ഏലംകുളത്ത് കൊല്ലപ്പെട്ടത് നേപ്പാളി യുവതി; ഒപ്പമുണ്ടായിരുന്നയാള്‍ ഒളിവില്‍
കൊച്ചി: എറണാകുളം ഏലംകുളത്ത് കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിഞ്ഞു. നേപ്പാള്‍ സ്വദേശിനി ഭഗീരഥി ഡാമിയാണ് കൊല്ലപ്പെട്ടത്. ലക്ഷ്മി എന്ന പേരിലാണ് നേപ്പാള്‍ സ്വദേശിയായ റാം ബഹാദൂര്‍ എന്ന യുവാവിനൊടൊപ്പം ഇവര്‍ കൊച്ചിയില്‍ താമസിച്ചിരുന്നത്.
ഇവര്‍ വിവാഹിതരല്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി. കൊലപാതകശേഷം ഒളിവില്‍ പോയ റാം ബഹാദൂറിനായി അയല്‍സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു.
പത്ത് വര്‍ഷത്തിലേറെയായി കൊച്ചിയിലുള്ള റാം ബഹാദൂറിനൊപ്പം ജോലിക്കെന്ന പേരിലാണ് നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭഗീരഥി കൊച്ചിയില്‍ എത്തിയത്.
ഇവരെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
റാം ബഹാദൂര്‍ നേപ്പാള്‍ സ്വദേശിയാണെന്ന് കണ്ടെത്തിയ പൊലീസ് ഇയാളുമായി ബന്ധമുള്ളവരെ തേടി കണ്ടെത്തിയാണ് അന്വേഷണം മുന്നോട്ടു കൊണ്ടുപോകുന്നത്. റാം ബഹാദൂര്‍ എന്നതും വ്യാജ പേരാണെന്ന് പൊലീസ് കണ്ടെത്തി. വിഡിയോ റിപ്പോര്‍ട്ട് കാണാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."