രോഗികള്‍ക്ക് മ്യൂസിക് തെറാപ്പിയും സ്വാന്ത്വനവും നല്‍കാന്‍ ഐ.സി.യുവില്‍ ' ഭജനുകള്‍' കേള്‍പ്പിക്കും; നടപടി ഒഡീഷയിലെ ആശുപത്രിയില്‍
രോഗികള്‍ക്ക് മ്യൂസിക് തെറാപ്പിയും സ്വാന്ത്വനവും നല്‍കാന്‍ ഐ.സി.യുവില്‍ ' ഭജനുകള്‍' കേള്‍പ്പിക്കും; നടപടി ഒഡീഷയിലെ ആശുപത്രിയില്‍
ഭുവനേശ്വര്‍: ഒഡീഷയിലെ ആശുപത്രിയില്‍ രോഗികളുടെ ചികിത്സയ്ക്ക് ഡോക്ടര്‍മാരെ സഹായിക്കുന്നതിന് തീവ്രപരിചരണ വിഭാഗത്തില്‍ ' ആത്മീയ ഭജനുകള്‍' കേള്‍പ്പിക്കാന്‍ തീരുമാനം. കട്ടക്കിലെ എസ്.സി.ബി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് വേറിട്ട നടപടി.
രോഗികള്‍ക്ക് മ്യൂസിക് തെറാപ്പിയും സാന്ത്വനവും നല്‍കുന്നതിനായി തീവ്രപരിചരണ വിഭാഗത്തില്‍ ആത്മീയ ഭജനകള്‍ കേള്‍പ്പിക്കാന്‍ എസ്.സി.ബി ആശുപത്രികളിലെ മെഡിക്കല്‍ വിഭാഗമാണ് ശുപാര്‍ശ ചെയ്തത്.
ഗുരുതരാവസ്ഥയിലുള്ള രോഗികളെ ഭക്തിഗാനങ്ങളുടെ ഇന്‍സ്ട്രമെന്റല്‍ പതിപ്പുകള്‍ കേള്‍പ്പിക്കുന്നത് വളരെ ഫലപ്രദമാണെന്ന് ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകര്‍ തറപ്പിച്ചുപറയുന്നു. പോസിറ്റീവും ആത്മീയവുമായ അന്തരീക്ഷത്തിലൂടെ രോഗിയുടെ തിരിച്ചുവരവ് വേഗത്തിലാകുമെന്നും ഇവര്‍ വ്യക്തമാക്കുന്നു.
'ഐസിയുവിനുള്ളില്‍ ഇന്‍സ്ട്രുമെന്റല്‍ സംഗീതം കേള്‍പ്പിക്കാന്‍ കഴിയുമെങ്കില്‍, ശാന്തമായ അന്തരീക്ഷം രോഗശാന്തിക്ക് കൂടുതല്‍ സഹായകരമാകും. നിര്‍ദ്ദേശത്തെക്കുറിച്ച് ആലോചിച്ച ശേഷം, ആശുപത്രിയിലെ എല്ലാ ഐസിയുവുകളിലും ഇന്‍സ്ട്രുമെന്റല്‍ മ്യൂസിക് പ്ലേ ചെയ്യാന്‍ ഞങ്ങള്‍ തീരുമാനിച്ചു. അത് ഉടന്‍ നടപ്പിലാക്കും. . സര്‍ക്കാര്‍ നടപടിക്രമം അനുസരിച്ച്, ഉടന്‍ ടെന്‍ഡര്‍ പുറപ്പെടുവിക്കും,' ആശുപത്രി വൈസ് ചാന്‍സലര്‍ ഡോ. അബിനാഷ് റൗട്ടിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമമായ ഒടിവി റിപ്പോര്‍ട്ട് ചെയ്തു.
ഐസിയുവില്‍ മ്യൂസിക് തെറാപ്പി നല്‍കാനുള്ള ചുമതല സ്വകാര്യ സ്ഥാപനങ്ങളെ ഏല്‍പ്പിക്കാന്‍ ടെന്‍ഡര്‍ വിളിക്കുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
2020ല്‍, കൊറോണ വൈറസ് പാന്‍ഡെമിക്കിന്റെ ആദ്യ തരംഗത്തില്‍, ഗുജറാത്തിലെ വഡോദരയിലെ സര്‍ സായാജിറാവു ജനറല്‍ (എസ്എസ്ജി) ആശുപത്രിയില്‍ രോഗികള്‍ക്ക് ചികിത്സയുടെ ഭാഗമായി സംഗീത ചിരി തെറാപ്പികള്‍ നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."