അഖില്‍ മാത്യുവിനെ അറിയില്ല; ഹരിദാസിനെ കണ്ടിട്ടില്ല; പണം വാങ്ങിയത് ബാസിതും റഹീസുമെന്ന് അഖില്‍ സജീവിന്റെ മൊഴി
അഖില്‍ മാത്യുവിനെ അറിയില്ല; ഹരിദാസിനെ കണ്ടിട്ടില്ല; പണം വാങ്ങിയത് ബാസിതും റഹീസുമെന്ന് അഖില്‍ സജീവിന്റെ മൊഴി
പത്തനംതിട്ട: ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട തൊഴില്‍ത്തട്ടിപ്പു കേസില്‍ യാതൊരു പങ്കുമില്ലെന്നും പരാതിക്കാരനായ ഹരിദാസിനെ ഇതുവരെ കണ്ടിട്ടില്ലെന്നും പിടിയിലായ അഖില്‍ സജീവ്. പരാതിക്കാരനായ ഹരിദാസിനെ നേരിട്ട് കണ്ടില്ലെന്നും പത്തനംതിട്ട പൊലീസിനോട് അഖില്‍ സജീവ് പറഞ്ഞതായാണ് വിവരം. ലെനിന്, ബാസിത്, റഹീസ് എന്നിവരാണ് തട്ടിപ്പില്‍ ഉണ്ടായിരുന്നതെന്ന് പറഞ്ഞ അഖില്‍ സജീവ്, നിരവധി പേരില്‍നിന്ന് പണം വാങ്ങിയിട്ടുണ്ടെന്നും മൊഴി നല്‍കിയതായാണ് വിവരം.
കടം വീട്ടാനായിരുന്നു സിഐടിയു ഓഫീസിലെ ഫണ്ട് മോഷ്ടിച്ചത്. കയ്യില്‍ പണമില്ല. അച്ഛനും അമ്മയും മരിച്ചു. ഭാര്യയും കുഞ്ഞും പോയി. ജീവിതം തകര്‍ന്നുവെന്നും പൊലീസിനോട് അഖില്‍ സജീവ് പറഞ്ഞു. അതേസമയം, ഇയാളുടെ മൊഴി പൂര്‍ണമായും പൊലിസ് വിശ്വാസത്തിലെടുത്തിട്ടില്ല.
ജനുവരി മുതല്‍ നാട്ടില്‍ ഇല്ലാതിരുന്ന പ്രതി കഴിഞ്ഞ കുറെ നാളുകളായി ചെന്നൈയിൽ ഒരു ഹോട്ടലിന്റെ ഡോർമെട്രിയില്‍ ആയിരുന്നു താമസം. പത്തനംതിട്ട എസ്ഐയും സംഘവും അവിടെ എത്തിയത് അറിഞ്ഞ് സ്ഥലം മാറുകയായിരുന്നു. ഇന്ന് പുലർച്ചെ നാലുമണിയോടെ തേനി ബസ്റ്റാൻഡിന് അടുത്ത് വെച്ചാണ് പൊലീസ് അഖിൽ സജീവിനെ കസ്റ്റഡിയിൽ എടുത്തത്. പൊലീസ് പിടികൂടുമ്പോഴും അഖിൽ സജീവ് മദ്യ ലഹരിയിൽ ആയിരുന്നു.
ആരോഗ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട നിയമന കോഴക്കേസ് തട്ടിപ്പിലെ മുഖ്യപ്രതിയായ അഖില്‍ സജീവിനെ ഇന്നു പുലര്‍ച്ചെ തേനിയില്‍ വച്ചാണ് പത്തനംതിട്ട പൊലിസ് കസ്റ്റഡിയിലെടുത്തത്. ചെന്നൈ പൊലിസിന്റെ സൈബര്‍ വിഭാഗവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് തേനിയില്‍ നിന്ന് പ്രതിയെ കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."