HOME
DETAILS

പുനഃസംഘടനാ പ്രഖ്യാപനം ഉടന്‍ കോണ്‍ഗ്രസില്‍ പഴയ ഗ്രൂപ്പുകളുടെ അന്ത്യത്തിന്റെ മണിമുഴക്കം

  
backup
August 16, 2021 | 3:59 AM

86546356-2

 

തിരുവനന്തപുരം: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളുടെ പുനഃസംഘടയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലെത്തിയപ്പോള്‍ മുഴങ്ങുന്നത് പഴയ എ, ഐ ഗ്രൂപ്പുകളുടെ മരണമണി. ഗ്രൂപ്പുകള്‍ക്ക് സ്വാധീനമുള്ളവരെയെല്ലാം ഒഴിവാക്കിയാണ് ഡി.സി.സി പ്രസിഡന്റുമാരുടെ പട്ടിക തയാറാക്കി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ ഹൈക്കമാന്‍ഡിനു നല്‍കിയത്. എ, ഐ ഗ്രൂപ്പുകളില്‍നിന്ന് അതിശക്തമായ എന്തെങ്കിലും നീക്കമുണ്ടായാല്‍ മാത്രമേ ഈ പട്ടികയില്‍ മാറ്റമുണ്ടാകൂ എന്നാണ് വിലയിരുത്തല്‍.
സുധാകരനൊപ്പം പ്രതിപക്ഷനേതാവ് വി.ഡി സതീശനും ശക്തമായ ഇടപെടലാണ് ഡി.സി.സി പുനഃസംഘടനയില്‍ നടത്തിയത്. മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ പിന്തുണയ്ക്കുന്ന ഒരാള്‍പോലും ഒരു ഡി.സി.സിയുടേയും നേതൃത്വത്തില്‍ വരരുതെന്ന കര്‍ശന നിലപാട് സതീശന്‍ സ്വീകരിച്ചതായി അറിയുന്നു. ഉമ്മന്‍ ചാണ്ടി നിര്‍ദേശിച്ചയാളെ കോട്ടയം ഡി.സി.സി പ്രസിഡന്റാക്കാനും സുധാകരന്‍ തയാറായിട്ടില്ല.


ഡി.സി.സി പുനഃസംഘടനയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഉമ്മന്‍ ചാണ്ടിയെയും ചെന്നിത്തലയെയും സുധാകരന്‍ വിളിച്ചിരുന്നു. അവര്‍ ചില പേരുകള്‍ പറഞ്ഞുപോയതല്ലാതെ വ്യക്തമായ പട്ടിക നല്‍കിയില്ലെന്നാണ് പുതിയ പക്ഷം പറയുന്നത്. ഇതോടെ സുധാകരനും സതീശനും ചേര്‍ന്ന് തീരുമാനമെടുക്കുകയും കെ.സി വേണുഗോപാലിന്റെയും മറ്റും പിന്തുണയോടെ പട്ടിക ഹൈക്കമാന്‍ഡിനു നല്‍കുകയായിരുന്നു.


ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും പട്ടികയെക്കുറിച്ച് ഹൈക്കമാന്‍ഡിനെ പ്രതിഷേധമറിയിച്ചെങ്കിലും അതു പരിഗണിക്കേണ്ടെന്ന തീരുമാനത്തിലാണ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍. മുമ്പ് ഇവര്‍ നയിച്ചിരുന്നപ്പോള്‍ ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നും ഇപ്പോഴും അതുവേണ്ടെന്നുമാണ് ഹൈക്കമാന്‍ഡ് നിലപാടെന്ന് അറിയുന്നു. ഡി.സി.സി പ്രസിഡന്റുമാരുടെ പട്ടിക ഒരാഴ്ചയ്ക്കുള്ളില്‍ ഹൈക്കമാന്‍ഡ് പുറത്തുവിടുമെന്നാണ് കരുതുന്നത്. കോണ്‍ഗ്രസില്‍ പരമ്പരാഗത ഗ്രൂപ്പുകള്‍ ഇല്ലാതാകുകയും പുതിയ ഗ്രൂപ്പ് യുഗത്തിന് തുടക്കം കുറിക്കുകയുമായിരിക്കും ഇതോടെ സംഭവിക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാർഥികൾക്ക് ആഘോഷക്കാലം; ഡിസംബർ 8 മുതൽ യുഎഇയിൽ സ്കൂളുകൾക്ക് അവധി

uae
  •  20 hours ago
No Image

മോഷണക്കുറ്റം ആരോപിച്ച് പ്രായപൂർത്തിയാകാത്ത കുട്ടികളെ തടഞ്ഞുവെച്ച് തല്ലിച്ചതച്ചു; 2 പേർ പിടിയിൽ

crime
  •  20 hours ago
No Image

ഖത്തറിൽ കാർഷിക സീസണിന് തുടക്കം; ഉൽപാദനം വർധിക്കുമെന്ന പ്രതീക്ഷയിൽ ഫാമുകൾ

qatar
  •  20 hours ago
No Image

ആഡംബര കാറിന് വേണ്ടിയുള്ള തർക്കം; അച്ഛന്റെ അടിയേറ്റ മകൻ മരിച്ചു

crime
  •  20 hours ago
No Image

സ്വകാര്യ കമ്പനികൾക്ക് അന്ത്യശാസനം: ഡിസംബറോടെ സ്വദേശിവൽക്കരണ ലക്ഷ്യം പൂർത്തിയാക്കണം; 2026 ജനുവരി മുതൽ പിഴ

uae
  •  21 hours ago
No Image

കാബിൻ ക്രൂവിനെ ഹോട്ടലിൽ വെച്ച് ബലാത്സംഗം ചെയ്തു: 60-കാരനായ പൈലറ്റിനെതിരെ കേസ്

crime
  •  21 hours ago
No Image

പൊതുജനാരോഗ്യം സംരക്ഷിക്കാൻ പുതിയ നീക്കം: ഭക്ഷ്യമേഖലയിലെ തൊഴിലാളികൾക്ക് കർശന പരിശോധന ഏർപ്പെടുത്തി കുവൈത്ത്

Kuwait
  •  21 hours ago
No Image

സ്‌പാ കേന്ദ്രങ്ങൾ മറയാക്കി അനാശാസ്യം: കൊച്ചിയിൽ 'ബിനാമി' ബിസിനസ്; വരുമാനം പോയത് പൊലിസ് ഉദ്യോഗസ്ഥരുടെ അക്കൗണ്ടിലേക്ക്

crime
  •  21 hours ago
No Image

സഊദിയില്‍ മയക്കുമരുന്ന് കടത്ത്; സ്വദേശിയടക്കം 15 പേര്‍ അറസ്റ്റില്‍

Saudi-arabia
  •  a day ago
No Image

യുഎഇ-യുകെ യാത്ര എളുപ്പമാകും; എയർ അറേബ്യയുടെ ഷാർജ-ലണ്ടൻ ഡയറക്ട് സർവിസ് മാർച്ച് 29 മുതൽ

uae
  •  a day ago