍ സ്വീകരിച്ചുവരുന്നതായി മന്ത്രാലയം അറിയിച്ചു.

 

content highlight: Is Kuwait tightening up indigenization? Expatriate employees are fired en masse



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നസ്റല്ലയ്ക്ക് ശേഷം പിൻ​ഗാമിയായി പരി​ഗണിക്കപ്പെട്ട ഹാഷിം സെയ്ഫുദ്ദീൻ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-23-10-2024

PSC/UPSC
  •  2 months ago
No Image

നവീൻബാബുവിനെതിരായ പരാതി തയ്യാറാക്കിയത് തിരുവനന്തപുരത്തെ സിപിഎം കേന്ദ്രങ്ങളിൽ?പിന്നിൽ ഉന്നതതല ഗൂഢാലോചന, വ്യാജപരാതി മരണശേഷം

Kerala
  •  2 months ago
No Image

ആലത്തൂരിൽ പെട്രോൾ കുപ്പിക്ക് കൊളുത്തി വീട്ടിലേക്കെറിഞ്ഞു; യുവാവ് കസ്റ്റഡിയിൽ

Kerala
  •  2 months ago
No Image

തൃശൂരിൽ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലും വൻ റെയ്ഡ്; കണക്കിൽ പെടാത്ത സ്വർണം പിടിച്ചെടുത്തു

Kerala
  •  2 months ago
No Image

താമസക്കാരോട് ബയോമെട്രിക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അഭ്യര്‍ഥിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  2 months ago
No Image

വിഴിഞ്ഞം തീരക്കടലിൽ കടലിൽ ചുഴലിക്കാറ്റിനോട് സമാനമായ ഒരു പ്രതിഭാസം; ​ദൃശ്യമായത് അരമണിക്കൂർ നേരം

Kerala
  •  2 months ago
No Image

60 വയസ്സ് കഴിഞ്ഞ സഊദികള്‍ക്കും പ്രവാസികള്‍ക്കും റിയാദ് സീസണ്‍ ഫെസ്റ്റില്‍ സൗജന്യ പ്രവേശനം

Saudi-arabia
  •  2 months ago
No Image

തെരഞ്ഞെടുപ്പിനൊരുങ്ങി മഹാവികാസ് അഘാഡി സഖ്യം; സീറ്റ് വിഭജനം പൂര്‍ത്തിയായി 

National
  •  2 months ago
No Image

ലീഗ് എസ്‌ഡിപിഐയെ പോലെയെന്ന് എംവി ഗോവിന്ദൻ; പാലക്കാട് സരിൻ ഒന്നാമതെത്തും

Kerala
  •  2 months ago