HOME
DETAILS
MAL
സീറ്റ് കച്ചവടം 20 ശതമാനത്തില്‍ കൂടരുതെന്ന് സര്‍ക്കാര്‍ പ്ലസ് വണ്‍ പ്രവേശനത്തില്‍ മാനേജ്‌മെന്റുകള്‍ക്ക് തിരിച്ചടി
backup
August 15 2021 | 01:08 AM
സ്വന്തം ലേഖിക
കോഴിക്കോട്: പ്ലസ് വണ്‍ പ്രവേശനത്തില്‍ സീറ്റ് കച്ചവടം നടത്തിയ എയ്ഡഡ് സ്‌കൂളുകള്‍ മാനേജ്‌മെന്റുകള്‍ക്ക് തിരിച്ചടി. 30 ശതമാനം സംവരത്തില്‍ മനേജ്‌മെന്റ വിഹിതം 20 ശതമാനത്തില്‍ നിജപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.
എയ്ഡഡ് സ്‌കൂളുകള്‍ക്ക് അനുവദിക്കുന്ന 30 ശതമാനം സീറ്റില്‍ 10 ശതമാനം അതാത് സമുദായത്തിലെ കുട്ടികള്‍ക്ക് മെരിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കണമെന്നാണ് ഉത്തരവില്‍ പറയുന്നത്.
മുന്നോക്ക മാനേജ്‌മെന്റുകളുടെയും പിന്നാക്ക സമുദായ സംഘടകള്‍ നടത്തുന്ന ന്യൂനപക്ഷ പദവിയില്ലാത്ത സ്‌കൂള്‍ മാനേജ്‌മെന്റുകളുടെയും സീറ്റ് വിതരണത്തിലാണ് സര്‍ക്കാര്‍ പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്. ന്യൂനപക്ഷ പദവിയുള്ള എയ്ഡഡ് സ്‌കൂളുകള്‍ക്ക് 40 ശതമാനവും(20 മാനേജ്‌മെന്റും 20 കമ്മ്യൂണിറ്റി ക്വാട്ടയും) ന്യുനപക്ഷ പദവിയില്ലാത്ത എയ്ഡഡ് സ്‌കൂളുകള്‍ക്ക് 30 ശതമാനവും( 20 മാനേജ്‌മെന്റും 10 കമ്മ്യൂണിറ്റി ക്വാട്ടയും) സംവരണമാണ് അനുവദിക്കുന്നത്.
എന്നാല്‍ ന്യൂനപക്ഷ ഇതര മാനേജ്‌മെന്റുകള്‍ 10 ശതമാനം കമ്മ്യൂണിറ്റി ക്വാട്ടയും മാനേജ്‌മെന്റ് ക്വാട്ടയാക്കി സീറ്റ് കച്ചവടം നടത്തുകയായിരുന്നു പതിവ്. കാലങ്ങളായുള്ള ഈ കൊള്ളയ്ക്കുനേരെ സര്‍ക്കാര്‍ കണ്ണടയ്ക്കുകയായിരുന്നു. ഇതിനെതിരേ വ്യാപക പരാതി ഉയര്‍ന്നതോടെ ഹയര്‍സെക്കന്‍ഡറി ഡയരക്ടര്‍ വിഷയം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് പൊതു വിദ്യാഭ്യാസ വകുപ് ഈ മാസം 12ന് പുതിയ ഇത്തരവ് ഇറക്കിയത്. പ്ലസ് വണ്‍ പ്രവേശനത്തിന് കാത്തിരിക്കുന്ന നിരവധി വിദ്യാര്‍ഥികള്‍ക്ക് ഗുണകരമാവുന്നതാണ് സര്‍ക്കാര്‍ നടപടി. മുന്‍ വര്‍ഷങ്ങളില്‍ വന്‍തുക കൊടുത്തായിരുന്നു കുട്ടികള്‍ ഈ 10 ശതമാനം സീറ്റിലേക്ക് പ്രവേശനം നേടിയിരുന്നത്.
എയ്ഡഡ് സ്‌കൂള്‍ എന്നത് മുന്നോക്ക സമുദായ എയ്ഡസ് സ്‌കൂള്‍ എന്ന് പ്രത്യേകം പരാമര്‍ശിക്കേണ്ടതില്ലെന്നും ഉത്തരവിലുണ്ട്. നിലവിലുള്ള സംവരണം തുടരണം. അതോടൊപ്പം ഭരണഘടനാ ഭേദഗതിയിലൂടെ 10 ശതമാനം സംവരണത്തിന് അര്‍ഹതയുള്ള സംവരണേതര വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നല്‍കുന്നവരുടെ സംവരണം തുടരണമെന്നും ഉത്തരവിലുണ്ട്. 10 ശതമാനം മുന്നോക്ക സംവരണം നടപ്പാക്കുമ്പോള്‍ ജനറല്‍ വിഭാഗത്തിന് പ്രവേശനം ലഭിക്കേണ്ട സീറ്റുകളാണ് നഷ്ടമാവുക. ഇത് പിന്നോക്ക സമുദായങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്കുള്ള അവസരങ്ങല്‍ നഷ്ടപ്പെടുത്താനിടയാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."