HOME
DETAILS

ചരിത്രത്തിലേക്ക് ഒരു സ്മാഷ്; ബാഡ്മിന്റണില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം

  
backup
October 07, 2023 | 9:45 AM

satwik-chirag-pair-wins-indias-maiden-badminton-gold-at-asian-games

ചരിത്രത്തിലേക്ക് ഒരു സ്മാഷ്; ബാഡ്മിന്റണില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം

ഹാങ്‌ചോ: ഏഷ്യന്‍ ഗെയിംസ് ചരിത്രത്തിലാദ്യമായി ബാഡ്മിന്റണില്‍ സ്വര്‍ണം നേടി ഇന്ത്യ. സാത്വിക് സായ് രാജ് രങ്കിറെഡ്ഡിചിരാഗ് ഷെട്ടി സഖ്യമാണ് ബാഡ്മിന്റണ്‍ ഡബ്ള്‍സില്‍ ഇന്ത്യക്ക് ചരിത്ര വിജയം സമ്മാനിച്ചത്. ഫൈനലില്‍ കൊറിയയുടെ ചോയ് സോല്‍ ഗയ്കിം വോന്‍ ഹോ സഖ്യത്തെയാണ് ഇന്ത്യന്‍ താരങ്ങള്‍ തോല്‍പിച്ചത്. സ്‌കോര്‍ 21-18, 21-16.

ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ബാഡ്മിന്റണില്‍ ഇന്ത്യ ആദ്യമായാണ് സ്വര്‍ണം നേടുന്നത്. നേരത്തെ, സിംഗ്ള്‍സില്‍ പ്രണോയ് വെങ്കലം നേടിയിരുന്നു. സെമിയില്‍ മലേഷ്യയുടെ ആരോണ്‍ ചിയസോഹ് വൂയി യിക് സഖ്യത്തെ മുക്കാല്‍ മണിക്കൂര്‍ മാത്രമെടുത്ത മാസ്റ്റര്‍ ക്ലാസ് പ്രകടനവുമായി നിശ്ശൂന്യരാക്കിയാണ് ലോക മൂന്നാം നമ്പര്‍ ജോടി കലാശപ്പോരിലേക്ക് യോഗ്യത നേടിയത്.

പേരുകേട്ട താരനിര ഏറെ പിറന്ന മണ്ണായിട്ടും ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണില്‍ ഇതുവരെയും സ്വര്‍ണം ചൂടിയില്ലെന്ന നാണക്കേടാണ് സാത്വിക് ചിരാഗ് സഖ്യം തിരുത്തിയത്. ഇതോടെ ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 101 ആയി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൗജന്യ യാത്ര തിരിച്ചടിയായി; കൊച്ചിയില്‍ 30 സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തുന്നു, ആര്‍ടിഒയ്ക്ക് ജി ഫോം നല്‍കി

Kerala
  •  2 days ago
No Image

ആശുപത്രി കിടക്കയിൽ നിന്ന് പോർച്ചുഗലിന്റെ രക്ഷകനിലേക്ക്; റൊണാൾഡോയുടെ ലോകകപ്പ് സ്വപ്നങ്ങൾ കാത്ത ഗൊൺസാലോ റാമോസിന്റെ അതിജീവനക്കഥ

Football
  •  2 days ago
No Image

20 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചു; ഫിഫ ലോകകപ്പ് നോക്കൗട്ടിൽ കന്നി ഗോളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ

Football
  •  2 days ago
No Image

41-ാം വയസ്സിലും സിആർ7 മാസ്സ്; ഒറ്റ കളിയിൽ രണ്ട് ചരിത്ര റെക്കോർഡ് തൂക്കി റൊണോ

Football
  •  2 days ago
No Image

സ്പോർട്സ് അസോസിയേഷനുകളുടെ  കണക്കെടുക്കാൻ കായിക വകുപ്പ്

Kerala
  •  2 days ago
No Image

കശുവണ്ടി കോര്‍പറേഷന്‍ അഴിമതി; പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ സി.ബി.ഐക്ക് അനുമതി

Kerala
  •  2 days ago
No Image

സർവിസിൽ തിരിച്ചുവന്നിട്ടും ചട്ടലംഘനം തുടർന്ന് അനിൽ മുഹമ്മദ്

Kerala
  •  2 days ago
No Image

രാജ്യത്ത് ഭൂരിഭാഗം മേഖലയിലും കാലവർഷമെത്തി; മുംബൈയിൽ കനത്ത മഴ 

Kerala
  •  2 days ago
No Image

പ്ലസ് വണ്‍ പുതിയ ബാച്ച്: മലബാറിലെ നാലുജില്ലകളില്‍ പ്രവേശനം 6,000 വിദ്യാര്‍ഥികൾക്ക് മാത്രം

Kerala
  •  2 days ago
No Image

ജപ്പാനുമായി കരാറൊപ്പിട്ട് ഇന്ത്യ

International
  •  2 days ago