നല്ലൊരു സി.വി ഉണ്ടങ്കില്‍ നിങ്ങള്‍ക്ക് ജോലി പകുതി ഉറപ്പ്; സി.വി ഉണ്ടാക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
ഒരു ഉദ്യോഗാര്‍ഥിയെ കുറിച്ച് കമ്പനിക്ക് ലഭിക്കുന്ന ആദ്യ വിവരം നിങ്ങള്‍ അയക്കുന്ന സി.വി/ബയോഡാറ്റ ആണ്. നല്ലൊരു സിവി ആണെങ്കില്‍, നിങ്ങള്‍ക്ക് ജോലി ലഭിക്കുമെന്ന് പകുതി ഉറപ്പിക്കാം, കാരണം ഫസ്റ്റ് ഇമ്പ്രഷന്‍ ബെസ്റ്റ് ഇമ്പ്രഷന്‍ എന്നാണല്ലോ പഴഞ്ചൊല്ല്. ഉദ്യോഗാര്‍ഥി ശരാശരി പെര്‍ഫോമന്‍സര്‍ ആണെങ്കിലും ഒരു പക്ഷേ നിങ്ങളുടെ സിവിയില്‍ കമ്പനി വീണുപോയേക്കാം. അതുപോലെ തന്നെയാണ് ഉദ്യോഗാര്‍ഥി ഒരു മികച്ച പെര്‍ഫോമര്‍ ആണെങ്കില്‍ നിങ്ങലൊരു മോശം സിവിയാണ് അയച്ചതെങ്കില്‍, അല്ലെങ്കില്‍ കണ്ടാല്‍ തന്നെ പര്‍ഫെക്ഷന്‍ ഇല്ലാത്ത അണ്‍ പ്രഫഷണലായ സിവി ആണ് അയക്കുന്നതെങ്കില്‍ ആ സിവിയില്‍നിന്ന് തന്നെ കമ്പനി നിങ്ങളെ മനസ്സിലാക്കിയിരിക്കും. അതോടെ അതാകും നിങ്ങളെ കുറിച്ചുള്ള മതിപ്പും അളവുകോലും. പിന്നീട് അഭിമുഖത്തില്‍ നിങ്ങള്‍ ആ സിവിയെ ഓവര്‍കം ചെയ്യുന്ന വിധത്തിലുള്ള പെര്‍ഫോമന്‍സ് കാണിക്കേണ്ടിവരും. എന്ന് കരുതി നല്ല സിവി ഉണ്ടായത് കൊണ്ട് മാത്രം ജോലി ശരിയാവണമെന്നില്ല.
സി.വി നന്നായിരിക്കണം
മിക്ക ആളുകളും തൊഴില്‍മേഖലയില്‍ തള്ളപ്പെടാന്‍ കാരണം നിങ്ങളയക്കുന്ന ബയോഡാറ്റയാണ്. ചിലരുണ്ട്, വളരെ പിശുക്കി ഒറ്റ പേജില്‍ സ്വന്തം പ്രൊഫൈല്‍ പോലും വിശദീകരിക്കാതെ ചെറിയൊരു ബയോഡാറ്റ തയാറാക്കും. ഒരു പ്രഫഷണല്‍ കമ്പനിയിലെ എച്ച്.ആര്‍ സെക്ഷനെ സംബന്ധിച്ച് ആ സി.വിയുടെ ഉടമ മടിയനാണെന്നും ആള്‍ക്ക് പെര്‍ഫെക്ഷന്‍ ഒട്ടും ഇല്ലെന്നും ഒറ്റയടിക്ക് വിലയിരുത്തും. ചിലപ്പോള്‍ ആ സി.വി അച്ചത് കഴിവുള്ള ഉദ്യോഗാര്‍ഥി ആകാം. എന്നാലും ആ സി.വിയിലുള്ള വ്യക്തിയെ അഭിമുഖത്തിന് തെരഞ്ഞെടുത്തേക്കില്ല. അതിനാല്‍ എങ്ങിനെ നല്ല ഒരു സി.വി തയാറാക്കാമെന്നു നോക്കാം.
എന്തെല്ലാം ഉള്‍പ്പെടുത്തണം
ചിലരുണ്ട്, അവര്‍ക്ക് ഡിഗ്രി ആകും ക്വാളിഫിക്കേഷന്‍. കംപ്യൂട്ടര്‍ പരിചയവും ഉണ്ടാകും. അതു വച്ച് ഒരു സി.വിയും ഉണ്ടാക്കിയിരിക്കും. എന്നിട്ട് ഏത് പോസ്റ്റിലേക്ക് അപേക്ഷക്ഷണിച്ചാലും ആ സി.വി ആയിരിക്കും അയക്കുക. അങ്ങിനെ ചെയ്യരുത്.
ഉദാഹരണത്തിന് ഒരു ബി.കോം/എം.കോ പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ഥി അക്കൗണ്ടിങ് മേഖലയിലെ ഏതാനും ഡിപ്ലോമ കോഴ്‌സുകളും കഴിഞ്ഞ് ഈ ഫീല്‍ഡില്‍ ജോലി നോക്കുന്നതിനൊപ്പം പാര്‍ട്ട് ടൈമായി അധ്യാപകനായും ജോലിചെയ്തിട്ടുണ്ടെന്ന് കരുതുക. കൂടാതെ ഒന്ന് രണ്ടുവര്‍ഷം വലിയൊരു കമ്പനിയുടെ സെയില്‍സ് വിഭാഗവും കൈകാര്യംചെയ്‌തെന്ന് കരുതുക.
അപ്പോള്‍ ഒരു ടീച്ചിങ് പോസ്റ്റിലേക്കാണ് വേക്കന്‍സി ഉള്ളതെങ്കില്‍ ബി.കോം/എം.കോമിനൊപ്പം ഉദ്യോഗാര്‍ഥി അക്കൗണ്ടിങ് രംഗത്തെ പ്രവൃത്തി പരിചയവും സെയില്‍ രംഗം കൈകാര്യംചെയ്തതും സി.വിയില്‍ അറിയിക്കണം എന്നില്ല, മറിച്ച് ടീച്ചിങിലുള്ള എക്‌സ്പീരിയന്‍സ് ആണ് എടുത്ത് കാണിക്കേണ്ടത്.
മറിച്ച് അക്കൗണ്ടിങ് ഒഴിവിലേക്ക് സി.വി തയാറാക്കുകയാണെങ്കില്‍ തീര്‍ച്ചയായും ഉദ്യോഗാര്‍ഥി നേടിയ അക്കൗണ്ടിങ് കോഴ്‌സുകളുടെ വിശദാംശങ്ങളും, ഏതെല്ലാം വിധത്തിലുള്ള കമ്പനികളിലാണ് ജോലിചെയ്തതെന്നും ഉള്‍പ്പെടെ വ്യക്തമാക്കുകയും വേണം. അക്കൗണ്ടിങ് സെക്ഷനുമായി ബന്ധപ്പെട്ടതായതിനാല്‍ സെയില്‍രംഗത്തെ എക്‌സ്പീരിയന്‍സും മെന്‍ഷന്‍ ചെയ്യാം.
അതായത്, ഒരു ഉദ്യോഗാര്‍ഥി ഒരിക്കലും ഒരു 'കോമണ്‍' സി.വി ഉണ്ടാക്കിവയ്ക്കരുതെന്നര്‍ത്ഥം.
അതുപോലെ നിങ്ങള്‍ക്ക് ഡാറ്റ എന്‍ട്രിയിലും സെയില്‍സിലും കഴിവുണ്ടെങ്കില്‍ സെയില്‍സുമായി ബന്ധമില്ലാത്ത കമ്പനിയുടെ ഓഫിസിലേക്കുള്ള വേക്കന്‍സിയില്‍ സെയില്‍സിന്റെ കാര്യം പറയണമെന്നില്ല. ഇവിടെ നിങ്ങള്‍ക്ക് കംപ്യൂട്ടര്‍ പരിജ്ഞാനമുള്ളതും ഡാറ്റ എന്‍ട്രിയിലും വേഡിലും എക്‌സലിലും എല്ലാമുള്ള കഴിവും ആണ് എടുത്ത് പറയേണ്ടത്.
ഫോട്ടോ വേണോ?
മിക്ക സി.വിയിലും ഫോട്ടോ നല്ലതാണ്. എന്നാല്‍ എല്ലാ വേക്കന്‍സിയിലേക്കും ഫോട്ടോ ഉള്‍പ്പെടുത്തണമെന്നില്ല. ഫ്രണ്ട് ഓഫിസ്, റിസപ്ഷനിസ്റ്റ്, സെയില്‍സ്, ടീച്ചിങ് പോലെ കസ്റ്റമേഴ്‌സുമായി നേരിട്ട് ഇടപെടുന്ന ജോലികള്‍ക്കുള്ള സി.വിയില്‍ ഫോട്ടോ നിര്‍ബന്ധമാണ്. സി.വിയുടെ ടോപ്പില്‍ തന്നെ നിങ്ങളുടെ വ്യക്തമായ ലേറ്റസ്റ്റ് ഫോട്ടോ പതിക്കണം. ഇനി കസ്റ്റമേഴ്‌സുമായി നേരിട്ട് ഇടപഴകാത്ത വിധത്തിലുള്ള നോണ്‍ ഓഫിസ് ജോലി, വെയര്‍ഹൗസ്, ഡവലപ്പര്‍ പോലുള്ള പോസ്റ്റുകളിലേക്ക് ജോബ് പരസ്യങ്ങളില്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ ഫോട്ടോ ഉള്‍പ്പെടുത്തിയാല്‍ മതിയാകും. എങ്കിലും ഉള്‍പ്പെടുത്തുന്നതാണ് നല്ലത്.
അനാവശ്യം വിശേഷണം വേണ്ട.
ഓണ്‍ലൈനില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കുന്ന ചില സിവികള്‍ അനാവശ്യമായി വാരിവലിച്ചുനീട്ടുന്ന വിധത്തിലുള്ളതാണ്. അതൊന്നും വേണ്ട. ചിലര്‍ എല്ലാ പോസ്റ്റിലേക്കും അവരുടെ ഹോബി ഉള്‍പ്പെടുത്തും. വാച്ചിങ് ഫിലിം, റീഡിങ്, ട്രാവലിങ് എന്നൊക്കെ പറഞ്ഞ്. അത് അനാവശ്യമാണ്. അതുപോലെ ലിസണിങ്കപ്പാസിറ്റി പോലുള്ള വിശേഷണം ഉള്‍പ്പെടുത്തുകയാണെങ്കില്‍ ചിലകമ്പനികള്‍ ഇന്റര്‍വ്യൂവിനെ ടെസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ട്. ഇതോടൊപ്പം പറയാനുള്ള വേറൊരുകാര്യം, സി.വിയില്‍ ഉള്‍പ്പെടുത്തിയ വിവരങ്ങളെല്ലാം നമ്മള്‍ ഓര്‍ത്തുവെക്കണം എന്നതാണ്. കാരണം സി.വി നോക്കി അതിലെ ചോദ്യങ്ങള്‍ വിശദീകരിക്കാന്‍ ചിലര്‍ ആവശ്യപ്പെടും. അറിയാത്ത കാര്യങ്ങള്‍ മറ്റുള്ളവരില്‍ നിന്ന് നോക്കി പകര്‍ത്തുകയോ എഴുതുകയോ ചെയ്യുമ്പോള്‍ മിക്കവാറും പിഴവുകള്‍ സംഭവിക്കാറുണ്ട്.
വിദ്യാഭ്യാസ യോഗ്യതയും പരിചയവും
സി.വിയിലെ ഏറ്റഴുംപ്രധാന ഭാഗമാണ് യോഗ്യത. അത് ഉദ്യാര്‍ഥിയുടെ വിദ്യാഭ്യാസ യോഗ്യതകളും പ്രവൃത്തി പരിചയവും ഉള്‍പ്പെടും.
അതിനാല്‍ നമ്മുടെ എല്ലാ യോഗ്യതകളും കോഴ്‌സ് പഠിച്ച സ്ഥാപനവും വര്‍ഷവും ഉള്‍പ്പെടെ വ്യക്തമായി മെന്‍ഷന്‍ ചെയ്യണം. അതുപോലെ ഉദ്യാഗാര്‍ഥിയുടെ പ്രവൃത്തിപരിചയവും കമ്പനിയും ഡ്യൂറേഷനും ഉള്‍പ്പെ
െമെന്‍ഷന്‍ ചെയ്യണം. എങ്കിലും ശ്രദ്ധേക്കേണ്ട കാര്യം, ലക്ഷ്യംവയ്ക്കുന്ന ജോലിയുമായി യാതൊരു ബന്ധവുമില്ലാത്ത പ്രവൃത്തി പരിചയം മെന്‍ഷന്‍ ചെയ്യാതിരിക്കലാണ് നല്ലത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."